CrimeNEWS

ഇതൊക്കെ ശ്രദ്ധിക്കെണ്ടെ അമ്പാനേ! തേക്കിന്‍കാട് മൈതാനത്ത് ‘രംഗണ്ണന്റെ’ ബര്‍ത്ത്‌ഡേ പാര്‍ട്ടി; 32 പേര്‍ പിടിയില്‍

തൃശൂര്‍: ആവേശം മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെ 32 പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ ബാക്കി 16 പേര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി.

പാര്‍ട്ടി തുടങ്ങുന്നതിന് മുന്‍പേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവന്‍ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.

Signature-ad

ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ?ഗുണ്ടാനേതാവിന്റെ അനുചരന്മാര്‍ സന്ദേശം നല്‍കിയിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാര്‍ ഒത്തുകൂടിയപ്പോള്‍ 4 ജീപ്പുകളില്‍ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: