Crime
-
കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരെ ആക്രമിച്ചു, കാര്‍ കത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സംഘംചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ പോലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ചവര്‍ വഴിയാത്രക്കാരെ ഇടിച്ചിടുകയും ഇതേ കാര്‍ അജ്ഞാതര്‍ കത്തിക്കുകയും ചെയ്തു. സമയം അവസാനിച്ചപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഉച്ചഭാഷിണി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും പോലീസിനു നേരേ തട്ടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് പത്തോളംപേര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. അതിനിടെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിന് കമ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ സജിത്ത് (39), വിദ്യാധരന്‍(57), അജിത്ത്(39), വാറുവിളാകത്ത് വീട്ടില്‍ വിവേക്(26), പുല്ലാട്ടുകരി ലക്ഷംവീട്ടില്‍ സനില്‍(28), ദീപു (27) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ക്ഷേത്രത്തിന്റെ വശത്തെ റോഡില്‍ക്കൂടി കാറില്‍ മദ്യലഹരിയില്‍ വന്ന നാലംഗസംഘം നടന്നുവരുകയായിരുന്ന…
Read More » -
അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
കാസര്‍കോട്: അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. രതീശന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഒരാഴ്ചയ്ക്കകം മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.
Read More » -
പിതാവ് ഹാജരാക്കിയ തെളിവുകള്‍ അംഗീകരിച്ചു; ജെസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോട
രുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് 6 വര്‍ഷം മുന്‍പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്. സിബിഐ തന്നെയാണ് തുടരന്വേഷണം നടത്തുക. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിബിഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ താന്‍ കണ്ടെത്തിയെന്നുമുള്ള ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരോധാനത്തിനു പിന്നില്‍ അജ്ഞാത സുഹൃത്തിനു പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കു പിന്‍ബലമായി രേഖകളും ജയിംസ് മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു. ഇവ സിബിഐയുടെ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്നും കോടതി പരിശോധിച്ചു. ഇല്ലെന്നു വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ജയിംസ് നല്‍കിയ രേഖകള്‍ സിബിഐ എസ്പിക്ക് കോടതി കൈമാറി. പുനരന്വേഷണത്തിന് തയാറാണെന്ന് കോടതിയെ സിബിഐ അറിയിച്ചിരുന്നു. 2018…
Read More » -
മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം ആക്രമിച്ചു; ആരോപണവുമായി എ.എ.പിയുടെ വനിതാ രാജ്യസഭാംഗം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചുവന്ന ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണണമെന്നും അവര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ സ്വാതി ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെതിരേയാണ് ആരോപണം. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് (പി.സി.ആര്‍.) രണ്ട് ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മലിവാള്‍ പി.സി.ആറിലേക്ക് വിളിച്ചിരുന്നു. അവര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വന്നു. എന്നാല്‍ പരാതി നല്‍കാതെ മടങ്ങി. പരാതി പിന്നീട് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്, ഡല്‍ഹി നോര്‍ത്ത് ഡി.സി.പി. മനോജ് മീണ പറഞ്ഞു. നേരത്തെ കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെ ഡല്‍ഹി…
Read More » -
പ്രണയപ്പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ക്കയറി കൊന്ന കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. മാനന്തേരി കളത്തില്‍ ഹൗസില്‍ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടില്‍. സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടു കട്ടിലില്‍ ഇരുന്ന വിഷ്ണുപ്രിയയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുര്‍ച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്. മരിച്ചശേഷവും…
Read More » -
കടംവാങ്ങിയ പണത്തിനായി വീട് കയറി ആക്രണം; ഡി.സി.സി സെക്രട്ടറിക്കെതിരെ കേസ്
എറണാകുളം: കടംവാങ്ങിയ പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് ഡി.സി.സി. സെക്രട്ടറി അജിത് അമീര്‍ ബാവയും സംഘവും ഗൃഹനാഥനെ വീട് കയറി അക്രമിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദനമേറ്റത്. മാര്‍ട്ടിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കയറി കസേര കൊണ്ട് തലയ്ക്കടിച്ചും മുഖത്തടിച്ചും തന്നെ പരിക്കേല്‍പ്പിച്ചെന്നും പ്രാണരക്ഷാര്‍ഥം കൈ ഞരമ്പ് മുറിച്ചെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. അജിത് അമീര്‍ ബാവ, അജിതിന്റെ ഭാര്യ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത, ഷിജു എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍. കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായി വരാന്‍ സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ചു അജിത് അമീര്‍ ബാബ രംഗത്തെത്തി. മാര്‍ട്ടിനെ മര്‍ദിച്ചിട്ടില്ലെന്നും പണം തിരികെ ചോദിക്കാന്‍ ചെന്നതാണെന്നും അജിത് പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപ നല്‍കാതെ മാര്‍ട്ടിന്‍ തന്നെ കബളിപ്പിച്ചുവെന്നും പണം നല്‍കിയിട്ടും ഭൂമി നല്‍കാതായതോടെ പല തവണ പണം തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും മാര്‍ട്ടിന്‍ തയ്യാറായില്ലെന്നും അജിത് പറയുന്നു.…
Read More » -
വിമാനത്തില്‍നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മംഗളൂരുവില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
ബംഗളൂരു: വിമാനയാത്രക്കിടെ പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്. ”കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍…
Read More » -
ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് തെറിവിളി; ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച് രോഗി
കോഴിക്കോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി, ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മര്‍ദനമേറ്റത്. കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു . രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് എത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്കു വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതും ഡോക്ടര്‍ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ഭാര്യയ്ക്ക് നേരെ എറിഞ്ഞ ആസിഡ് ബോംബ് വീണത് മകന്റെ ദേഹത്ത്; ഗുരുതര പരിക്ക്, ഗൃഹനാഥൻ അറസ്റ്റിൽ
ഭാര്യയ്ക്കും മകനുമെതിരെ ആസിഡ് ആക്രമണം നടത്തിയയാള്‍ അറസ്റ്റില്‍. കാസര്‍കോട് ചിറ്റാരിക്കലില്‍ പി വി സുരേന്ദ്രനാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോംബ് മകന്റെ ദേഹത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഐസ്‌ക്രീം ബോളില്‍ ആസിഡ് നിറച്ചാണ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്. ആസിഡ് ആക്രമണമുണ്ടായതോടെ സുരേന്ദ്രന്റെ ഭാര്യ ഓടി മാറുകയായിരുന്നു. തുടര്‍ന്ന് ഇത് മകന്‍ സിദ്ധുനാഥിന്റെ ദേഹത്ത് പതിച്ചു. കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുരേന്ദ്രന്‍ സ്ഥിരം മദ്യപാനിയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
Read More » -
ദത്തുപുത്രന്‍ അറസ്റ്റില്‍, 30 ലക്ഷം കൈക്കലാക്കാൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചുമൂടിയ കേസിലാണ് അറസ്റ്റ്
മധ്യപ്രദേശിലെ ഗ്വാളിയറില്‍ 30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രന്‍ പൊലീസിന്റെ പിടിയില്‍. ഷിയോപുര്‍ ടൗണിലാണ് സംഭവം.65 വയസുകാരി ഉഷയാണ് കൊല്ലപ്പെട്ടത്. ദത്തുപുത്രന്‍ ദീപക് പച്ചൗരിയാണ് അറസ്റ്റിലായത്. ദീപക് ഉഷയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ കുഴിച്ചു മൂടുകയായിരുന്നു. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം കൈക്കലാക്കുന്നതിനു വേണ്ടിയാണ് പ്രതി ക്രൂരകൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓഹരി വിപണിയില്‍ ദീപക്കിന് 15 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായും പണം ആവശ്യമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ദീപക്കിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. കുളിമുറിയുടെ തറ പൊളിച്ച് പണിതതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഈ ഭാഗം കുഴിച്ചുനോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ദീപക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉഷയും ഭര്‍ത്താവ് ഭുവേന്ദ്ര…
Read More »