Crime

  • പിതാവിന്റെ ജോലി പോയതിനാല്‍ സാമ്പത്തിക പ്രതിസന്ധി; നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍

    മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിനിയായ 20 കാരിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര ജാല്‍ഗനില്‍ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം നടത്തിയ പെണ്‍കുട്ടി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. നീറ്റ് പരീക്ഷയ്ക്ക് മുമ്പ്, സെന്റര്‍ ഇന്‍-ചാര്‍ജ് രേഖകളുടെ രേഖകളുടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍, സംശയം തോന്നാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് പരീക്ഷയ്ക്ക് ശേഷമാണ് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഡമ്മി കാന്‍ഡിഡേറ്റായി പരീക്ഷ എഴുതാന്‍ സമ്മതിച്ചത്. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നിരുന്ന ഒരു യുവാവും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന്…

    Read More »
  • പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച

    കണ്ണൂര്‍: പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാന്‍ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുന്‍സുഹൃത്ത് മാനന്തേരി താഴെക്കളത്തില്‍ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബര്‍ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുന്‍കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കൊലപാതകം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ…

    Read More »
  • ഓണ്‍ലൈന്‍ വാതുവെപ്പില്‍ രണ്ടു ലക്ഷം തുലച്ചു; കടം വാങ്ങിയ പണം തിരിച്ചുചോദിച്ച ജൂനിയറെ സീനിയേഴ്‌സ് പഞ്ഞിക്കിട്ടു, മുറിയില്‍ പൂട്ടിയിട്ടു, വിവസ്ത്രനാക്കി തല്ലിച്ചതച്ചു

    ലഖ്‌നൗ: കാണ്‍പൂരില്‍ പണം നല്‍കാത്തതിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി സ്വകാര്യഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ചില വീഡിയോകള്‍ വൈറലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറ്റാവ സ്വദേശിയായ വിദ്യാര്‍ഥി മത്സര പരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാന്‍ കാണ്‍പൂരില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയര്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടു. അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2 ലക്ഷം രൂപ നല്‍കണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പണം തിരികെ കൊടുക്കാതിരുന്നപ്പോള്‍ വിദ്യാര്‍ഥിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും…

    Read More »
  • കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു; ആര്യക്കും സച്ചിനുമെതിരെ കേസ്

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് മേയറും എം.എല്‍.എയും അടക്കമുള്ള പ്രതികളാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസിലാണ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണമുള്ളത്. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചുകയറിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.  

    Read More »
  • 11കാരന് നേരേ ലൈംഗികാതിക്രമം; ജൂലൈയില്‍ വിവാഹിതയാകേണ്ട അധ്യാപിക അറസ്റ്റില്‍

    ന്യൂയോര്‍ക്ക് : പതിനൊന്നുവയസ്സുകാരനായ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെര്‍ഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ വിവാഹം നടക്കാനിരിക്കെയാണ് വിദ്യാര്‍ഥിക്ക് നേരേ അതിക്രമം കാട്ടിയ കേസില്‍ അധ്യാപിക പിടിയിലായതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാര്‍ഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിരവധി മെസേജുകള്‍ കണ്ടെത്തി. ഇതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണംചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിക്ക് അധ്യാപിക പലതവണ സന്ദേശങ്ങളയച്ചിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് താന്‍ എത്രത്തോളം ആസ്വദിച്ചെന്ന് ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ചിരുന്നത്. ഒരു അവധിക്കാലത്ത് അധ്യാപികയ്‌ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍…

    Read More »
  • ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ യുവതിക്കൊപ്പം കയറിക്കിടന്നു; കാമുകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

    കോഴിക്കോട്: കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ഇരിക്കുമ്പോളാണ് കാമുകന്‍ കയറിവന്ന് യുവതിക്കൊപ്പം കട്ടിലില്‍ കയറിക്കിടന്നത്. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നുപറഞ്ഞ് മൂന്നുദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടുവയസ്സായ കുഞ്ഞുമായി യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിക്ക് കാമുകന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനേയും മാതാവിനേയും സ്റ്റേഷനില്‍ വിളിച്ചു…

    Read More »
  • സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

    ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്. സര്‍വകലാശാലയ്ക്ക് സമീപത്തെ ജിംസ് ആശുപത്രിയിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലിചെയ്തിരുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് അയല്‍ക്കാരുടെ മൊഴി. ഞായറാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര മേഖല ഐജി കെ സേതുരാമന്‍ ഉത്തരവിട്ടു. പീഡനക്കേസില്‍ ഡോക്ടര്‍ തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയിരുന്നില്ല, ഇതോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ. കെവി പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.  

    Read More »
  • ഭര്‍ത്താവ് ചായയില്‍ മയക്കുഗുളിക കലര്‍ത്തി, ഭര്‍തൃപിതാവ് ഉള്‍പ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതി

    ജയ്പുര്‍: ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി ഭര്‍ത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ഭര്‍തൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ എതിര്‍ത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലര്‍ത്തിനല്‍കി. തുടര്‍ന്നാണ് ഭര്‍തൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരിക്കല്‍ ഭര്‍ത്താവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

    Read More »
  • ഭര്‍ത്താവിനെ കെട്ടിയിട്ട് നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി വ്യക്തമാക്കി. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം…

    Read More »
Back to top button
error: