Crime

  • അതിദാരുണം: കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ 35കാരനെ  അയൽവാസി  വെട്ടിക്കൊലപ്പെടുത്തി 

        ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌ക്കൻ  കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ സുവർണഗിരിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകി.   പിന്നീട് പ്രതി വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സുബിനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരിക്കടിമയായ ബാബു  കൊലപാതകത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ്…

    Read More »
  • ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; 2 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

    തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശിയുടെ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ഈശ്വരപ്പ, രേവണ്ണ എന്നിവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സിറ്റൗട്ടിന് സമീപം കളിച്ചിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ മുട്ടിലിഴഞ്ഞാണ് ഇവരെത്തിയത്. കുഞ്ഞ് സിറ്റൗട്ടിലെ ഡോറിന് സമീപം ഇരുന്ന് കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹാളിലുണ്ടായിരുന്നു.കുട്ടിയുടെ കൈയില്‍ കയറി പിടിച്ചത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പിതാവ് എണീറ്റതോടെ ആന്ധ്ര സ്വദേശി കുഞ്ഞിന്റെ കൈവിട്ട് പിന്നോട്ട് മാറുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കുട്ടിയുടെ പിതാവും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

    Read More »
  • വിഴിഞ്ഞം എസ്ഐ കോട്ടയത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വണ്ടന്മേട്ടിലെ പോലീസുകാരന്‍ കുമളിയിലെ ലോഡ്ജില്‍ ജീവനൊടുക്കി

    കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ എത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാന്‍ പോകുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം. സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി സ്‌കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

    Read More »
  • കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ അയല്‍വാസി പിടിയില്‍

    ഇടക്കി: കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

    Read More »
  • മിശ്രവിവാഹത്തെ പിന്തുണച്ചു; തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

    ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. യുവതി സിപിഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • ഗാര്‍ഹിക പീഡനം, പാതിരാ പാര്‍ട്ടി, ജീവനക്കാരനുനേരെ നായ്ക്കളെ അഴിച്ചുവിട്ടു… ദര്‍ശന്‍ സ്ഥിരം പ്രശ്‌നക്കാരന്‍

    ബംഗളൂരു: നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ സ്ഥിരം പ്രശ്‌നക്കാരനാണെന്നു പൊലീസ്. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലില്‍ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു. ദര്‍ശനെതിരായ മുന്‍ കേസുകള്‍: ഗാര്‍ഹിക പീഡനം, വധശ്രമക്കേസ് ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും നല്‍കിയ പരാതിയില്‍ 2011 സെപ്റ്റംബര്‍ 9ന് കേസെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദര്‍ശനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദമ്പതികള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് പിന്‍വലിച്ചു. എസ്യുവി അപകടം ദര്‍ശനും മുതിര്‍ന്ന നടന്‍ ദേവരാജ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് നോര്‍ത്ത് മൈസൂരുവില്‍ തെരുവുവിളക്കില്‍ ഇടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിരുന്നു. 2018 സെപ്റ്റംബര്‍ 24നായിരുന്നു അപകടം. വെയിറ്ററെ ആക്രമിച്ചു മൈസൂരുവിലെ ഹോട്ടലില്‍…

    Read More »
  • മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല മൊട്ടയടിച്ച് ബാര്‍ബര്‍

    ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബര്‍. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. 12വയസുകാരന്റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബില്‍സിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ബാര്‍ബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ബില്‍സി എസ്.എച്ച്.ഒ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഞങ്ങളുടെ കുടുംബം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. അതിനാല്‍ ഞങ്ങളുടെ പ്രദേശത്തെ ബാര്‍ബറും മറ്റ് ചിലരും അസന്തുഷ്ടരായിരുന്നു.അവര്‍ ഞങ്ങളുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന എന്റെ മകനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചു. ഈ അപമാനത്തിനു ശേഷം എന്റെ മകന്‍ വളരെ അസ്വസ്ഥനാണ്. എന്റെ ഭര്‍ത്താവ് പിന്നീട് ഈ ആളുകളെ കണ്ടെങ്കിലും അവര്‍ മോശമായി പെരുമാറി. അതുകൊണ്ട് ഞങ്ങള്‍ പൊലീസിനെ സമീപിച്ചു” -അമ്മ മുന്നി…

    Read More »
  • മയിലിനെ വെടിവെച്ച് കൊന്ന് പാചകംചെയ്തു; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

    പാലക്കാട്: മയിലിനെ വെടിവെച്ചുകൊന്ന് പാചകംചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി. തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.

    Read More »
  • 40 -കാരി പ്രണയത്തിലായത് തട്ടിപ്പുകാരനുമായി, ഒന്നിച്ച് ജീവിക്കാന്‍ തട്ടിപ്പില്‍ പങ്കാളിയായി, പിന്നെ സംഭവിച്ചത്

    ഓണ്‍ലൈനില്‍ വലിയ വലിയ തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. പലരും ആ തട്ടിപ്പുകളില്‍ വീണുപോകാറുണ്ട്. വലിയ തുകയാണ് ഇതുവഴി പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു 40 -കാരി ഒരു തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരുടെ കയ്യില്‍ നിന്നും അയാള്‍ 10 ലക്ഷത്തിന് മുകളില്‍ തട്ടിയെടുത്തിട്ടും അയാളെ തട്ടിപ്പിന് സഹായിക്കുകയും ചെയ്തു. താന്‍ മ്യാന്‍മറിലെ ഒരു തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കുകയാണെന്നും അതില്‍നിന്നു മോചിതനാവണമെങ്കില്‍ വലിയ തുക നല്‍കേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. മോചിതനായാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ഷാങ്ഹായ് സ്വദേശിയായ യുവതിക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ വെച്ചാണ് ചെന്‍ എന്നയാളെ യുവതി കണ്ടുമുട്ടിയത്. താന്‍ ഒരു മാന്യനാണ് എന്ന് ചെന്‍ ഹുവിനെ ബോധ്യപ്പെടുത്തി. ഉയര്‍ന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. അതില്‍ പണം നിക്ഷേപിക്കാന്‍ യുവതിയെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, പണം…

    Read More »
  • വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന്, വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പൊലീസ്; ‘പന്തീരാങ്കാവ്’ യുവതി ഡല്‍ഹിക്ക് തിരിച്ചുപോയി

    കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഡല്‍ഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവിട്ടു. പിന്നാലെ യുവതി ഡല്‍ഹിക്ക് പോയി. യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡല്‍ഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു…

    Read More »
Back to top button
error: