CrimeNEWS

കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ അയല്‍വാസി പിടിയില്‍

ഇടക്കി: കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Signature-ad

ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

Back to top button
error: