Crime
-
പൂയപ്പള്ളിയില്‍നിന്നു കാണാതായ വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ട തടാകത്തില്‍ മരിച്ചനിലയില്‍
കൊല്ലം: ഇന്നലെ കൊല്ലം പൂയപ്പള്ളിയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് രണ്ട് വിദ്യാര്‍ത്ഥികളെയും കാണാതായത്. അപ്പോള്‍ തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » -
വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാര്‍ഥിനി; പോലീസ് അന്വേഷിച്ചെത്തിയ ആള്‍ കഴുത്ത് അറുത്തു
പത്തനംതിട്ട: പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ആരോപണവിധേയന്‍ കഴുത്ത് അറുത്തു. തട്ട സ്വദേശിയായ നാല്പതുകാരനാണ് കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. താന്‍ വസ്ത്രംമാറുന്നത് ഇയാള്‍ ഒളിഞ്ഞുനോക്കിയെന്ന് വിദ്യാര്‍ഥിനി അധ്യാപകരോട് പരാതിപ്പെട്ടു. ഇവര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈനില്‍ നിന്ന് അറിയിച്ചപ്രകാരം കൊടുമണ്‍ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. ഇയാള്‍ ശല്യംചെയ്തിരുന്നതായും നിരന്തരം പ്രേമാഭ്യര്‍ഥന നടത്തിയെന്നും കുട്ടി മൊഴിനല്‍കി. പരാതിയില്‍ പറയുന്നയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി. അടഞ്ഞുകിടന്ന കതകില്‍ പോലീസ് മുട്ടിവിളിച്ചപ്പോള്‍ ഇയാള്‍ ജനാലതുറന്ന് കത്തിയുമായി ഭീഷണിമുഴക്കി. പോലീസ് കതക് തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും കഴുത്ത് മുറിച്ചു. പോലീസ് കതക് ചവിട്ടിത്തുറന്ന് കത്തി പിടിച്ചുവാങ്ങി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » -
തൃശ്ശൂരിലെ ATM കവര്‍ച്ചാ സംഘം തമിഴ്‌നാട് പോലീസിന്റെ പിടിയില്‍; വെടിവയ്പ്പില്‍ ഒരു മരണം
ചെന്നൈ: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കല്‍ ജില്ലയിലെ പച്ചംപാളയത്തുവെച്ചാണ് ആറം?ഗ സംഘം പോലീസിന്റെ വലയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടെയ്നര്‍ ലോറി പിന്തുടര്‍ന്ന് തമിഴ്നാട് പോലീസാണ് സംഘത്തെ സാഹസികമായി പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതിനിടെ വെടിവെപ്പുണ്ടാകുകയും പ്രതികളിലൊരാള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. മോഷണത്തിനായി ഉപയോ?ഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.കെ.ലോജിസ്റ്റിക്സിന്റേതാണ് കണ്ടെയ്‌നര്‍ എന്നാണ് പ്രാഥമിക വിവരം. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്‌നാട് പോലീസ് കണ്ടെയ്‌നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. പിന്നില്‍ പ്രൊഫഷണല്‍ ?ഗ്യാങ് ആണെന്ന് സംശയിക്കുന്നതായി തൃശ്ശൂര്‍ എസ്.പി. നേരത്തേ പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ…
Read More » -
കണ്ടവരുണ്ടോ? സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു. ‘ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം’നോട്ടിസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടീസ്. യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നല്‍കാനുണ്ടായ കാലതാമസം,…
Read More » -
21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഷിയോമി ജില്ലയിലെ ഒരു സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെന്‍ ബഗ്രയെയാണ് ശിക്ഷിച്ചത്. ബാഗ്ര സ്‌കൂള്‍ വാര്‍ഡനായിരിക്കെ 2019 നും 2022 നും ഇടയില്‍ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുന്‍ ഹിന്ദി അധ്യാപകന്‍ മാര്‍ബോം എന്‍ഗോംദിര്‍, മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിംഗ്തുങ് യോര്‍പെന്‍ എന്നിവരെയും കോടതി ശിക്ഷിച്ചു. ഇരുവര്‍ക്കും 20 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. 6 മുതല്‍ 12 വയസ് വരെയുള്ള 15 പെണ്‍കുട്ടികളെയും ആറ് ആണ്‍കുട്ടികളെയും 1-5 ക്ലാസില്‍ നിന്നുള്ള കുട്ടികളെയുമാണ് ബാഗ്ര പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. ഷിയോമി, വെസ്റ്റ് സിയാങ് ജില്ലകളിലെ പൊലീസ് സംഘങ്ങളാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് പിന്നീട് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏറ്റെടുത്തു. പീഡനത്തിനിരയായ രണ്ട് കുട്ടികളുടെ…
Read More » -
ചെളി തെറിപ്പിച്ചതിന് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു, ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചു; പ്രതിഷേധിച്ച് പണിമുടക്കിയ ബസുകള്‍ക്ക് പിഴ ശിക്ഷ
ആലപ്പുഴ: സ്വകാര്യ ബസ് ചെളി തെറിപ്പിച്ചതില്‍ കുപിതനായ യുവാവ് പിന്നാലെ എത്തി ബസിന്റെ ചില്ലിന് കല്ലെറിയുകയും ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ എരമല്ലൂര്‍ ജങ്ഷനു സമീപമുണ്ടായ സംഭവത്തില്‍ എഴുപുന്ന തെക്ക് കറുകപ്പറമ്പില്‍ സോമേഷി (40) നെ അറസ്റ്റ് ചെയ്തു. പെട്രോള്‍ കണ്ണില്‍ വീണ ‘മലയാളീസ്’ ബസ് ഡ്രൈവര്‍ വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൈതത്തറ കെ.ജി. മാത്യു (38) ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പെട്രോളില്‍ നനഞ്ഞ് ഡ്രൈവര്‍ നില്‍ക്കുമ്പോള്‍ സമീപത്ത് ഉയരപ്പാതയുടെ വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രികര്‍ അലമുറയിട്ടു. നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ സ്ഥലത്തെത്തിയ അരൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന് ചെറിയ പൊട്ടലുണ്ട്. ഡ്രൈവര്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍നിന്ന് വയലാര്‍ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഓട്ടംനിര്‍ത്തിവെച്ച ബസുകളില്‍ 13 എണ്ണത്തിന്…
Read More » -
മയക്കുഗുളികകള്‍ എഴുതി നല്‍കിയില്ല; പൊന്നാനിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്
മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകള്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകള്‍ തരാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെയെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read More » -
ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പേടിപ്പിച്ച് പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ അപസ്മാര ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയ്ക്ക് സന്താനസൗഭാഗ്യം!
കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. ഇരകളെ കണ്ടെത്താന്‍ പ്രഭാത് വലവിരിച്ചത് സാമൂഹികമാധ്യമങ്ങള്‍ വഴി. ചാത്തന്‍സേവയടക്കമുള്ള പൂജകളിലൂടെ തനിക്ക് അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇയാള്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതു വിശ്വസിച്ച് എത്തിയവരാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ജ്യോതിഷത്തില്‍ മിടുക്കനാണ് പ്രഭാത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രഭാതിന്റെ ബന്ധുക്കളും ജ്യോതിഷം മേഖലയില്‍ അറിയപ്പെടുന്നവരാണ്. തന്റെ പ്രത്യേക പൂജകള്‍ വഴി പ്രശ്‌നപരിഹാരങ്ങളുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വഴി പ്രഭാത് പ്രചാരണം നല്‍കിയിരുന്നു. അങ്ങനെയാണ് തൃശൂര്‍ സ്വദേശിനിയും പ്രഭാതിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന്, ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനു പരിഹാരം കാണാനും കടബാധ്യത മാറ്റാനുമുള്ള വഴി തേടി ഈ വര്‍ഷമാദ്യം ഇവര്‍ പ്രഭാതിനെ കണ്ടു. പ്രശ്‌നങ്ങളൊക്കെ കേട്ടതിനുശേഷം പൂജകള്‍ നടത്താമെന്ന് ഇയാള്‍ വ്യക്തമാക്കി.…
Read More » -
വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി അജ്ഞാതര്‍; തവനൂരില്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. കൊടുത്തു വിട്ടു’
മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അതിക്രമിച്ചുകയറി അജ്ഞാതര്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. നല്‍കി വിട്ടു’. തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഈ വര്‍ഷം പുതിയതായി സ്‌കൂളില്‍ച്ചേര്‍ന്ന വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സ്‌കൂളില്‍നിന്ന് ‘വിടുതല്‍’ ചെയ്തത്. രേഖകള്‍പ്രകാരം ടി.സി. അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് പുറത്തായി. എന്നാല്‍, ആര്‍ക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകര്‍ അറിയിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാണ് കുട്ടികളുടെ ടി.സി. പിന്‍വലിച്ചത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടി.സി.യാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടി.സി. അനുവദിച്ചത്. ലോഗിന്‍ ചെയ്ത കമ്പ്യൂട്ടര്‍ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായംതേടി.…
Read More » -
സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ കാറില്‍ പീഡിപ്പിച്ചു; ഗ്രേഡ് എസ്‌ഐ കസ്റ്റഡിയില്‍
തൃശൂര്‍: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരന്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൃശൂര്‍ റൂറല്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം കാറില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് സ്റ്റുഡന്റ് കൗണ്‍സിലറോട് സംസാരിക്കവേയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന് റൂറല്‍ വനിതാ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ചന്ദ്രശേഖരനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ച പൊലീസ് കഴിഞ്ഞ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
Read More »