Crime

  • കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ അയല്‍വാസി പിടിയില്‍

    ഇടക്കി: കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

    Read More »
  • മിശ്രവിവാഹത്തെ പിന്തുണച്ചു; തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

    ചെന്നൈ: തമിഴ്നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. യുവതി സിപിഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • ഗാര്‍ഹിക പീഡനം, പാതിരാ പാര്‍ട്ടി, ജീവനക്കാരനുനേരെ നായ്ക്കളെ അഴിച്ചുവിട്ടു… ദര്‍ശന്‍ സ്ഥിരം പ്രശ്‌നക്കാരന്‍

    ബംഗളൂരു: നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ സ്ഥിരം പ്രശ്‌നക്കാരനാണെന്നു പൊലീസ്. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലില്‍ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു. ദര്‍ശനെതിരായ മുന്‍ കേസുകള്‍: ഗാര്‍ഹിക പീഡനം, വധശ്രമക്കേസ് ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും നല്‍കിയ പരാതിയില്‍ 2011 സെപ്റ്റംബര്‍ 9ന് കേസെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദര്‍ശനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദമ്പതികള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് പിന്‍വലിച്ചു. എസ്യുവി അപകടം ദര്‍ശനും മുതിര്‍ന്ന നടന്‍ ദേവരാജ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് നോര്‍ത്ത് മൈസൂരുവില്‍ തെരുവുവിളക്കില്‍ ഇടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിരുന്നു. 2018 സെപ്റ്റംബര്‍ 24നായിരുന്നു അപകടം. വെയിറ്ററെ ആക്രമിച്ചു മൈസൂരുവിലെ ഹോട്ടലില്‍…

    Read More »
  • മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല മൊട്ടയടിച്ച് ബാര്‍ബര്‍

    ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബര്‍. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. 12വയസുകാരന്റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബില്‍സിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ബാര്‍ബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ബില്‍സി എസ്.എച്ച്.ഒ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഞങ്ങളുടെ കുടുംബം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. അതിനാല്‍ ഞങ്ങളുടെ പ്രദേശത്തെ ബാര്‍ബറും മറ്റ് ചിലരും അസന്തുഷ്ടരായിരുന്നു.അവര്‍ ഞങ്ങളുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന എന്റെ മകനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചു. ഈ അപമാനത്തിനു ശേഷം എന്റെ മകന്‍ വളരെ അസ്വസ്ഥനാണ്. എന്റെ ഭര്‍ത്താവ് പിന്നീട് ഈ ആളുകളെ കണ്ടെങ്കിലും അവര്‍ മോശമായി പെരുമാറി. അതുകൊണ്ട് ഞങ്ങള്‍ പൊലീസിനെ സമീപിച്ചു” -അമ്മ മുന്നി…

    Read More »
  • മയിലിനെ വെടിവെച്ച് കൊന്ന് പാചകംചെയ്തു; ഇരട്ടസഹോദരങ്ങള്‍ അറസ്റ്റില്‍

    പാലക്കാട്: മയിലിനെ വെടിവെച്ചുകൊന്ന് പാചകംചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി. തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.

    Read More »
  • 40 -കാരി പ്രണയത്തിലായത് തട്ടിപ്പുകാരനുമായി, ഒന്നിച്ച് ജീവിക്കാന്‍ തട്ടിപ്പില്‍ പങ്കാളിയായി, പിന്നെ സംഭവിച്ചത്

    ഓണ്‍ലൈനില്‍ വലിയ വലിയ തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. പലരും ആ തട്ടിപ്പുകളില്‍ വീണുപോകാറുണ്ട്. വലിയ തുകയാണ് ഇതുവഴി പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു 40 -കാരി ഒരു തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരുടെ കയ്യില്‍ നിന്നും അയാള്‍ 10 ലക്ഷത്തിന് മുകളില്‍ തട്ടിയെടുത്തിട്ടും അയാളെ തട്ടിപ്പിന് സഹായിക്കുകയും ചെയ്തു. താന്‍ മ്യാന്‍മറിലെ ഒരു തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കുകയാണെന്നും അതില്‍നിന്നു മോചിതനാവണമെങ്കില്‍ വലിയ തുക നല്‍കേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. മോചിതനായാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ഷാങ്ഹായ് സ്വദേശിയായ യുവതിക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ വെച്ചാണ് ചെന്‍ എന്നയാളെ യുവതി കണ്ടുമുട്ടിയത്. താന്‍ ഒരു മാന്യനാണ് എന്ന് ചെന്‍ ഹുവിനെ ബോധ്യപ്പെടുത്തി. ഉയര്‍ന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. അതില്‍ പണം നിക്ഷേപിക്കാന്‍ യുവതിയെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, പണം…

    Read More »
  • വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന്, വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പൊലീസ്; ‘പന്തീരാങ്കാവ്’ യുവതി ഡല്‍ഹിക്ക് തിരിച്ചുപോയി

    കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഡല്‍ഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവിട്ടു. പിന്നാലെ യുവതി ഡല്‍ഹിക്ക് പോയി. യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡല്‍ഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു…

    Read More »
  • തമിഴ്നാട്ടില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കലാപം നടത്തണമെന്ന് നിര്‍ദേശം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ കലാപംനടത്തണമെന്ന് നിര്‍ദേശിച്ച ഹിന്ദുമക്കള്‍കക്ഷി നേതാവ് അറസ്റ്റില്‍. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനയായ ഹിന്ദുമക്കള്‍കക്ഷിയുടെ വൈസ് പ്രസിഡന്റ് ഉടയാറാണ് അറസ്റ്റിലായത്. ബി.ജെ.പി. തിരുനെല്‍വേലി സൗത്ത് ജില്ലാപ്രസിഡന്റ് തമിഴ്സെല്‍വനുമായിനടത്തിയ ഫോണ്‍സംഭാഷണത്തിലാണ് സംസ്ഥാനത്ത് കലാപമുണ്ടാകാതെ ബി.ജെ.പിക്ക് വളരാന്‍ കഴിയില്ലെന്ന് ഉടയാര്‍ പറഞ്ഞത്. സംഭാഷണത്തിന്റെ ശബ്ദസന്ദേശം പുറത്തായതോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തിരുനെല്‍വേലി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് കലാപം നടത്താതെ പാര്‍ട്ടിക്ക് വളരാന്‍സാധിക്കില്ലെന്ന് ഉടയാര്‍ പറഞ്ഞത്. പ്രചാരണത്തില്‍ പണംശരിയായി ഉപയോഗിക്കാതിരുന്നതിനാലാണ് നാഗേന്ദ്രന്‍ വിജയിക്കാതിരുന്നതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തായതോടെ ഹിന്ദു മക്കള്‍ കക്ഷിയില്‍നിന്ന് ഉടയാറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘടയുടെ നയത്തിന് എതിരാണ് ഉടയാറുടെ നിര്‍ദേശമെന്നും ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഏറ്റവുംകൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍. എന്നാല്‍, ഇന്ത്യസഖ്യത്തിനായി മത്സരിച്ച കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസിനോട് 1.65 ലക്ഷം…

    Read More »
  • മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നല്‍കി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കള്‍

    ജയ്പുര്‍: പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ സൂരജ്(50), മകന്‍ റോബിന്‍(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അല്‍വാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചാബില്‍ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിന്‍ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം. മകന്റെ ഇഷ്ടത്തിന് സൂരജ് എതിര് നിന്നതുമില്ല. എന്നാല്‍, ബന്ധുക്കള്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞത് മുതല്‍ കുടുംബവുമായി ബന്ധുക്കള്‍ അകല്‍ച്ച പാലിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കള്‍ സൂരജിന്റെ വീട്ടില്‍ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണര്‍ത്തി വടികൊണ്ട് അടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദയാല്‍ സിങ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ്…

    Read More »
  • അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍; പൊലീസ് സ്റ്റേഷനില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

    ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ പരേഡിനിടെ ആയിരുന്നു ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്കു മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്‌നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് മാതാവ് സിഡബ്ല്യുസിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.

    Read More »
Back to top button
error: