Crime
-
കൊല്ലത്ത് സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: അഞ്ചലില്‍ സഹപാഠിയെ മര്‍ദിച്ച നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മര്‍ദിച്ച മൂന്നു പേരെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചല്‍ വെസ്റ്റ് കല്ലട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തത്.
Read More » -
സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി; ചെറുതുരുത്തിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ഭര്‍ത്താവ് അറസ്റ്റില്‍
തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതി അതിക്രൂരമായ മര്‍ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കൃത്യം ചെയ്തത് മദ്യലഹരിയിലാണന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ചെറുതുരുത്തി പാലത്തിനടിയില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത് വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
Read More » -
പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മേഘ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മരിച്ചനിലയില്‍
എറണാകുളം: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
കാംപസിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിലും സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ് പിടികൂടിയത്. കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. അശ്ലീല വെബ്സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടിയുടെ…
Read More » -
തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍, നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്
കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ജൂണ്‍ എട്ടിന് പുലര്‍ച്ചെയാണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടില്‍ നാലുപേരെയും വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനീഷ് (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (എട്ട് ), ജസ്വിന്‍ (അഞ്ച് ) എന്നിവരാണ് മരിച്ചത്. താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചത് എങ്ങനെയെന്ന് പൊലീസിന്…
Read More » -
പിറന്നാള്‍ പാര്‍ട്ടി പൊളിച്ചതിന് പ്രതികാരം ചെയ്യും; പൊലീസ് സ്റ്റേഷനുകളില്‍ ബോംബ് ഭീഷണി മുഴക്കി ഗുണ്ടാനേതാവ്
തൃശൂര്‍: പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോണ്‍ വിളിച്ച് ഗുണ്ടാനേതാവിന്റെ ബോംബ് ഭീഷണി. തേക്കിന്‍കാട് മൈതാനത്ത് ആവേശം സ്‌റ്റൈലില്‍ പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ പറ്റാത്തതിലുള്ള ദേഷ്യത്തിലാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. ഇന്നലെ പുലര്‍ച്ചെയാണ് വെസ്റ്റ്, ഈസ്റ്റ് സ്റ്റേഷനുകളിലേക്കും കമ്മീഷണര്‍ ഓഫീസിലേക്കും കാപ്പ കേസ് പ്രതി സാജന്‍ (തീക്കാറ്റ് സാജന്‍) 3 ഓഫീസുകളും ബോംബ് വച്ചു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയത്. തന്റെ പിറന്നാള്‍ പാര്‍ട്ടി പൊളിച്ചതിനു പ്രതികാരം ചെയ്യുമെന്നും ഈസ്റ്റ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വച്ചു തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയ ശേഷം ഗുണ്ടാനേതാവ് ഫോണ്‍ കട്ട് ചെയ്തു. 2 സ്റ്റേഷനുകളിലായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ മുങ്ങി. പീച്ചി കന്നാലിച്ചാലില്‍ സാജന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും ഗുണ്ടയ്ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, പൊതുജന സേവകരെ അപായപ്പെടുത്താന്‍ ശ്രമിക്കല്‍, ജീവഹാനിയ്ക്ക് ഇടയാക്കുമെന്ന് വെല്ലുവിളിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചുമത്തിയാണ്…
Read More » -
ബൈക്കിനു വഴിനല്‍കിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; ബസ് ഡ്രൈവറെ തല്ലിച്ചതച്ചു, വധശ്രമത്തിന് കേസ്
തൃശൂര്‍: വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുമുന്നില്‍ സ്വകാര്യബസ്ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദനം. പഴുന്നാന-ചെമ്മന്തിട്ട റൂട്ടിലെ സ്വകാര്യബസ് മറ്റൊരു വാഹനത്തിന് വഴികൊടുക്കുന്നതിനിടെയുള്ള തര്‍ക്കമാണ് അക്രമത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കുന്നംകുളത്തുനിന്ന് പഴുന്നാന വഴി ചെമ്മന്തിട്ടയിലേക്കുപോയ ഫിദമോള്‍ ബസിലെ ഡ്രൈവര്‍ മങ്ങാട് മുട്ടിക്കല്‍ ആരണാട്ടില്‍ ലെബിനെ(31)യാണ് ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. സംഭവത്തില്‍ പഴുന്നാന പുഴങ്ങരയില്ലത്ത് ഫയാസ് (30), മടപ്പാട്ടുപറമ്പില്‍ മുഹമ്മദ് ഷാഫി (24) എന്നിവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തതായി കുന്നംകുളം എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു. കണ്ടക്ടറെ തള്ളിമാറ്റി ഒരാള്‍ ബസില്‍ കയറുകയായിരുന്നു. ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും ഡ്രൈവറെ മര്‍ദിക്കരുതെന്നുപറഞ്ഞ് തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊന്നും കേള്‍ക്കാതെയാണ് യുവാവ് അസഭ്യം പറഞ്ഞ് ഡ്രൈവറുടെ മുഖത്തും തോളിലും ഇടിക്കുന്നത്. കൈയിലെ ലോഹവള ഊരി പുറത്തും വാരിയെല്ലിനു സമീപത്തും പലതവണ ഇടിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഡ്രൈവറുടെ വാതിലിനു സമീപം തുണിയില്‍ കെട്ടിയ ഭാരമുള്ള വസ്തുവുമായി നില്‍ക്കുന്നുണ്ടായിരുന്നു. അക്രമം കാണാനാകാതെ സ്ത്രീകള്‍ കണ്ണുപൊത്തുന്നതും വീഡിയോയില്‍ കാണാം. കാര്യമായി…
Read More » -
അവിഹിതം കൈയോടെ പിടിച്ച ഭര്‍ത്താവിനെ കത്രകയ്ക്ക് കുത്തിക്കൊന്നു; മൃതദേഹം ഒളിപ്പിച്ചു മുങ്ങിയ യുവതിയും ജാരനും പിടിയില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. മൃതദേഹം ശൗചലായത്തിന്‍െ്‌റ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങള്‍ക്കായി നോയിഡയിലെ ബിറോന്‍ഡയിലേക്കു താമസം മാറി. ഇതേ സ്ഥലത്തേക്കു പ്രഹ്ലാദും ജോലിതേടി എത്തി. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജൂലൈ ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാള്‍, അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ മഹേഷിനു മുന്നില്‍ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തില്‍ ഇരുവരും കത്രിക ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
Read More » -
ബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍ പിടിയില്‍; കഞ്ചാവു കേസില്‍ പുറത്തിറങ്ങിയ പ്രതിയെന്ന് പോലീസ്
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെയാണ് ബസ് ജീവനക്കാരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സി.ഐ: എ. ദീപകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോയില്‍ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന ബന്ധുവും യാത്രക്കാരനുമായ പുളിക്കല്‍ തയ്യില്‍ ഹൗസില്‍ ജാസിര്‍ വലയിലായതായാണ് സൂചന. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പുളിക്കല്‍ മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജങ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം…
Read More » -
കെനിയന്‍ യുവതികള്‍ മുറിയെടുത്തത് കൊച്ചിയിലെ ‘കച്ചവട സാദ്ധ്യത’ മുന്നില്‍കണ്ട്!
കൊച്ചി: ‘കാലാവധി കഴിഞ്ഞ’ രേഖകളുമായി ഡല്‍ഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിനികള്‍ കൊച്ചിയിലെത്തിയത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകള്‍ക്കകം കെനിയന്‍ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്‌സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈന്‍ സോളൊളോ (33) എന്നിവരാണ് പിടിയിലായത്. ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിയ യുവതികള്‍ എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ കൈമാറി. എന്നാല്‍ ഫോട്ടോയും ആളുകളും തമ്മില്‍ പൊരുത്തമില്ലായിരുന്നു. വിദേശികള്‍ മുറിയെടുത്താന്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകള്‍ക്ക് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം. തിരിച്ചറിയല്‍ രേഖയിലെ സംശയമടക്കം ജീവനക്കാര്‍ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ 2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളില്‍ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോണ്‍ പരിശോധനയില്‍ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍…
Read More »