CrimeNEWS

കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു; ആര്യക്കും സച്ചിനുമെതിരെ കേസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് മേയറും എം.എല്‍.എയും അടക്കമുള്ള പ്രതികളാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസിലാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണമുള്ളത്. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചുകയറിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

Signature-ad

 

Back to top button
error: