Crime
-
പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ കുന്ദംകുളത്ത് പിടിയില്‍. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ എന്നയാളാണ് പിടിയിലായത്. അമ്പത്തിമൂന്നുകാരനായ ഇയാള്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നയാളാണ്. പാറേമ്പാടത്ത് പ്രവര്‍ത്തിച്ചിരുന്ന ‘റോഷ്‌നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്നത് കണ്ടെത്തിയത്. ഇതോടെ കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ക്ലിനിക്കില്‍ നിന്ന് കിട്ടിയ ചില രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.
Read More » -
തമ്മില്‍ത്തല്ലിനിടെ റോഡിലൂടെയെത്തിയ കാര്‍ അടിച്ച് തകര്‍ത്ത് അതിഥി തൊഴിലാളി
പത്തനംതിട്ട: വായ്പൂരില്‍ അതിഥി തൊഴിലാളി റോഡിലൂടെ വന്ന കാര്‍ അടിച്ച് തകര്‍ത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോഴാണ് അതുവഴിയെത്തിയ കാര്‍ അടിച്ചുതകര്‍ത്തത്. പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പൂര് സ്വദേശി സാലി ഖാന്റെ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പെരുമ്പെട്ടി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു അതിഥിതൊഴിലാളിയായ പ്രതിയുടെ ആവശ്യം. വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി…
Read More » -
നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടിയിലായത് ശ്രീലങ്കന്‍ സ്വദേശികള്‍
ഗാന്ധിനഗര്‍: നാല് ഐ.എസ്. ഭീകരര്‍ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.എല്‍. മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലാകുന്നത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.
Read More » -
ആയുധങ്ങളുമായി മട്ടാഞ്ചേരിയിലെ ഗുണ്ടാസംഘം; തോക്ക് ചൂണ്ടിയതോടെ കൈകാര്യംചെയ്ത് നാട്ടുകാര്‍
മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ആയുധങ്ങളുമായി കാറിലെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘം എത്തിയ വാഹനത്തില്‍ വടിവാളുകളും തോക്കുകളും കണ്ടെത്തി. അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയില്‍നിന്നെത്തിയ സംഘമാണ് ആലുങ്ങല്‍ ബീച്ചിലെത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ സ്വര്‍ണം തട്ടിയവരെ തേടിയെത്തിയതാണ് സംഘം. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ഒരാള്‍ നാട്ടുകാര്‍ക്കെതിരേ തോക്കുചൂണ്ടി. ഇതോടെയാണ് അക്രമിസംഘത്തെ നാട്ടുകാര്‍ നേരിട്ടത്. വൈകാതെ പരപ്പനങ്ങാടി പോലീസെത്തി. എന്നാല്‍, പിടികൂടിയവരെ വിട്ടയയ്ക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പിന്നീട് പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
10 വയസുകാരിയെ പീഡിപ്പിച്ചത് അയല്‍വാസിയായ കുടക് സ്വദേശി; 15ാം തീയതി മുതല്‍ അപ്രത്യക്ഷന്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കുടക് സ്വദേശിയായ യുവാവാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു തിരിച്ചു. ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണു പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിക്കുന്നത്. വിവാഹശേഷം വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാള്‍. സംഭവം നടന്ന പതിനഞ്ചാം തീയതിക്കുശേഷം ഇയാള്‍ വീട്ടില്‍നിന്നു മാറിനിന്നത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാള്‍ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിനു ലഭിച്ചു. ഇയാള്‍ മറ്റൊരു പോക്‌സോ കേസിലും പ്രതിയാണെന്നാണു സൂചന. കഴിഞ്ഞ ബുധനാഴ്ചയാണു വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണു പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ അന്വേഷണസംഘം.
Read More » -
റെയില്‍വേ ട്രാക്കില്‍ കൊലവെറി; ദൃശ്യം വൈറല്‍, ഗുണ്ടകള്‍ അറസ്റ്റില്‍
ആലപ്പുഴ: യുവാവിനെ റെയില്‍വേ ട്രാക്കിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ശങ്കര്‍ (28), സഹോദരന്‍ അഭിമന്യു എന്ന സാഗര്‍ (24), പത്തിയൂര്‍ ചെമ്പക നിവാസില്‍ അമല്‍ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതി രാഹുല്‍ ഒളിവിലാണ്. കൃഷ്ണപുരം കാപ്പില്‍ പ്രസാദ് ഭവനത്തില്‍ അരുണ്‍പ്രസാദ് (26) ആണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തിന്റെയും പൊലീസിനെ അറിയിച്ചാല്‍ കൊത്തി നുറുക്കുമെന്ന് വടിവാള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 16 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആക്കനാട് കോളനിയുടെ വടക്കുള്ള ഗ്രൗണ്ടിലും അതിനു വടക്കുള്ള റെയില്‍വേ ട്രാക്കിനു സമീപത്തുമാണ് പൈശാചികത അരങ്ങേറിയത്. നാലംഗ സംഘം വടിവാളും കുറുവടിയും പാറക്കല്ലും ഉപയോഗിച്ച് അരുണ്‍പ്രസാദിന്റെ ശരീരത്തിലും തലയ്ക്കും അടിക്കുകയും ഇടിക്കുകയുയിരുന്നു. വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇയാളുടെ ഐ…
Read More » -
അല്‍ക്ക ബിസിനസ് പങ്കാളി, ലഹരി സംഘത്തിന്റെ കണക്ക് ബുക്കില്‍ രഹസ്യ പേരുകാരായി ഇക്കയും ബോസും
കൊച്ചി: മോഡലുള്‍പ്പെട്ട ലഹരിക്കേസില്‍ പൊലീസ് അന്വേഷണം പ്രതികളില്‍ നിന്ന് കണ്ടെടുത്ത ‘കണക്ക് ബുക്കിലെ’ രഹസ്യപേരുകാരിലേക്ക്. ഇക്ക, ബോസ് എന്നീ പേരുകാര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കണക്കുകളാണ് ബുക്കിലുള്ളത്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ കൊക്കൈനുള്‍പ്പെടെ കൊച്ചിയില്‍ എത്തിച്ച് വിറ്റിരുന്നത്. ഇക്കയും ബോസും ബംഗളൂരുവിലുള്ള ലഹരി ഇടപാടുകാരായിരിക്കാം എന്നാണ് പൊലീസ് നിഗമനം. സൂരജ്, സല്‍മ, വിജയ്, അഗോരി, കെപി, എമിറിറ്റസ് എന്നിങ്ങനെ ലഹരിമരുന്ന് വാങ്ങിയവരുടെ പേരുകളും കണക്ക് പുസ്തകത്തിലുണ്ട്. അജിത്ത്, മിഥുന്‍ മാധവ് എന്നീ യുവാക്കളാണ് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് രണ്ട് പേരും ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇവരെ വൈകാതെ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അന്‍സാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസര്‍ (18), തൃശൂര്‍ സ്വദേശി എബിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവയാണ് പ്രതികളില്‍ നിന്ന്…
Read More » -
കോലഞ്ചേരിയില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
എറണാകുളം: കുടുംബവഴക്കിനെ തുടര്‍ന്ന് കോലഞ്ചേരിയില്‍ 71കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുന്‍പാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുന്‍പ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. വീടിന്റെ അടുക്കളയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ്. സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂന്ന് മക്കളും വിദേശത്താണ്.
Read More » -
2000 ത്തില്‍ അധികം കഞ്ചാവ് മിഠായികളും,കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ
ആലപ്പുഴ: സ്‌ക്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ചേര്‍ത്തല എക്‌സൈസ് അരൂര്‍ ഭാഗത്തുനടത്തിയ പരിശോധനയില്‍ സ്‌ക്കൂള്‍ കുട്ടികളെ ലക്ഷ്യംവച്ച് വില്‌പനക്കായി സൂക്ഷിച്ചുവച്ച 2000 ത്തില്‍ അധികം കഞ്ചാവ് മിഠായികളും കഞ്ചാവും 10 കിലോയോളം ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി. ശാന്ത് രവീന്ദ്രദാസ് നഗര്‍ ജില്ലയില്‍ ബദോഹി താലൂക്കില്‍ സായര്‍ വില്ലേജില്‍ രാഹുല്‍ സരോജ് , ബന്ധുവും സുഹൃത്ത് മായ സന്തോഷ് കുമാര്‍ എന്നിവരെ അറസ്‌റ്റ് ചെയ്‌ത് കേസെടുത്തു. ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.പി സജീവ്‌കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി. അനിലാല്‍, സി.ഇ.ഒ മാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, കെ.യു മഹേഷ് ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More » -
ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്‌റ്റില്‍
ചേര്‍ത്തല: ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്‌റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വല്ല്യാറവെളി രാജേഷി (42) നെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. ഭാര്യ അമ്പിളി (36) യെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തയില്‍ 18 ന് വൈകിട്ട് 6.30 നായിരുന്നു സംഭവം. പ്രദേശത്തെ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ അമ്പിളി ജോലിക്കുശേഷം ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ പിന്നിലൂടെ ബൈക്കില്‍ എത്തിയ രാജേഷ് ഇടിച്ചുവീഴ്‌ത്തിയശേഷം കുത്തുകയായിരുന്നു. സംഭവ ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും കളക്ഷന്‍ മെഷീനുമായി കടന്ന രാജേഷിനെ രാത്രി പതിനൊന്നോടെ ദേശീയപാതയില്‍ കഞ്ഞിക്കുഴിയില്‍ നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എസ്.ഐ: കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. ഇയാളുടെ പക്കല്‍ നിന്ന് 11,000 രൂപ കണ്ടെടുത്തു. പണം അമ്പിളിയുടെ ബാഗില്‍നിന്ന് നഷ്‌ടപ്പെട്ടതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ക്യാഷ് ബാഗ് രാജേഷിന്റെ വീടിനു…
Read More »