Crime

  • തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍

    കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍. പരിയാരം മുക്കുന്നു സ്വദേശികളായ മന്‍സൂര്‍ എസ്. പി (36), ശുഹൈബ് പി (23) എന്നിവരെയാണ് 4.638 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി തളിപ്പറമ്പ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ KL 59 Z 6333 നമ്പര്‍ കാര്‍ സഹിതം പിടികൂടിയത്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇന്നലെ രാത്രി 07:40 മണിയോടെ നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്. ജൂണ്‍ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും ഒരു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും അഞ്ചു പേരെ റിമാന്‍ഡ് ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസിന് സാധിച്ചു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ബെന്നി ലാല്‍, എസ് ഐ പി റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • വിവാഹത്തില്‍നിന്ന് പിന്മാറി; കോട്ടയ്ക്കല്‍ വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

    മലപ്പുറം: വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • പോക്‌സോ പ്രതിയായ മുന്‍ ഭര്‍ത്താവ് നഗ്‌നചിത്രം പ്രചരിപ്പിച്ചു; വിവാഹമോചനത്തിന്റെ മൂന്നാംനാള്‍ യുവതി ജീവനൊടുക്കി

    തിരുവനന്തപുരം: മുന്‍ ഭര്‍ത്താവ് നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. മൂന്നു ദിവസം മുന്‍പ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ കേസിലും പ്രതിയാണ് മുന്‍ ഭര്‍ത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നു വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് മണികണ്‌ഠേശ്വരത്ത് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ദീപു വധം: ആരാണ് കൊലയാളി? കാറില്‍നിന്നിറങ്ങി  പോയ ഭിന്നശേഷിക്കാരനോ, ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞവരോ…?

       കേരള- തമിഴ്നാട്  അതിർത്തിയിൽ കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ യുവാവുമായി അടുത്ത ബന്ധമുള്ള ആളെന്ന് സംശയം. കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവാണ് (44) കൊലപ്പെട്ടത്. സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് കണ്ടെത്തിയത്. ഒരു ഭിന്നശേഷിക്കാരനാണ് ഇതെന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണ് എന്നാണു പൊലീസ് കരുതുന്നത്. ദീപുവിന്റെ കയ്യിൽ പണമുണ്ടെന്ന് കൃത്യമായി അറിയുന്ന ആരോ ആണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. അവസാനമായി ദീപു വിളിച്ച മാര്‍ത്താണ്ഡം ഭാഗത്തെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളിയെ ഉടന്‍ തന്നെ വലയിലാക്കാന്‍ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി  പാര്‍ക്ക്…

    Read More »
  • മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍; ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍

    ന്യൂഡല്‍ഹി: മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍. ഡല്‍ഹിയിലെ രന്‍ഹോല വിഹാറിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് സംഭവം. ഓംകര്‍ (24) എന്ന യുവാവിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകര്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി ഗുണ്ടകള്‍ക്ക് 30,000 രൂപ നല്‍കുകയും ഓംകറിന് നേരെ ആസിഡെറിയാന്‍ ഏര്‍പ്പാടാക്കുകയുമായിരുന്നു. നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഓംകര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികള്‍ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 23നാണ് പ്രതികളിലൊരാളായ…

    Read More »
  • ദീപു ചെന്നൈയിലേക്ക് യാത്ര തിരിച്ചത് 10 ലക്ഷവുമായി; കളിയിക്കാവിളയിലേത് ആസൂത്രിത കൊലപാതകം

    തിരുവനന്തപുരം: കളിയിക്കാവിള ഒറ്റമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. പാപ്പനംകോട് കൈമനം സ്വദേശി എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്. ജെ.സി.ബി. വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് ദീപു. ബിസിനസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഒരു സുഹൃത്തിനെ കാണാനായാണ് കളിയിക്കാവിളയില്‍ കാര്‍ നിര്‍ത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാറിനുള്ളില്‍ കയറി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദീപുവിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങളും…

    Read More »
  • വ്യാജ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; കോഴിക്കോട്ടെ വീട്ടമ്മയുടെ മരണത്തില്‍ മകളുടെ പരാതി

    കോഴിക്കോട്: ഉള്ളിയേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ അയല്‍വാസികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി മകള്‍. ഉള്ളിയേരി പാലോറ കാവോട്ട് ഷൈജി(42)യുടെ മരണത്തിലാണ് മകള്‍ പോലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 19-ന് പുലര്‍ച്ചെ വീടിന് സമീപത്തായാണ് ഷൈജിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതിന്റെ തലേദിവസം അയല്‍വാസികളായ രണ്ടുപേര്‍ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അയല്‍വാസികളായ സ്ത്രീയും അവരുടെ മകളുമാണ് വീട്ടിലെത്തിയത്. ഇവര്‍ ഷൈജിയുടെ വ്യാജഫോട്ടോകള്‍ മകളെ കാണിച്ചതായും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഈ സംഭവത്തിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്തെ മരത്തില്‍ ഷൈജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഷൈജിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഷൈജിയുടെ മകള്‍ അയല്‍വാസികളായ നാലുപേര്‍ക്കെതിരേ പരാതി നല്‍കിയത്.  

    Read More »
  • കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല

    തിരുവനന്തപുരം: ദേശീയപാതയില്‍ തിരുവനന്തപുരം- കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാര്‍ നിര്‍ത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തില്‍ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷര്‍ ഉണ്ട്.

    Read More »
  • ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

    മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫയാസ് അന്‍സാരിയാണ് മുങ്ങിമരിച്ചത്. ബിജ്നോറിലെ നാഗിന സ്വദേശിയായ ഫയാസ് ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്. ഐസിസി ടി20 ലോകകപ്പില്‍ കമന്റേറ്ററി ടീമിന്റെ ഭാഗമായി പഠാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയപ്പോള്‍ ഫയാസിനെ കൂടെ കോണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അന്‍സാരി ഹോട്ടല്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇന്‍ഡീസില്‍നിന്ന് ലഭിച്ച വിവരം. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസിന്റെ വിവാഹം നടന്നത്. വിവരമറിഞ്ഞ് കുടുംബം അതീവ ദുഃഖത്തിലാണെന്നും ഫയാസിന്റെ ബന്ധു പറഞ്ഞു. ഫയാസ് മുംബൈയില്‍ സ്വന്തമായി സലൂണ്‍ ആരംഭിച്ച സമയത്ത്, പഠാന്‍ സലൂണിലെത്തിയിരുന്നു. തുടര്‍ന്ന്, തന്റെ സ്വകാര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി നിയമിക്കുകയായിരുന്നു. വര്‍ഷങ്ങളായി പഠാനൊപ്പം ഫയാസുണ്ട്. അന്താരാഷ്ട്ര യാത്രകളിലടക്കം താരത്തിനൊപ്പം പോകാറുണ്ടായിരുന്നു.

    Read More »
  • കെട്ടിക്കിടക്കുന്നത് 30 കോടിയുടെ തൊണ്ടിമുതല്‍; പ്രതികളുടെ ‘വയറൊഴിയുന്നത്’ കാത്ത് കസ്റ്റംസ്

    കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം. ടാന്‍സനിയ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 16ന് പിടികൂടിയത്. ഇവരുടെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ഡിആര്‍ഐ വിഭാ?ഗത്തിന്റെ ഓപ്പറേഷന്‍ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്‌നാണ് ഇരുവരും കാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താന്‍ ശ്രമിച്ചത്. 16ന് എത്യോപ്യയില്‍ നിന്ന് ഒമാന്‍ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്. രാജ്യാന്തര വിപണിയില്‍ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ?ഗസ്ഥര്‍ പിടികൂടിയത്. പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്‌സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ന്‍…

    Read More »
Back to top button
error: