Crime

  • ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതില്‍ എതിര്‍പ്പ്; ഇടുക്കിയില്‍ യുവാവ് അമ്മായിഅമ്മയുടെയും അളിയന്റെയും വീടിന് തീയിട്ടു

    ഇടുക്കി: പൈനാവില്‍ യുവാവ് രണ്ടു വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീയിട്ടത്. സംഭവത്തില്‍ അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ രണ്ടാം ഭര്‍ത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷ് പൊലീസ് പിടിയിലായി. രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും ലിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. അന്നക്കുട്ടിയുടെയും ജിന്‍സിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിര്‍പ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടര്‍ച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം. പ്രിന്‍സി ഇറ്റലിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാന്‍ സന്തോഷിനു താല്‍പര്യമില്ലായിരുന്നു. ജൂണ്‍ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിന്‍സിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തര്‍ക്കത്തിനൊടുവില്‍ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന്,…

    Read More »
  • മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് തട്ടിപ്പ്; നാലു പേര്‍ പിടിയില്‍, പോലീസുകാരന് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: മരിച്ചയാളുടെ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുസംഘത്തിനു സഹായം ചെയ്‌തെന്നു കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയില്‍ സഫറുള്ള ഖാന്‍ (54), ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ബദറുദ്ദിന്‍ (65) എന്നിവരെ വെള്ളിയാഴ്ചയും വര്‍ക്കല കണ്ണമ്പ ചാലുവിള നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ മരുതൂര്‍ ആനിവില്ലയില്‍ എഡ്വെര്‍ഡ് (62) എന്നിവരെ ശനിയാഴ്ചയും പോലീസ് അറസ്റ്റു ചെയ്തു. പാസ്പോര്‍ട്ട് വേണ്ടവരില്‍നിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കും. പരിശോധനാ നടപടികള്‍ക്കായി സ്റ്റേഷനില്‍ നല്‍കുമ്പോള്‍ ആന്‍സിലിന്റെ സഹായത്തോടെ പാസാക്കി പാസ്പോര്‍ട്ട് ഓഫീസിലേക്ക് നല്‍കും. അന്‍സില്‍ അല്ലാതെ മറ്റാരെങ്കിലുമാണെങ്കില്‍ സ്വാധീനിച്ച് കടലാസുകള്‍ ശരിയാക്കും. പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മേല്‍വിലാസങ്ങളില്‍ സംശയം തോന്നിയപ്പോള്‍ വീണ്ടും പരിശോധിക്കാനായി തുമ്പ…

    Read More »
  • കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; പരാതിയില്ലെന്ന് യുവതി, നേരിട്ട് കൈകാര്യം ചെയ്തു

    കോഴിക്കോട്: മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇരുപത്തിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം. തിരക്കേറിയ ബസ്സില്‍ യാത്രചെയ്യവേയാണ് യുവതിക്കു നേരെ ആക്രമണമുണ്ടാത്. തുടര്‍ന്ന ബസ്സില്‍ വച്ചു തന്നെ യുവതി ഇയാളെ അടിക്കുകയും ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍, യുവതിക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ കേസെടുത്തില്ല. യുവാവിന് തക്കതായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പരാതി ഇല്ലാത്തതെന്നുമാണ് യുവതി പറഞ്ഞത്.

    Read More »
  • ചിങ്ങവനം സ്റ്റേഷനില്‍ പൊലീസുകാര്‍ ഏറ്റുമുട്ടി; സിപിഒയ്ക്ക് തലയ്ക്ക് പരുക്ക്, ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

    കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നിവരാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി സിപിഒ ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് മറ്റൊരു സിപിഒ തന്റെ വാഹനം പാര്‍ക്ക് ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. ഇക്കാര്യം പറഞ്ഞ് വഴക്കായതോടെ ബോസ്‌കോയുടെ തലപിടിച്ച് സുധീഷ് ചുമരിലിടിച്ചെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സുധീഷിനെയും ബോസ്‌കോയെയും ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ചത്.      

    Read More »
  • ആലത്തൂരില്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം

    പാലക്കാട്: ആലത്തൂര്‍ എരിമയൂര്‍ മന്ദത്ത് ഭഗവതി വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് മണിയ്ക്ക് മേല്‍ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അദ്ദേഹം ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ആലത്തൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളില്‍ നാലെണ്ണമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിനകത്തെ മൂന്നെണ്ണവും ഗണപതി ക്ഷേത്രത്തിനു മുന്നിലെ ഒരെണ്ണവും തുറന്നു. ശ്രീകോവിലിന്റെ വാതിലും തുറക്കാന്‍ ശ്രമിച്ചു. ദേവസ്വം അധികാരികള്‍ കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങള്‍ തുറന്ന് കാണിക്ക ശേഖരിച്ചതിനാല്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.  

    Read More »
  • പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഞ്ഞുവീണ് മരിച്ചു

    കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഞ്ഞുവീണ് മരിച്ചു. ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.  

    Read More »
  • കുട്ടേട്ടന്‍ പെട്ടോ? ‘മഞ്ഞുമ്മല്‍…’ കേസില്‍ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

    കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇ.ഡിയുടെ നടപടി. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇ.ഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും. അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി…

    Read More »
  • അതിദാരുണം: കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ 35കാരനെ  അയൽവാസി  വെട്ടിക്കൊലപ്പെടുത്തി 

        ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌ക്കൻ  കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ സുവർണഗിരിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകി.   പിന്നീട് പ്രതി വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സുബിനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലഹരിക്കടിമയായ ബാബു  കൊലപാതകത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും ഇയാൾ ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ്…

    Read More »
  • ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; 2 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

    തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശിയുടെ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ഈശ്വരപ്പ, രേവണ്ണ എന്നിവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സിറ്റൗട്ടിന് സമീപം കളിച്ചിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ മുട്ടിലിഴഞ്ഞാണ് ഇവരെത്തിയത്. കുഞ്ഞ് സിറ്റൗട്ടിലെ ഡോറിന് സമീപം ഇരുന്ന് കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹാളിലുണ്ടായിരുന്നു.കുട്ടിയുടെ കൈയില്‍ കയറി പിടിച്ചത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പിതാവ് എണീറ്റതോടെ ആന്ധ്ര സ്വദേശി കുഞ്ഞിന്റെ കൈവിട്ട് പിന്നോട്ട് മാറുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കുട്ടിയുടെ പിതാവും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

    Read More »
  • വിഴിഞ്ഞം എസ്ഐ കോട്ടയത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വണ്ടന്മേട്ടിലെ പോലീസുകാരന്‍ കുമളിയിലെ ലോഡ്ജില്‍ ജീവനൊടുക്കി

    കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ എത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാന്‍ പോകുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം. സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി സ്‌കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

    Read More »
Back to top button
error: