Crime
-
കെട്ടിക്കിടക്കുന്നത് 30 കോടിയുടെ തൊണ്ടിമുതല്‍; പ്രതികളുടെ ‘വയറൊഴിയുന്നത്’ കാത്ത് കസ്റ്റംസ്
കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം. ടാന്‍സനിയ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 16ന് പിടികൂടിയത്. ഇവരുടെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ഡിആര്‍ഐ വിഭാ?ഗത്തിന്റെ ഓപ്പറേഷന്‍ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്‌നാണ് ഇരുവരും കാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താന്‍ ശ്രമിച്ചത്. 16ന് എത്യോപ്യയില്‍ നിന്ന് ഒമാന്‍ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്. രാജ്യാന്തര വിപണിയില്‍ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ?ഗസ്ഥര്‍ പിടികൂടിയത്. പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്‌സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ന്‍…
Read More » -
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ: നീലഗിരിയിലെ പന്തല്ലൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ശ്രമിച്ചു. പന്തല്ലൂരിനടുത്ത കൊളപ്പള്ളി സ്‌കൂള്‍ റോഡ് പരിസരത്തെ ശോഭന(29)യെയാണ് കഴുത്തറത്തനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ശോഭനയുടെ ഭര്‍ത്താവ് ബാലകുമാറി(39)നെ ചേരമ്പാടി പോലീസ് അറസ്റ്റുചെയ്തു. ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ശോഭന. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ബാലകുമാറിനെ പിന്നീട് പോലീസ് പിടികൂടി. ബന്ധുക്കളുടെ പരാതിയില്‍ ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.
Read More » -
കണ്ണൂരില്‍ വീണ്ടും ബോംബ് സ്ഫോടനം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂര്‍: പാനൂര്‍ ചെണ്ടയാട് ബോംബ് സ്‌ഫോടനം. കണ്ടോത്തുംചാല്‍ വലിയറമ്പത്ത് മുക്കില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്. റോഡിന്റെ നടുവില്‍ കെട്ട് ബോംബ് എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ടോത്തുംചാല്‍ നടേമ്മല്‍ കനാല്‍ പരിസരത്ത് വീട്ടമ്മയുടെ വീടിന്റെ മതിലില്‍ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്ത് പകല്‍ സമയത്ത് സ്‌ഫോടനം നടന്നത്. പാനൂര്‍ സി ഐ, എസ് എച്ച് ഒ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞദിവസം രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരച്ചില്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലെയും ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. കൂത്തുപറമ്പ്, തലശേരി,…
Read More » -
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഒളിവില്‍പ്പോയ ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: യുവതിയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26)? മരിച്ചത്. ഒളിവില്‍പ്പോയ ഭര്‍ത്താവായ നിഖിലിനെ പൊലീസ് പിടികൂടി. ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. സജിതയും ഭര്‍ത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖില്‍ മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, തിരുവനന്തപുരം വെളളറടയിലും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുള നന്ദകുമാര്‍- ഷൈനി ദമ്പതികളുടെ മകന്‍ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടില്‍ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ തുണിയുപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പുറത്തുനിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. വെള്ളറട പൊലീസും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍…
Read More » -
പാടത്ത് പണിയെടുക്കാന്‍ വിസമ്മതിച്ച ആദിവാസി യുവതിയെ തടവിലാക്കി പീഡിപ്പിച്ചു; മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു
ഹൈദരാബാദ്: പാടത്തു പണിയെടുക്കാന്‍ വിസമ്മതിച്ച ആദിവാസി സ്ത്രീയെ തടവില്‍വച്ച് പീഡിപ്പിച്ച ശേഷം തീവച്ച കേസില്‍ പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും അടക്കം നാലുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ നാഗര്‍ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. ജൂണ്‍ 8 മുതല്‍ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്. പാടത്തു പാട്ടക്കൃഷി നടത്തിയിരുന്ന വെങ്കടേഷ് എന്നയാളോട് യുവതിയും സഹോദരിയും പണം കടംവാങ്ങിയിരുന്നു. പാടത്തു പണിയെടുത്ത് വീട്ടാം എന്നായിരുന്നു കരാര്‍. എന്നാല്‍ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവതി ജോലി നിര്‍ത്തി പോയി. വെങ്കടേഷും സഹായികളും യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. മര്‍ദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു. സാരിയില്‍ ഡീസലൊഴിച്ച് കത്തിച്ചു. സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഒത്താശയോടെയായിരുന്നു അക്രമം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ലൈംഗികാതിക്രമത്തിനും കൊലപാതകശ്രമത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read More » -
ISRO ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കി, യുവതിക്കെതിരെ കേസ്
കാസര്‍കോട്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആര്‍.ഒ ഉദ്യോ?ഗസ്ഥ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read More » -
30 കോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ടാന്‍സാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: മുപ്പതുകോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ദമ്പതികളെ ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടി. ദോഹയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശികളായ ഒമറി അത്തുമണി ജോങ്കോ, വേറോനിക്ക അഡ്രഹേം എന്നിവരെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ വച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇരുവരുടെയും വയറ്റില്‍നിന്നും 2 കിലോയോളം വരുന്ന ലഹരിയാണ് കണ്ടെത്തിയത്. പൂര്‍ണമായും ഇതു പുറത്തെടുത്തശേഷം രണ്ടുപേരേയും റിമാന്‍ഡ് ചെയ്യും. പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് കൊക്കെയ്ന്‍ കൈമാറാനായി എത്തിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » -
മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു, കാരണം കുടുംബവഴക്ക്
തൃശ്ശൂരിലെ മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ഞായർ) രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
ആണുങ്ങളെപ്പോലും വെറുതേ വിടാതെ രേവണ്ണക്കുടുംബം! ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയില്‍ പ്രജ്വലിന്റെ സഹോദരന്‍ അറസ്റ്റില്‍
ബംഗളൂരു: ജനതാദള്‍ സെക്കുലര്‍ നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. 27കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജനതാദള്‍ സെക്കുലര്‍ നേതാവും ഹാസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ്. എന്നാല്‍, യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നല്‍കിയതെന്നും സൂരജ് പറഞ്ഞു. നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജെഡിഎസ് പ്രവര്‍ത്തകന്‍ തന്നെ സമീപിച്ചെന്നും 5 കോടിരൂപ കൊടുത്തില്ലെങ്കില്‍ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാര്‍ പറഞ്ഞു. സൂരജിന്റെ നമ്പര്‍ താന്‍ നല്‍കി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തുകയായിരുന്നെന്നും ശിവകുമാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയില്‍ പറയുന്നത്.…
Read More » -
ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരനെയും 20കാരന്‍ കഴുത്തറുത്തു കൊന്നു
ചെന്നൈ: അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു നിതീഷ് ചെയ്തത്. തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച് മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. ഏറെ വൈകി മെസേജ് കണ്ട മഹാലക്ഷ്മി ഉടന്‍ പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നതാണു ശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയ്യുടെയും മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഉടന്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തിരുവോത്രിയൂരിലെ ബീച്ചിന്റെ…
Read More »