CrimeNEWS

അതിദാരുണം: കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ 35കാരനെ  അയൽവാസി  വെട്ടിക്കൊലപ്പെടുത്തി 

    ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌ക്കൻ  കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ സുവർണഗിരിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകി.   പിന്നീട് പ്രതി വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു.

Signature-ad

ഉടൻ തന്നെ നാട്ടുകാർ സുബിനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരിക്കടിമയായ ബാബു  കൊലപാതകത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനാണ് സുബിൻ ഇവിടെയെത്തിയത്. വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് സുബിൻ. എസയാണ് ഏകമകൾ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: