CrimeNEWS

വിഴിഞ്ഞം എസ്ഐ കോട്ടയത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വണ്ടന്മേട്ടിലെ പോലീസുകാരന്‍ കുമളിയിലെ ലോഡ്ജില്‍ ജീവനൊടുക്കി

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ എത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാന്‍ പോകുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം.

Signature-ad

സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി സ്‌കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

Back to top button
error: