Breaking NewsIndiaLead NewsMovieNEWS

സന്താനം നായകനായ “സാന്റാ 20” ചിത്രീകരണം ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് “സാന്റാ 20” എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ ജെ ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ.

ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ട് വരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്.

Signature-ad

ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണ്ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് സാന്റാ 20 യുടെ ടീം.

നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായ ‘യാത്തിസൈ’, ‘കുമാരസംഭവം’ എന്നിവ അവതരിപ്പിച്ച വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസുമായി ചേർന്ന് ഈ ആകർഷകമായ കഥയ്ക്ക് ജീവൻ നൽകുന്നു. ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന തമിഴ് സിനിമയുടെ, പുത്തൻ വിനോദ സിനിമകളുടെ നിരയിലേക്ക് ഒരു വ്യത്യസ്തമായ അനുഭവം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം, സന്താനത്തിന്റെ കരിയറിലെ ഏറ്റവും ആവേശകരവും വിനോദകരവുമായ ചിത്രങ്ങളിലൊന്നായ മാറാനുള്ള ഒരുക്കത്തിലാണ്.

ഛായാഗ്രഹണം- റിച്ചാർഡ് എം നഥാൻ, സംഗീതസംവിധായകൻ- നിവാസ് കെ പ്രസന്ന, പ്രൊഡക്ഷൻ ഡിസൈനർ- ജാക്കി, സ്റ്റണ്ട് ഡയറക്ടർ- ദിലീപ് സുബ്ബരായൻ, കോസ്റ്റ്യൂം ഡിസൈനർ- പ്രിയ രവി, എഡിറ്റർ- പ്രവീൺ കെ. എൽ., പോസ്റ്റർ ഡിസൈനർ- ട്യൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ആനന്ദ കൃഷ്ണൻ, അസോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യെഷിൽ, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ; വിജയരാഘവൻ ആർ, പിആർഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: