പാകിസ്ഥാനില്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം: ഇരകളില്‍ 75 ശതമാനവും ഹിന്ദുക്കള്‍; കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; കൂടുതല്‍ പേരും 14നും 18നും ഇടയിലുള്ളവര്‍

യുഎന്‍: പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നെന്ന ഗുരുതരമായ ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്ര സംഘടന. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഈ രീതി നിലനില്‍ക്കാന്‍ കാരണമാകുന്നുവെന്നും യുഎന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കേസുകളിലും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് ഇരകളാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. 2025-ല്‍ ഇരയായവരില്‍ 75 ശതമാനം പേര്‍ ഹിന്ദുക്കളും 25 ശതമാനം പേര്‍ ക്രിസ്ത്യാനികളുമാണ്. ഇതില്‍ 80 ശതമാനം സംഭവങ്ങളും സിന്ധ് പ്രവിശ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിലും കുറഞ്ഞ പ്രായമുള്ള കുട്ടികളും ഇരയാകുന്നുണ്ട്.
‘മതത്തിലോ വിശ്വാസത്തിലോ ഉള്ള ഏതൊരു മാറ്റവും നിര്‍ബന്ധത്തിന് വഴങ്ങാതെ പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണം. വിവാഹം പൂര്‍ണവും സ്വതന്ത്രവുമായ സമ്മതത്തോടെ ആയിരിക്കണം, എന്നാല്‍ ഇര ഒരു കുട്ടിയായിരിക്കുമ്പോള്‍ നിയമപരമായി ഇത് സാധ്യമല്ലെ’ന്നു വിദഗ്ധര്‍ പറഞ്ഞു.
ഇരകള്‍ ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍, ചൂഷണം, സാമൂഹികമായ കളങ്കം, ദീര്‍ഘകാല മാനസിക ആഘാതം എന്നിവ നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകളുടെ വ്യാപ്തിയും തുടര്‍ച്ചയും സൂചിപ്പിക്കുന്നത് മുസ്ലീം ഇതര സമൂഹങ്ങളോടുള്ള വിവേചനം, ലിംഗ അസമത്വം, ദാരിദ്ര്യം, ഉത്തരവാദിത്തമില്ലായ്മ എന്നിവയുള്‍പ്പെടെയുള്ള ആഴത്തിലുള്ള ഘടനാപരമായ പ്രശ്‌നങ്ങളാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
‘ഈ സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരമായ ഭീതിയിലാണെന്നും നിര്‍ബന്ധങ്ങള്‍ നേരിടുന്നുണ്ടെന്നും പുരുഷാധിപത്യപരവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങള്‍ മൂലം അവരുടെ മതസ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നിഷേധിക്കപ്പെടുന്നുണ്ടെന്നും അവസാനിപ്പിക്കണമെ’ന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.
എല്ലാ പ്രവിശ്യകളിലും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തുക, നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുക, മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങി അടിയന്തര നിയമപരവും സ്ഥാപനപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎന്‍ വിദഗ്ധര്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
പരാതികളോട് പ്രതികരിക്കുന്നതില്‍ പലപ്പോഴും നിയമപാലകര്‍ പരാജയപ്പെടുന്നുവെന്നും അന്വേഷണത്തിലെ കാലതാമസം, ഇരകളുടെ പ്രായം പരിശോധിക്കുന്നതിലെ വീഴ്ച എന്നിവയിലും അവര്‍ ആശങ്ക രേഖപ്പെടുത്തി.
‘ഇരകളുടെ കുടുംബങ്ങള്‍ നല്‍കുന്ന പരാതികള്‍ പലപ്പോഴും അധികാരികള്‍ തള്ളിക്കളയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യസമയത്ത് അന്വേഷിക്കാനോ കേസെടുക്കാനോ അല്ലെങ്കില്‍ ഇരകളുടെ പ്രായം ശരിയായി വിലയിരുത്താനോ അധികാരികള്‍ ശ്രദ്ധിക്കുന്നില്ല എന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്’- വിദഗ്ധര്‍ പറഞ്ഞു.
എല്ലാ കേസുകളിലും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. അതിജീവിച്ചവര്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രങ്ങള്‍, നിയമസഹായം, മാനസിക കൗണ്‍സിലിംഗ്, പുനരധിവാസ പരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പിന്തുണ നല്‍കണമെന്നും മതസ്വാതന്ത്ര്യവും സമത്വവും വിവേചനമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണ’മെന്നും വിദഗ്ധര്‍ പറഞ്ഞു.
#Pakistan, #HumanRights, #UnitedNations, #ForcedConversion, #MinorityRights, #StopForcedConversions, #HinduMinority, #ChristianMinority, #HumanRightsViolation, #ChildMarriage, #JusticeForMinorities, #UNExperts, #Sindh, #SaveMinorityGirls, #ReligiousFreedom, #GlobalNews, #Justice, #WomenSafety, #Humanity, #SocialJustice, #Equality, #InternationalNews, #EndImpunity, #SaveTheChildren, #ProtectMinorities






