Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

ഉഡായിപ്പ് ഇല്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിനു പിന്നില്‍? റിയാക്ഷനില്‍ നിറയെ മറ്റു രാജ്യക്കാര്‍; എല്ലാം പെയ്ഡ് ഐഡികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തട്ടിപ്പ് പുറത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലൈംഗികാരോപണക്കേസില്‍ പ്രതിയായി കോണ്‍ഗ്രസ് തന്നെ പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചാവിഷയം.

‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നു പോകരുത്’ എന്ന ടൈറ്റിലില്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്‌സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുന്‍ വിഡിയോകള്‍ക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍.

Signature-ad

‘കുറേ സഖാക്കള്‍ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റില്‍ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന് നോക്കിയതാണ്. ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞാല്‍ പിന്നെ ലൈക് ചെയ്യുന്നത് ഓരോ സ്‌ക്രീന്‍ഷോട്ടിലും കുറെ ഫേക്ക് ഐഡികള്‍ അഥവാ പേയ്ഡ് ഐഡികള്‍. എന്നാലും ഈ മാങ്കൂട്ടത്തിലിന്റെ ഒരു കാര്യം. തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല’- ഹരിതം ഷൈജു എന്നയാള്‍ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇപ്പോഴും രാഹുലിന്റെ അവസാന വിഡിയോയുടെ റിയാക്ഷനുകള്‍ പരിശോധിച്ചാല്‍ ആദ്യകുറച്ച് ഭാഗത്തിന് ശേഷം ഫേക്ക് ഐഡികളോ പേയ്ഡ് ഐഡികളോ ആണ്. ഈ പശ്ചാത്തലത്തിലാണ് സൈബറിടത്ത് രാഹുലിനെതിരെ വിമര്‍ശനം ഉയരുന്നത്. ഈ പ്രചാരണത്തിനെതിരെ ഇതുവരെ രാഹുല്‍ പ്രതികരണവുമായെത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍തുക യൂട്യൂബര്‍മാര്‍ക്കു നല്‍കി അനുകൂലമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തിയ ഐഡി കാര്‍ഡുകളുടെ തട്ടിപ്പിലൂടെയാണെന്ന ആരോപണം രാഹുലിനെതിരേ നേരത്തേയുണ്ട്. ഇതേ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടുമില്ല. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ നടത്തിയ നീക്കം വന്‍ വിവാദമായിരുന്നു.

#RahulMamkootathil, #CyberControversy, #FacebookReach, #PaidIDControversy, #KeralaPolitics, #LDFvsUDF, #SocialMediaScam, #PalakkadByElection, #YouthCongress, #FakeLikes, #ViralVideo, #ElectionCampaign, #PoliticalNews, #KeralaNews, #DigitalCampaigning, #UDFKerala, #LDFCyberWing, #SocialMediaManipulation, #FactCheck, #TrendingKerala

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: