CrimeNEWS

മിശ്രവിവാഹത്തെ പിന്തുണച്ചു; തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.

Signature-ad

യുവതി സിപിഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: