ആലപ്പുഴ: സ്‌ക്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ചേര്‍ത്തല എക്‌സൈസ് അരൂര്‍ ഭാഗത്തുനടത്തിയ പരിശോധനയില്‍ സ്‌ക്കൂള്‍ കുട്ടികളെ ലക്ഷ്യംവച്ച് വില്‌പനക്കായി സൂക്ഷിച്ചുവച്ച 2000 ത്തില്‍ അധികം കഞ്ചാവ് മിഠായികളും കഞ്ചാവും 10 കിലോയോളം ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി.
ശാന്ത് രവീന്ദ്രദാസ് നഗര്‍ ജില്ലയില്‍ ബദോഹി താലൂക്കില്‍ സായര്‍ വില്ലേജില്‍ രാഹുല്‍ സരോജ് , ബന്ധുവും സുഹൃത്ത് മായ സന്തോഷ് കുമാര്‍ എന്നിവരെ അറസ്‌റ്റ് ചെയ്‌ത് കേസെടുത്തു.
ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.പി സജീവ്‌കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി. അനിലാല്‍, സി.ഇ.ഒ മാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, കെ.യു മഹേഷ് ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.