Crime
-
വിദേശത്തേക്ക് ആളുകളെ കടത്തി അവയവ വില്‍പന; അന്താരാഷ്ട്ര സംഘത്തിന്റെ ഏജന്റ് കൊച്ചിയില്‍ പിടിയില്‍
കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.
Read More » -
ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
പത്തനംതിട്ട: പോക്സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് ഇയാള്‍. വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.
Read More » -
തമിഴ്‌നാട്ടിലെ പോക്‌സോ കേസ് പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ അഞ്ചുതെങ്ങില്‍ നിന്ന് കോസ്റ്റല്‍ പോലീസ് പിടികൂടി. തമിഴ്‌നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടല്‍ വഴി രക്ഷപ്പെട്ട വില്‍സന്‍ (22) ആണ് അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പിടിയിലായത്. തമിഴ്നാട് വളളവിള പോലീസ് പരിധിയില്‍ എട്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍പോയ ഇയാള്‍ കൊച്ചി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന തമിഴ്നാട് പോലീസ് വിവരം കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയും, കോസ്റ്റല്‍ പോലീസ് പ്രതിയെ പിടികൂടുവാനായി വല വിരിക്കുകയുമായിരുന്നു. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ കടലില്‍ മത്സ്യബന്ധന യാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതി സഞ്ചരിച്ചിരുന്ന വള്ളം വിഴിഞ്ഞത്തു നിന്നും കണ്ടെത്തിയതോടെ വള്ള ഉടമയേയും, തൊഴിലാളികളേയും ചോദ്യംചെയ്തു. പ്രതി അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് മറ്റൊരു വള്ളത്തില്‍ കരയിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ അഞ്ചുതെങ്ങില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ…
Read More » -
അമിത മദ്യപാനവും ശാരീരിക പീഡനവും സഹിക്കാനാവുന്നില്ല; ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ
ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റില്‍. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന സോറന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജോര്‍ഹട്ടിലെ മരിയാനി ഏരിയയിലെ മുര്‍മുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിയുടെ കുറ്റസമ്മതത്തില്‍ പറയുന്നു. യുവതിയുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ ചൈല്‍ഡ് ഇന്‍ കോണ്‍ഫ്ലിക്റ്റ് വിത്ത് ലോ (സിസിഎല്‍) പ്രകാരം അന്വേഷണം നടത്തുമെന്ന് ജോര്‍ഹട്ട് ജില്ലാ…
Read More » -
രാഹുലിന്റെ കാറില്‍ രക്തക്കറ; വീട്ടിലെ പരിശോധനയില്‍ ചാര്‍ജര്‍ കേബിളും കണ്ടെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ച ശേഷം ആശുപത്രിയിലെത്തിച്ച കാറില്‍നിന്ന് രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവതിയുടെ രക്തക്കറയാണിതെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. ഇത് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ കേസിലെ സുപ്രധാനതെളിവാകും. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും ശനിയാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ വീട്ടിലും കാറിലും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്. രാഹുലിന്റെ സ്‌നേഹതീരം എന്ന വീട്ടിലെ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിളും പോലീസ് കണ്ടെടുത്തു. ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിയിരുന്നു. മേയ് 12 പുലര്‍ച്ചെയാണ് യുവതിക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് യുവതിക്ക് ചികിത്സലഭ്യമാക്കിയിരുന്നു. അവശയായ യുവതിയെ രാഹുലും സുഹൃത്ത് രാജേഷും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാഹുലിനെ രാജ്യംവിടാന്‍ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ…
Read More » -
കശ്മീരില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു; ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ബിജെപി മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു. അനന്ത്‌നാഗില്‍ ജയ്പുര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഷോപ്പിയാനിലെ ഹിര്‍പോറയില്‍ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുന്‍ ബിജെപി സര്‍പഞ്ചിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫര്‍ഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്‌നാഗിലെ യന്നാറില്‍ വച്ചാണ് ഇവര്‍ക്ക് വെടിയേറ്റത്. പ്രദേശം കശ്മീര്‍ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമണങ്ങളെ അപലപിച്ചു. ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി സീറ്റില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ”ക്രൂരമായ സംഭവങ്ങള്‍ ജമ്മു കശ്മീരില്‍ ദീര്‍ഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണ്” നാഷണല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു…
Read More » -
ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ തിരിച്ചറിയാനാവാതെ പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് കേസില്‍ തുമ്പുണ്ടാക്കാനായിട്ടില്ല. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി, നേരത്തേ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായവരെ ചോദ്യം ചെയ്തു, മനോവൈകല്യമുള്ളവരെക്കുറിച്ചും പരിശോധിച്ചു, ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. എന്നിട്ടും, പൊലീസിന് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനായില്ല. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ സംശയം തോന്നിയവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ നിന്നും തുമ്പു കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. 4 ഡിവൈഎസ് പിമാര്‍ ഉള്‍പ്പെടെ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 4 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന പോലും ലഭിക്കാത്തതില്‍ നാട് ആശങ്കയിലാണ്.
Read More » -
മൂന്ന് ദിവസത്തിനിടെ 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ 25 വരെ തുടരും
തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാറന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതല്‍ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്. ഗുണ്ടാവേട്ട തുടരുന്നതിന്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികള്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കൂടുതല്‍ ജാഗ്രതപാലിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബര്‍വിഭാഗം…
Read More » -
ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയില്‍ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരന്‍ അറസ്റ്റില്‍. പേരൂര്‍ക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണന്‍ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാള്‍ തട്ടിയെടുത്ത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതില്‍ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെ നല്‍കി. തനിക്ക് ലോട്ടറിയടിച്ചെന്നും ഈ ടിക്കറ്റ് എടുത്തയാള്‍ പണമില്ലാത്തതിനാല്‍ ടിക്കറ്റ് തിരികെ നല്‍കിയതാണെന്നും കണ്ണന്‍ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പൊളിച്ചത്. ലോട്ടറി…
Read More » -
അതിക്രൂരം: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു
ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്നലെ (ശനി) രാത്രി 7 മണിയോടെയാണ് സംഭവം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോൾ പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.
Read More »