മലപ്പുറം: വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.