Crime

  • 300 കോടിയുടെ സ്വത്ത് തട്ടാന്‍ അമ്മായിഅച്ഛനെ കാറിടിച്ച് കൊലപ്പെടുത്തി; ഒരു കോടിയുടെ ക്വട്ടേഷന്‍ മരുമകള്‍ വക, ഭര്‍ത്താവിന്റെ ഡ്രൈവറടക്കം നാലു പേര്‍ പിടിയില്‍

    മുംബൈ: നാഗ്പൂരില്‍ 300 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ മരുമകള്‍ അറസ്റ്റില്‍. 82 കാരനായ പുരുഷോത്തം പുത്തേവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനാപകടമെന്ന് കരുതിയ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും ക്വട്ടേഷന്‍ നല്‍കിയത് മരുമകളാണെന്നും കണ്ടെത്തിയത്. സംഭവത്തില്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അര്‍ച്ചന മനീഷ് പുത്തേവാറിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃപിതാവിനെ കൊല്ലാന്‍ ഒരുകോടി രൂപക്കാണ് പ്രതി അര്‍ച്ചന ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായി പഴയവാഹനം വാങ്ങാന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കിയത്. അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ് കൊലപാതകത്തിലെ മറ്റ് പ്രതികള്‍. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കാറുകളും സ്വര്‍ണാഭരങ്ങളും മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയാണ് വാടകകൊലയാളികള്‍…

    Read More »
  • പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസ്; യുവതിയുടെ ടവര്‍ ലൊക്കേഷന്‍ ഡല്‍ഹിയിലെന്ന് പൊലീസ്

    കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിക്കായി മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴാം തീയതിയാണ് യുവതി അവസാനമായി ഓഫീസില്‍ എത്തിയത്. ഇവിടെനിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി വീഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നത് എന്നുമാണ് യുവതി പറഞ്ഞത്. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക്…

    Read More »
  • വനിതാ ഓട്ടോഡ്രൈവര്‍ക്കിട്ട് ‘പടയ്ക്കാന്‍’ ക്വട്ടേഷന്‍ നല്‍കിയത് ബന്ധു; രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവം ക്വട്ടേഷന്‍ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷന്‍ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം. ആക്രമണത്തിന് ശേഷം സജീഷ് ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍ സജീഷിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീഷിന്റെ ഭാര്യയ്ക്കും ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടംവിളിച്ച മൂന്ന് യുവാക്കള്‍ ഓട്ടോഡ്രൈവറായ ജയയെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടംവിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയില്‍ എത്തിയപ്പോള്‍ രണ്ട് സുഹൃത്തുക്കളേക്കൂടി ഇയാള്‍ ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് നാലിടങ്ങളിലേക്ക് ഇവര്‍ ഓട്ടംപോയി. ഏതാണ്ട് പത്തുമണി പിന്നിട്ടതോടെ രാത്രി ഇനിയും ഓട്ടംതുടരാന്‍ കഴിയില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പാടാക്കിത്തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് മൂവരും…

    Read More »
  • കസ്റ്റഡിയില്‍ സൂപ്പര്‍ താരത്തിനും സംഘത്തിനും വിഐപി പരിഗണന; പൊലീസ് സ്റ്റേഷനില്‍ ബിരിയാണിയെത്തിച്ചു

    ബംഗളൂരു: കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍താരം ദര്‍ശനും സംഘത്തിനും വിഐപി പരിഗണനയാണ് ലഭിക്കുന്നത്. നടനും കൂട്ടാളികള്‍ക്കും ബിരിയാണി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് നാലഞ്ചു കവറുകളിലായി ബിരിയാണി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ദര്‍ശനും സംഘവുമുള്ളത്. ബംഗളൂരു കോടതി ആറ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ദര്‍ശനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രേണുക സ്വാമി നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയുമടക്കം കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രദുര്‍ഗയിലെ അപ്പോളോ ഫാര്‍മസി ശാഖയില്‍ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദര്‍ശന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. ചിത്രദുര്‍ഗയില്‍ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുമനഹള്ളി…

    Read More »
  • ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്‌സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്…

    കോഴിക്കോട്: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയുമായി മുങ്ങിയ ഹോംനഴ്സിനെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. മഹേശ്വരിയെ കോഴിക്കോട് വെച്ചാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഒരു ദിവസം രാഘവന്‍നായരുടെ ഭാര്യ ജാനുഅമ്മക്ക് മുടി ഡൈ ചെയ്തു നല്‍കുന്നതിനിടെ ഇവര്‍ കഴുത്തിലുണ്ടായിരുന്ന മാല തന്ത്രപൂര്‍വം അഴിച്ചുവെപ്പിക്കുകയായിരുന്നു. ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞാണ് മാല അഴിച്ചുവെപ്പിച്ചത്. എന്നാല്‍, അതിന് ശേഷം കൊയിലാണ്ടിയില്‍ പോയി അരമണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ മഹേശ്വരി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാല നഷ്ടമായ വിവരം വീട്ടിലുള്ളവര്‍ അറിയുന്നത്. വീട്ടില്‍ വച്ചിരുന്ന പഴ്‌സില്‍ നിന്ന് 1000 രൂപയും നഷ്ടമായിരുന്നു. പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം…

    Read More »
  • പത്ത് വര്‍ഷമായി തുടരുന്ന അവിഹിതം; ആരാണ് പവിത്ര ഗൗഡ? ‘ഡി ബോസ്’ കുടുങ്ങിയതെങ്ങനെ?

    കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ അറസ്റ്റ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊലക്കുറ്റത്തിനാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രേണുക സ്വാമി എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശന്‍ ഉള്‍പ്പടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കാമാക്ഷി പാളയയിലെ അഴുക്കു ചാലില്‍ നിന്നും കണ്ടെത്തുന്നത്. റിപ്പോര്‍ട്ടുകള്‍ നടി പവിത്ര ഗൗഡയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചതിനുള്ള പകയാണ് കൊലയ്ക്കു പിന്നിലെ കാരണം. ദര്‍ശന്റെ കാമുകിയാണ് നടി പവിത്ര ഗൗഡ. പവിത്രയ്ക്ക് രേണുക സ്വാമിയെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകള്‍ ഇടുകയും ചെയ്തതിന്റെ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് പേര്‍ കീഴടങ്ങിയിരുന്നു. സാമ്പത്തിക തര്‍ക്കമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കേസില്‍ ദര്‍ശന്റെ പങ്ക് പുറത്ത് വരികയായിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ ദര്‍ശന്റെ ഫാമിലേക്ക് വിളിച്ച്…

    Read More »
  • 82കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 33-കാരന്‍ അറസ്റ്റില്‍

    ആലപ്പുഴ: എണ്‍പത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കൃഷ്ണപുരം ചിറക്കടവം അലക്കത്തറ വീട്ടില്‍ രമേശി(33)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെ ഒന്‍പതുമണിക്കാണ് സംഭവം. മക്കള്‍ ജോലിക്കുപോയ സമയത്താണ് ഇയാള്‍ വൃദ്ധയെ കടന്നുപിടിച്ചത്. നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേരത്തേയും ഇയാള്‍ക്കെതിരേ സമാനപരാതിയുണ്ട്. 2013-ല്‍ കായംകുളം റെയില്‍വേസ്റ്റേഷനുസമീപം പ്രായമായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

    Read More »
  • മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദര്‍ശനും പവിത്രയും; 7 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

    ബംഗളൂരു: കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും. ഇരുവരും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പൊലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡര്‍ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ ചോദിച്ചിരുന്നത്. ജൂണ്‍ 17 വരെ കസ്റ്റഡി തുടരും. അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി, ദര്‍ശന്റെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ് നടി പവിത്ര ഗൗഡയുമായുള്ള സൗഹൃദത്തെ എതിര്‍ത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള…

    Read More »
  • വ്യാജ രേഖകളുണ്ടാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിട്ടു; നാല് ബംഗ്ലാദേശികള്‍ മുംബൈയില്‍ അറസ്റ്റില്‍

    മുംബൈ: വ്യാജ രേഖകളുമായി മുംബൈയില്‍ താമസിച്ച നാല് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായും റിപ്പോര്‍ട്ട്. റിയാസ് ഹുസൈന്‍ ഷെയ്ഖ് (33), സുല്‍ത്താന്‍ സിദ്ദിഖ് ഷെയ്ഖ് (54), ഇബ്രാഹിം ഷഫിയുള്ള ഷെയ്ഖ് (44), ഫാറൂഖ് ഉസ്മാന്‍ഗനി ഷെയ്ഖ് (39) എന്നിവരെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) ജുഹു യൂണിറ്റ് പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ സൂറത്തിലെ വിലാസം ഉപയോഗിച്ചാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നേടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇവര്‍ക്ക് പുറമെ നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന അഞ്ച് ബംഗ്ലാദേശികളെ കൂടി എ.ടി.എസ് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, അവരില്‍ ഒരാള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. അറസ്റ്റിലായവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. നാല് പ്രതികളെയും ചൊവ്വാഴ്ച മസ്ഗാവ് കോടതിയില്‍ ഹാജരാക്കി. ഇവരില്‍ മൂന്നുപേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലാമനെ ജൂണ്‍ 14 വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.  

    Read More »
  • ലേഡി ഡോക്ടറെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴ് ലക്ഷവും 30 പവനും കവര്‍ന്നു; വ്‌ളോഗര്‍ ‘ഫുഡി മേനോന്‍’ പിടിയില്‍

    തൃശൂര്‍: സൗഹൃദം സ്ഥാപിച്ച് ലേഡി ഡോക്ടറില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയ യൂട്യൂബര്‍ പിടിയില്‍. കൊച്ചി കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോന്‍ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകന്‍ കൂടിയായ ഇയാള്‍ ഫുഡി മേനോന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന തൃശൂര്‍ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള സെല്‍ഫി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ ഡിസംബര്‍ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാര്‍ഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. ഇത് കൂടാതെ 30 പവനോളം സ്വര്‍ണവും ഇയാള്‍ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ‘ഫുഡി മേനോന്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും…

    Read More »
Back to top button
error: