CrimeNEWS

ചികിത്സിക്കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റില്‍. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു. ചാക്കില്‍പൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം, ലഹോറില്‍ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥന്‍ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ ഒളിവിലാണ്. വീട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉള്‍പ്പെടെ സാരമായ പരുക്കുണ്ട്. ബാലവേല നിരോധനനിയമങ്ങളൊന്നും നിലവിലില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: