CrimeNEWS

ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചത് തടഞ്ഞു; ജയില്‍ പുള്ളിയുടെ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിച്ചു

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്. ചികിത്സയില്‍ കഴിയുന്ന പ്രതിക്ക് വസ്ത്രവുമായെത്തിയ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു.

പ്രതിക്ക് ഭക്ഷണവും വസ്ത്രവും കൈമാറുന്നതിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ നല്‍കുന്നത് തടഞ്ഞതിനാണ് മര്‍ദനമേറ്റത്.

Signature-ad

പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.

 

 

 

 

 

 

 

Back to top button
error: