Crime
-
ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടു; ബാങ്ക് ജീവനക്കാരെ ‘ഇടിച്ചുകൂട്ടി’ മേലുദ്യോഗസ്ഥര്‍
ബാങ്ക് ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ബന്ധന്‍ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജൂനിയര്‍ ജീവനക്കാരെ ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ബാങ്കുകള്‍ രംഗത്തു വന്നു. മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയില്‍, ജോലിയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ ലോകപതി സ്വെയിന്‍ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളില്‍ പോലും അധിക മണിക്കൂര്‍ ജോലി ചെയ്യാനും കുടുംബ ബാധ്യതകള്‍ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയില്‍ ഉണ്ട്. ”ജോലി സമയങ്ങള്‍ നിങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുകയണെങ്കില്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിങ്ങള്‍ പണിയെടുക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ എന്റെ കുടുംബത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്…
Read More » -
പരവൂരിലെ കൂട്ടക്കൊല പാലില്‍ മയക്കുപൊടി കലര്‍ത്തിനല്‍കിയശേഷം; കാരണം കടബാധ്യതയെന്ന് മൊഴി
കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു(50)വിനെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവും കൊലപാതകശ്രമവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഭാര്യ പ്രീതയെയും മകള്‍ ശ്രീനന്ദയെയുമാണ് തിങ്കളാഴ്ച രാത്രി കഴുത്തറത്തു കൊലപ്പെടുത്തിയത്. മകന്‍ ശ്രീരാഗ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതമൂലം കൂട്ട ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്നാണ് ശ്രീജു പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകങ്ങള്‍ നടന്നത്. പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയശേഷം കഴുത്തറക്കുകയായിരുന്നെന്നു സമ്മതിച്ചു. രാവിലെ ആരെയും പുറത്തു കാണാത്തതിനാല്‍ അടുത്തുള്ള സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Read More » -
ഇ.വി.എമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു; വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മലപ്പുറം: ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മലപ്പുറം വളാഞ്ചേരി പൊലീസാണ് അബ്ദു സമദ് എന്ന 64കാരനെതിരെ കേസ് എടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനായി പ്രവര്‍ത്തിക്കുകയും ആണെന്ന വിമര്‍ശനമാണ് അബ്ദു സമദ് ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചത് . നിരവധി പേര്‍ പങ്കുവെച്ച അതെ പോസ്റ്റാണ് 64 കാരനായ അബ്ദു സമദും പങ്ക് വെച്ചത് . വളരെ കുറഞ്ഞ ആളുകള്‍ മാത്രം കണ്ട ഫെയ്‌സ്ബുക്ക് പോസിറ്റിന് എതിരെ സ്വമേധയാ പൊലീസ് കേസ് എടുത്തു. കേരള പൊലീസ് ആക്റ്റിലെ 120 (ഒ) വകുപ്പും , ഐ.പി.സിയിലെ 153ഉം കൂടാതെ, ജനപ്രാതിനിധ്യ നിയമത്തിലെ 125ഉം കൂടി ചുമത്തി . ജാമ്യമില്ലാ വകുപ്പായതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്യാനും ശ്രമിച്ചു. 40 വര്‍ഷം പ്രവാസിയായ അബ്ദുസമദ് കന്നി വോട്ടാണ് ഇത്തവണ ചെയ്തത്. ഇദ്ദേഹത്തിന് എതിരെയാണ് ഇലക്ഷന്‍ കമ്മീഷന് അവമതിപ്പുണ്ടാക്കി,…
Read More » -
സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണയെന്നും സിബിഐ കുറ്റപത്രം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സിബിഐ. സമൂഹവിചാരണയ്ക്കു വിധേയനാക്കി. സിദ്ധാര്‍ഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും കാണാന്‍ മറ്റു വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി. മര്‍ദ്ദനത്തിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളി താഴെയിട്ടു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. ഡോര്‍മിറ്ററിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അപമാനിക്കലും മര്‍ദനവും സിദ്ധാര്‍ത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കുറ്റവിചാരണ നടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി മര്‍ദനമേറ്റ സിദ്ധാര്‍ത്ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍…
Read More » -
സിനിമാ നിര്‍മാതാവ് ചമഞ്ഞ് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തും; യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് പിടിയില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ ഹൗസ് നമ്പര്‍ 141 ല്‍ താമസിക്കുന്ന മുണ്ടയ്ക്കല്‍ വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്. അധ്യാപകരുടെ നമ്പര്‍ സംഘടിപ്പിച്ച് സിനിമാ നിര്‍മാതാവാണെന്നു പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കിയ ശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന രീതിയില്‍ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളെ ബന്ധപ്പെട്ട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടും. ഇത് അഭിനയിച്ചു കാണിക്കുമ്പോള്‍ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാന്‍ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും…
Read More » -
പിതാവിന്റെ ജോലി പോയതിനാല്‍ സാമ്പത്തിക പ്രതിസന്ധി; നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍
മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിനിയായ 20 കാരിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം നടത്തിയ പെണ്‍കുട്ടി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെന്റര്‍ ഇന്‍-ചാര്‍ജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, സംശയം തോന്നാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാന്‍ഡിഡേറ്റായി പരീക്ഷ എഴുതാന്‍ സമ്മതിച്ചത്. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന്…
Read More » -
പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച
കണ്ണൂര്‍: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാന്‍ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുന്‍സുഹൃത്ത് മാനന്തേരി താഴെക്കളത്തില്‍ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബര്‍ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുന്‍കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കൊലപാതകം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ…
Read More » -
ഓണ്‍ലൈന്‍ വാതുവെപ്പില്‍ രണ്ടു ലക്ഷം തുലച്ചു; കടം വാങ്ങിയ പണം തിരിച്ചുചോദിച്ച ജൂനിയറെ സീനിയേഴ്‌സ് പഞ്ഞിക്കിട്ടു, മുറിയില്‍ പൂട്ടിയിട്ടു, വിവസ്ത്രനാക്കി തല്ലിച്ചതച്ചു
ലഖ്‌നൗ: കാണ്‍പൂരില്‍ പണം നല്‍കാത്തതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാന്‍ കാണ്‍പൂരില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടു. അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2 ലക്ഷം രൂപ നല്‍കണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണം തിരികെ കൊടുക്കാതിരുന്നപ്പോള്‍ വിദ്യാര്‍ഥിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും…
Read More » -
കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു; ആര്യക്കും സച്ചിനുമെതിരെ കേസ്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് മേയറും എം.എല്‍.എയും അടക്കമുള്ള പ്രതികളാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസിലാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണമുള്ളത്. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചുകയറിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
Read More » -
11കാരന് നേരേ ലൈംഗികാതിക്രമം; ജൂലൈയില്‍ വിവാഹിതയാകേണ്ട അധ്യാപിക അറസ്റ്റില്‍
ന്യൂയോര്‍ക്ക് : പതിനൊന്നുവയസ്സുകാരനായ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെര്‍ഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ വിവാഹം നടക്കാനിരിക്കെയാണ് വിദ്യാര്‍ഥിക്ക് നേരേ അതിക്രമം കാട്ടിയ കേസില്‍ അധ്യാപിക പിടിയിലായതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാര്‍ഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിരവധി മെസേജുകള്‍ കണ്ടെത്തി. ഇതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണംചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിക്ക് അധ്യാപിക പലതവണ സന്ദേശങ്ങളയച്ചിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് താന്‍ എത്രത്തോളം ആസ്വദിച്ചെന്ന് ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ചിരുന്നത്. ഒരു അവധിക്കാലത്ത് അധ്യാപികയ്‌ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍…
Read More »