CrimeNEWS

അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തിയവന്‍ മകള്‍ക്കൊപ്പം പൊറുതി തുടങ്ങി; എട്ടു മാസത്തെ സഹവാസത്തിലുടനീളം അടിയും ഇടിയും, മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മായയ്‌ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. പൊലീസിന്റെ തെരച്ചിലില്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. എന്നാല്‍, രാത്രികാലങ്ങളില്‍ പേരൂര്‍ക്കടയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ കറങ്ങിനടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ തമിഴിനാട്ടിലേക്ക് മുങ്ങുകയായിരുന്നു.

Signature-ad

ഒരു വര്‍ഷം മുന്‍പ് മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനാണ് രഞ്ജിത്ത് എത്തുന്നത്. ഭര്‍ത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. അന്നു മുതല്‍ യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ക്രൂരമര്‍ദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നത്.

 

Back to top button
error: