CrimeNEWS

ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫയാസ് അന്‍സാരിയാണ് മുങ്ങിമരിച്ചത്. ബിജ്നോറിലെ നാഗിന സ്വദേശിയായ ഫയാസ് ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്.

ഐസിസി ടി20 ലോകകപ്പില്‍ കമന്റേറ്ററി ടീമിന്റെ ഭാഗമായി പഠാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയപ്പോള്‍ ഫയാസിനെ കൂടെ കോണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അന്‍സാരി ഹോട്ടല്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇന്‍ഡീസില്‍നിന്ന് ലഭിച്ച വിവരം. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസിന്റെ വിവാഹം നടന്നത്. വിവരമറിഞ്ഞ് കുടുംബം അതീവ ദുഃഖത്തിലാണെന്നും ഫയാസിന്റെ ബന്ധു പറഞ്ഞു.

Signature-ad

ഫയാസ് മുംബൈയില്‍ സ്വന്തമായി സലൂണ്‍ ആരംഭിച്ച സമയത്ത്, പഠാന്‍ സലൂണിലെത്തിയിരുന്നു. തുടര്‍ന്ന്, തന്റെ സ്വകാര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി നിയമിക്കുകയായിരുന്നു. വര്‍ഷങ്ങളായി പഠാനൊപ്പം ഫയാസുണ്ട്. അന്താരാഷ്ട്ര യാത്രകളിലടക്കം താരത്തിനൊപ്പം പോകാറുണ്ടായിരുന്നു.

Back to top button
error: