Crime
-
ഓണാഘോഷത്തിനിടെ സംഘര്‍ഷം: ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി; പെണ്‍കുട്ടിയടക്കം 3 പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്കു ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാലുപ്രതികളെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ പാലത്തിനു സമീപം ആറ്റുവരമ്പില്‍ തിട്ടവീട്ടില്‍ പ്രവീണ്‍ലാല്‍(34), ഈഞ്ചയ്ക്കല്‍ അനന്തന്‍തിട്ടവീട്ടില്‍ ഉണ്ണി(28), ആറ്റുവരമ്പ് വയല്‍തിട്ടവീട്ടില്‍ കിരണ്‍പ്രകാശ്(29), ഈഞ്ചയ്ക്കല്‍ വയല്‍തിട്ട വീട്ടില്‍ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരമണിയോടെയാണു സംഭവം. ചിറയിന്‍കീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓണാഘോഷങ്ങള്‍ക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികള്‍ കാണാനിരുന്ന നാട്ടുകാര്‍ക്കിടയിലേക്കു അക്രമികള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാന്‍ ശ്രമിച്ചു. സംഘാടകരില്‍ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ ചിറയിന്‍കീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍(35) കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത്(37), പിന്തിരിപ്പിക്കാന്‍ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ…
Read More » -
പീഡനപരാതി: റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടും. 2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു വേടന്‍ കോടതിയില്‍ വ്യക്തമാക്കിയത്. താന്‍ എങ്ങും പോയിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചിരുന്നു. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ച് തീര്‍ക്കാനാണ് വന്നിരിക്കുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടന്‍ വീണ്ടും റപ്പ് വേദിയില്‍ എത്തുന്നത്. ബലാത്സംഗ കേസിന്…
Read More » -
ആദ്യഭാര്യ ഉപേക്ഷിച്ചു പോയി; രണ്ടാംഭാര്യയ്ക്ക് കുട്ടികളില്ല, സഹോദരിയെയും കല്യാണംകഴിച്ചു ; മൂന്നാമത്തെ ഭാര്യയ്ക്ക് ഇഷ്ടം കാമുകനുമായി ജീവിക്കാന്‍, രണ്ടുപേരും ചേര്‍ന്ന് 60 കാരനെ കൊന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ കിണറ്റില്‍ ഒരാളുടെ മൃതദേഹം ചാക്കിലും പുതപ്പിലും കെട്ടിയ നിലയില്‍ കണ്ടെത്തി. അനുപ്പുര്‍ ജില്ലയിലെ സക്കറിയ ഗ്രാമത്തിലാണ് സംഭവം. 60 കാരനായ ഭയ്യാലാല്‍ രജക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂന്നാംഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഭയ്യാലാല്‍ മൂന്ന് തവണ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഗുഡ്ഡി ബായിക്ക് കുട്ടികളില്ലായിരുന്നു. അനന്തരാവകാശികളെ തേടി, ഭയ്യാലാല്‍ വിമല എന്നറിയപ്പെടുന്ന ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നിയെ വിവാഹം കഴിച്ചു. മുന്നിയില്‍ രണ്ട് കുട്ടികളുണ്ടായി. അതിനിടയിലാണ് വസ്തു ഇടപാടുകാരന്‍ നാരായണ്‍ ദാസ് കുശ്വാഹയുമായി മുന്നി പ്രണയത്തിലായത്. ഇരുവരും തമ്മില്‍ അവിഹിതബന്ധവും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, മുന്നിയുടെയും ലല്ലുവിന്റെയും അവിഹിതബന്ധം വളരെ തീവ്രമായതിനാല്‍ ഇരുവരും തങ്ങളുടെ പാത വെട്ടിമാറ്റാന്‍ ഭയ്യാലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. 25 കാരനായ ധീരജ് കോള്‍ എന്ന തൊഴിലാളിയെയാണ് ലല്ലു…
Read More » -
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു; അതീവഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തി; കോന്നി മുന്‍ സിഐ മധുബാബുവിനെതിരായ മുന്‍ എസ്പിയുടെ റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: എസ്എഫ്ഐ മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോന്നി മുന്‍ സിഐ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ എസ്പി ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കര്‍ ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പരാതിക്കാരന്‍ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരന്‍ കുറച്ചുനാള്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സിഐ മധുബാബു ആവര്‍ത്തിച്ച് ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധുബാബു അതീവഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയതായും മുന്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സേനയുടെ സല്‍പ്പേരിനുതന്നെ കളങ്കമുണ്ടാക്കുന്ന വിധത്തിലാണ് മധുബാബുവിന്റെ പ്രവൃത്തി. മധുബാബുവിനെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എസ്എഫ്ഐ മുന്‍…
Read More » -
പീച്ചിയിലെ സ്‌റ്റേഷന്‍ മര്‍ദനം; പി.എം. രതീഷിന്റെ സസ്‌പെന്‍ഷന്‍ സാധ്യത തേടി പോലീസ് ഉന്നതര്‍; സസ്‌പെന്‍ഡ് ചെയ്‌തേക്കും; വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
തൃശൂർ: പീച്ചിയിലെ സ്റ്റേഷൻ മർദ്ദനത്തിലും സസ്പെൻഷൻ സാധ്യത തേടി പൊലീസ്. മർദിച്ച സമയത്ത് എസ് ഐയായിരുന്ന പി എം രതീഷ് ഇപ്പോൾ കൊച്ചി കടവന്ത്ര സ്റ്റേഷനിൽ സിഐയാണ്. രതീഷിനെ പ്രാഥമികമായി സസ്പൻഡ് ചെയ്യാനാണ് ആലോചന. രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫിസിൽ എട്ടുമാസമായി കുരുങ്ങിക്കിടക്കുകയാണ്. ഈ ഫയൽ പരിശോധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ വിഷയത്തില്‍ ഐജി ശ്യാംസുന്ദർ ഇന്ന് തീരുമാനമെടുത്തേക്കും. ആദ്യം നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത് മൂലം ഉണ്ടായ സാങ്കേതിക തടസമാണിതിന് കാരണം എന്നും പറയുന്നു. നിലവിൽ വിവരാവകാശ കമ്മിഷൻ ഉത്തരവ് വഴി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദൃശ്യം കൂടി തെളിവായി ഉൾപ്പെടുത്തി സസ്പെൻഡ് ചെയ്യാൻ ആകുമോ എന്നാണ് പരിശോധിക്കുന്നത്. 2023 മേയ് 24നാണ് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരായ ഔസേപ്പിനെയും മകനെയും എസ്ഐയായിരുന്ന…
Read More » -
മരിക്കാന്‍ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; പിന്നാലെ നവവധു മരിച്ചനിലയില്‍, പ്രണയവിവാഹം 4 മാസം മുന്‍പ്
കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. രാവിലെ താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം നന്ദന, അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എന്‍.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Read More » -
ഓസി കൂടത്തായി! വിഷക്കൂണ്‍ കറിവച്ച് ഭര്‍ത്താവിന്റെ വീട്ടുകാരെ തുടച്ചുനീക്കി; വീട്ടമ്മയ്ക്ക് പരോളില്ലാതെ 33 വര്‍ഷം തടവ്
കാന്‍ബറ: കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്‌ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് വിധി പറയാനായി കോടതി പരിഗണിച്ചപ്പോള്‍ എറിന്‍ പാറ്റേഴ്‌സണ്‍ ഭൂരിഭാഗം സമയവും കണ്ണടച്ച് ഇരിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷ വിധിച്ചതിന് ശേഷം മാത്രമായിരുന്നു അവര്‍ കണ്ണ് തുറന്നത്. ഗുരുതരമായ കുറ്റമാണ് എറിന്‍ പാറ്റേഴ്‌സണ്‍ ചെയ്തത് എന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കൂട്ടക്കൊല നടത്തുന്നതിനായി വലിയ ആസൂത്രണം നടത്തി, തെളിവുകള്‍ നശിപ്പിച്ചു, കുടുംബത്തോട് വിശ്വാസ വഞ്ചനകാട്ടി തുടങ്ങിയ വിലയിരുത്തലോടെയായിരുന്നു ജസ്റ്റിസ് ബീല്‍ ശിക്ഷ വിധിച്ചത്. 2023-ലാണ് ലോകത്തെ നടുക്കിയ കുട്ടക്കൊലയുടെ വാര്‍ത്ത പുറത്തറിഞ്ഞത്. ബന്ധുക്കളെ…
Read More » -
എംപിയുടെ സഹോദരിക്കും യുപിയില്‍ രക്ഷയില്ല; ബിജെപി എംപിയുടെ സഹോദരിയുടെ ശുചിമുറി ദൃശ്യം പകര്‍ത്തി ഭര്‍തൃപിതാവും സഹോദരനും; തെരുവിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി യുവതി
ലക്‌നൗ: ഭര്‍ത്താവിന്‍റെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്. യുവതിയെ അടുത്തിടെ തെരുവില്‍ ആളുകളുടെ മുന്നിലിട്ട് ഭര്‍തൃപിതാവ് തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായെന്നും രണ്ട് പെൺമക്കളുണ്ടായി എന്ന കാരണത്താല്‍ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി. റാണി അവന്തിഭായ് നഗറിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ ഭര്‍തൃപിതാവ് നടുറോഡില്‍ യുവതിയെ പലതവണയായി അടിക്കുന്നതും മര്‍ദിക്കുന്നതും കാണാം. താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്‍റെ സഹോദരനും രഹസ്യമായി തന്റെ ദൃശ്യങ്ങൾ പകർത്തിയതായും എതിർത്തപ്പോൾ ഭര്‍തൃപിതാവ് മര്‍ദിച്ചതായുമാണ് യുവതി പറയുന്നത്. തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. പെണ്‍കുട്ടികള്‍ ജനിച്ചതില്‍ പിന്നെ വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും യുവതിയുടെ…
Read More » -
വീട്ടമ്മയും 17കാരനും തമ്മില്‍ അവിഹിതം; സാക്ഷിയായ ബാലികയെ കൊന്നു കിണറ്റില്‍ തള്ളി
ലഖ്‌നൗ: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മില്‍ വഴിവിട്ട തരത്തില്‍ പെരുമാറുന്നതു കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടയാണ് ഉര്‍വിയെ കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ സമീപത്തെ കിണറ്റില്‍നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പൊലീസുകാര്‍ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു.…
Read More » -
മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു; പ്രതി ഓടിരക്ഷപ്പെട്ടു
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവ് പ്രദീപ് ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ 11:50-ഓടു കൂടിയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. ഞായറാഴ്ച ഇയാള്‍, സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »