Crime
-
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ സ്വര്‍ണം കവര്‍ന്നു
കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു. ഗാന്ധിനഗര്‍ ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഇന്നു രാവിലെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ടു നില വീടിന്റെ മുന്‍ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്‌ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read More » -
വീട്ടുകാര്‍ മുംബൈയില്‍ പോയി; കൊച്ചിയില്‍ വീണ്ടും വീട് കുത്തിത്തുറന്ന് കവര്‍ച്ച
കൊച്ചി: പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലായിരുന്നു മോഷണം. രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീടികത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്. അതിനുശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, ഇക്കാര്യം അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ എല്ലാ മുറികളിലും കള്ളന്‍മാര്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 സിസി ടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ കാണാമെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെത്തിയതിന് പിന്നാലെ വീട്ടുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസിലായത്. പണം ഉള്‍പ്പടെ വിട്ടുലുണ്ടായിരുന്നെന്ന് ഉടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് പനമ്പള്ളി നഗറിലെ…
Read More » -
മദ്യലഹരിയിൽ കുട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, സംഭവം ബാലരാമപുരത്ത്
മദ്യപാനം അനുദിനം സൃഷ്ടിക്കുന്ന വിപത്തുകൾക്ക് എണ്ണമില്ല. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മാങ്കുളത്ത് ബിബിൻ എന്ന യുവാവ് സ്വന്തം പിതാവിനെ തലയ്ക്കടിച്ചു വീഴ്ത്തി തീ കൊളുത്തി കൊലപ്പെടുത്തിയത് മദ്യലഹരിയിലാണ്. ഇന്നലെ (ഞായർ) തിരുവനന്തപുരം ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതും മദ്യ ലഹരിയിൽ തന്നെ. ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻവീട്ടിൽ ബിജു(40)വിനെയാണ് ഉറ്റ സുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാർ(40) കൊലപ്പെടുത്തിയത്. കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ബിജുവിന്റെ വീടിനു സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. ബിജുവും കുമാറും രാവിലെ മുതൽ ഉച്ചവരെ ഒരുമിച്ച് മദ്യപിച്ചു. പിന്നീട് ഇരുവരും വീടുകളിലേക്കു പോയി. വൈകീട്ട് 5 മണിയോടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. പലതവണ വിളിച്ചിട്ടും ബിജു ഫോണെടുത്തില്ല. കുമാർ തുടർച്ചയായി ബിജുവിനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ഈ സമയത്താണ് ബിജു വീട്ടിൽ നിന്നിറങ്ങിയത്. വീടിനു പുറത്തെത്തിയപ്പോൾ കുമാർ അവിടെ ബൈക്കിൽ കാത്തുനിൽക്കുകയായിരുന്നു. ബിജു…
Read More » -
കാണാതായ എസ്‌ഐ തിരിച്ചെത്തി; ‘അമ്മയുടെ ചികിത്സയ്ക്ക് അവധി കിട്ടിയില്ല, മാനസികസമ്മര്‍ദ്ദം’
കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ മടങ്ങിയെത്തി. മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഗ്രേഡ് എസ്ഐ അയര്‍ക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവേയാണ് ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി ചോദിച്ചിട്ടും ലഭിക്കാത്തതിലും തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതിലും ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ രാജേഷിനെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടരാന്‍ പൊലീസിനായിരുന്നില്ല. തൃശൂരിലും എറണാകുളത്തും കോട്ടയത്തുമായി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ജീവനൊടുക്കിയത് 3 പൊലീസ് ഉദ്യോഗസ്ഥരാണ്. 2023 ഒക്ടോബറില്‍ മാത്രം 6 പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പ്രതിവര്‍ഷം ശരാശരി 36 പൊലീസുകാരെങ്കിലും…
Read More » -
പ്രതി ലക്ഷ്യമിട്ടത് അമ്മായിയമ്മയെ, പകതീരാതെ വീണ്ടും ആക്രമണം; പൈനാവ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇടുക്കി: പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു പ്രതിയായ സന്തോഷ് രണ്ട് വീടുകള്‍ക്ക് തീയിട്ടുകൊണ്ട് ആക്രമണം നടത്തിയതെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. സന്തോഷിന്റെ ഭാര്യ പ്രിന്‍സിയെ വിദേശത്തേക്ക് സന്തോഷിന്റെ സമ്മതം ഇല്ലാതെയാണ് അയച്ചത്. ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായി. അന്നക്കുട്ടി വീട്ടില്‍ ഉണ്ടാകും എന്ന് കരുതിയാണ് വീട് കത്തിച്ചത്. അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്‌നാട്ടിലണ് സന്തോഷ് ഒളിവില്‍ കഴിഞ്ഞതെന്നും ഇവിടെ നിന്നും തിരിച്ചെത്തിയാണ് വീടുകള്‍ക്ക് തീയിട്ടതെന്നും എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ആദ്യത്തെ അക്രമണത്തിന് ശേഷം പ്രതിയെ പിടികൂടാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു. തമിഴ്…
Read More » -
ഓര്‍ക്കാട്ടേരി സ്ത്രീധന പീഡന മരണം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഡിസംബര്‍ നാലിനാണ് നെല്ലാച്ചേരി ഹബീബിന്റെ ഭാര്യ ഷബ്‌നയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ പീഡനമാണ് ഷബ്‌നയുടെ ആത്മഹത്യക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫാണ് ഒന്നാം പ്രതി. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഇല്ലത്ത് താഴകുനി നബീസ, മുഹമ്മദ്, ഭര്‍തൃ സഹോദരി ഓര്‍ക്കാട്ടേരി കല്ലേരി അഫ്‌സത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ‘120 പവന്‍ സ്വര്‍ണാഭരണം നല്‍കിയാണ് ഷബ്‌നയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ഷബ്നയും ഭര്‍ത്താവും മറ്റൊരു വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി തന്റെ സ്വര്‍ണാഭരണം തിരികെ വാങ്ങാന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഷബ്‌നയെ ഒന്നാം പ്രതി ഹനീഫ…
Read More » -
കോയമ്പത്തൂരില്‍ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ ആക്രമിച്ചു; സൈനികനടക്കം 4 പേര്‍ അറസ്റ്റില്‍
കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ നാല് മലയാളി യാത്രക്കാര്‍ക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍. റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവര്‍ അറസ്റ്റിലായത്.…
Read More » -
പോലീസുകാരനെ കാറിടിപ്പിച്ച് വീഴ്ത്തി കൊല്ലാന്‍ശ്രമം; കാറോടിച്ച 19-കാരന്‍ പിടിയില്‍
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ 19-കാരന്‍ പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19)യാണ് പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല എസ്.ഐ. ശശികുമാറിനെയാണ് അലന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്തായിരുന്നു സംഭവം. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് പട്രോളിങ് സംഘം ഇവിടെയെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാര്‍ പെട്ടെന്ന് പിറകിലേക്കെടുത്തു. ഇതോടെ പോലീസുകാര്‍ ഒഴിഞ്ഞുമാറി. ഇതിനിടെ പരിക്കേറ്റ ശശികുമാറും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്താണ് 19-കാരന്‍ എസ്.ഐ.യെ ഇടിച്ചുവീഴ്ത്തി കാറുമായി കടന്നുകളഞ്ഞത്. നിലത്തുവീണ എസ്.ഐ. കാറിനടിയില്‍പ്പെട്ടെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ പ്രതികരണം. എന്നാല്‍, കാറോടിച്ച 19-കാരന്‍ വാഹനം നിര്‍ത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അലന്‍ ഒളിവില്‍പോയിരുന്നു. അതിനിടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമ അലന്‍…
Read More » -
12 വയസ്സുകാരിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്
ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് സംഭവം. അഞ്ച് ലക്ഷം രൂപ മെഹര്‍ വാങ്ങിയാണ് പിതാവ് മകളെ വിവാഹം ചെയ്തുനല്‍കാന്‍ ശ്രമിച്ചത്. ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തു. പാകിസ്താനിലെ ബാലവിവാഹ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹത്തിനെതിരെ ശക്തമായ നിയമം പാകിസ്താനില്‍ ഉണ്ടെങ്കിലും രാജ്യത്ത് പലയിടത്തും ഇത് നടക്കുന്നുണ്ട്. അടുത്തിടെ പാകിസ്താനിലെ രജന്‍പുരിലും തട്ടയിലും നടന്ന ബാലവിവാഹശ്രമം അധികൃതര്‍ തടഞ്ഞിരുന്നു. സ്വാതില്‍ 13-കാരിയെ വിവാഹം ചെയ്ത 70-കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചു; ‘മകന്റെ അച്ഛന്‍’ കസ്റ്റഡിയില്‍
പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മകന്‍ അലനാണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണ്. പരിക്കേറ്റ ശശി ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണംചെയ്തു എന്നാണ് റിപ്പോര്‍ട്ട്. രാത്രിസമയത്തെ പതിവുപരിശോധനയ്ക്കിറങ്ങിയ ശശിയും സംഘവും പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനായി സമീപത്തേക്ക് വന്നപ്പോഴായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ വാഹനം അമിത വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കൈ കാണിച്ചപ്പോഴാണ് ശശിയെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്‌ഐയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയെന്നും മനഃപൂര്‍വം വാഹനം ഇടിപ്പിക്കുകയുമായിരുന്നു എന്നാണ് തൃത്താല സിഐ പറയുന്നത്. വാഹനം കണ്ടത് ദുരൂഹസാഹചര്യത്തിലായിരുന്നുവെന്നും ഉള്ളില്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സിഐ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്…
Read More »