CrimeNEWS

മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥി തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി

എറണാകുളം: മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭാ ശുചീകരണ തൊഴിലാളി. പെരുമ്പാവൂര്‍ നഗര സഭയിലെ ശുചീകരണത്തൊഴിലാളി വീരന്‍ എന്നയാളാണ് പോക്കറ്റടിച്ചത്. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. മദ്യപിച്ച് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നുമാണ് വിരന്‍ പേഴ്‌സ് കൈക്കലാക്കിയത് . മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെതിരെ നഗരസഭ നടപടിയെടുത്തു. വീരനെ ജോലിയില്‍നിന്നും പുറത്താക്കി.

Signature-ad

മുന്‍പും വീരനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും നഗരസഭ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. മുന്‍പും മദ്യപിച്ച് ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളികളുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുപുറമേ സ്റ്റാന്‍ഡില്‍ എത്തുന്നവരുടേയും സാധനങ്ങള്‍ നിരന്തരം കാണാതാകുന്നുവെന്ന് പരാതി വ്യാപകമാണ്. വിഷയത്തില്‍ പൊലീസ് നടപടി ഉണ്ടായിട്ടില്ല. സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Back to top button
error: