Crime
-
കോടതിയിലെത്തിയത് 7000 ന്റെ ചെരിപ്പും 4000 ന്റെ ഷര്‍ട്ടും ധരിച്ച്; പള്‍സറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ പൊലീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉല്പനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പു ജയിലില്‍നിന്നു നേരിട്ടു വന്ന ഘട്ടത്തില്‍ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷര്‍ട്ടും ധരിച്ചു സുനില്‍കുമാര്‍ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ, സുനില്‍കുമാറിനെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയാന്‍ സുനില്‍കുമാര്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയില്‍ സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു.
Read More » -
സിബില്‍ സ്കോര്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സഹായംതേടി; ഇരുപതോളം പേരെ പറ്റിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം: പരിചയക്കാരുടെയും അയല്‍വാസികളുടെയും തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. പാറശ്ശാല സ്വദേശിയായ നെടുവാന്‍വിള തെക്കേമഠവിളാകം അജി എന്ന് വിളിക്കുന്ന അജീഷിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിങ്ങനെ പരിചയക്കാരില്‍നിന്ന് വാങ്ങിയ ശേഷം അത് ഉപയോഗിച്ച് തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇരുപതോളം പേരില്‍നിന്നും ഇത്തരത്തില്‍ രേഖകള്‍ വാങ്ങി തട്ടിപ്പ് നടത്തി. അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിനിരയായവര്‍ ഇപ്പോള്‍ വാങ്ങാത്ത മൊബൈല്‍ ഫോണിന് മാസംതോറും ഇഎംഐ അടയ്ക്കേണ്ട ഗതികേടിലാണ്. തിരിച്ചറിയല്‍ രേഖകള്‍ നെയ്യാറ്റിന്‍കരയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നല്‍കിയാണ് ഫോണുകള്‍ വാങ്ങിയത്. തനിക്ക് ഫോണ്‍ ഇല്ലെന്നും അതുകൊണ്ട് വായ്പ അടിസ്ഥാനത്തില്‍ ഫോണ്‍ എടുക്കാന്‍ രേഖകള്‍ നല്കിയാല് താന്‍ തന്നെ കൃത്യമായി പണം തിരിച്ചടച്ചുകൊള്ളാമെന്നും പറഞ്ഞാണ് അജീഷ് അയല്‍ക്കാരെ സമീപിച്ചത്. സിബില്‍ സ്കോര്‍ കുറവായതിനാല്‍ തന്റെ…
Read More » -
അങ്കമാലിയിലെ കൊലക്കേസ് പ്രതികളെ ഒളിപ്പിച്ചുവെന്ന സംശയത്തില്‍ റെയ്ഡ്; തലശേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: തലശേരി നഗരസഭയിലെ തിരുവങ്ങാട് പൊലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച മാരകായുധങ്ങള്‍ പിടിച്ചെടുത്തു. തലശേരി ടൗണ്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയിലെ കോണ്‍ക്രീറ്റ് സീലിങില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ പിടികൂടിയത്. തലശേരി നഗരസഭയിലെ തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടില്‍ കൊലക്കേസ് പ്രതികള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങള്‍ പിടികൂടിയത്. പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ രണ്‍ദീപിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ നിന്നും 61 സെന്റിമീറ്റര്‍ നീളമുള്ള അഗ്രം കൂര്‍ത്ത പുതുതായി നിര്‍മ്മിച്ചരണ്ടു വാളുകളും അതിമാരകമായി മുറിവേല്‍പ്പിക്കാന്‍ ശേഷിയുള്ള 23 സെന്റീമീറ്റര്‍ നീളമുള്ള എസ് രൂപത്തിലുള്ള വളഞ്ഞ കത്തിയും പിടികൂടിയത്. തലശേരി എസ്.ഐ വി പി ന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെറെയ്ഡ് നടത്തിയത്. അങ്കമാലി പൊലിസ് സ്റ്റേഷന് പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികള്‍ക്ക് രണ്‍ദീപ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലിസ് രണ്‍ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.…
Read More » -
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം; ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ കേസ്, പുറത്താക്കി സിപിഎം
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിനുമെതിരെയാണ് കേസെടുത്തത്. രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരകളായ സുഹൃത്തുക്കള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രമേശന് അറസ്റ്റിലായത്. ഞായറാഴ്ച്ച വൈകുന്നേരം വിദ്യാര്‍ത്ഥിയെ രമേശന് ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരില്‍ ചിലരും രമേശന്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. പീഡനത്തിനിരയായ കുട്ടികള്‍ രമേശനെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയെക്കൊണ്ട് രമേശനെ ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശന് തന്റെ കൂട്ടുകാരന് കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെ ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. ഈ സമയം…
Read More » -
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ‘അമാന ഗ്രൂപ്പ്’! വെളിപ്പെടുത്തുമായി ചരല് ഫൈസല്‍; കരിപ്പൂരില്‍ സംഭവിക്കുന്നത് എന്ത്?
കോഴിക്കോട്: കേരളത്തിലെ സ്വര്‍ണ്ണം കടത്തില്‍ പ്രധാന മാഫിയ അമാന ഗ്രൂപ്പാണെന്ന് ക്വട്ടേഷന്‍ സംഘത്തലവന് ചരല് ഫൈസലിന്റെ വെളിപ്പെടുത്തല്‍. നിരവധി കേസുകളില്‍ പ്രതിയായ ഫൈസല്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ പ്രധാനിയാണ്. കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ഫൈസല്‍ പറയുന്നത്. മാസം 200 കാരിയര്‍മാരെങ്കിലും കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി എത്താറുണ്ട്. ഒരു മാസം മുപ്പത് കോടി മുതല്‍ 300 കോടിവരെ ഇടപാട് ഈ ഗ്രൂപ്പ് നടത്താറുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അഞ്ചു വര്‍ഷമായി അമാന ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ചരല് ഫൈസല്‍. കൊടുവളളിയിലെ നാദിറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചരല് ഫൈസലിന്റെ വെളിപ്പെടുത്തല്‍. കുടുക്കില്‍ ബ്രദേഴ്സിന് നേരേയും ആരോപണം ഉയരുന്നു. മുബിന് എന്ന സുഹൃത്ത് വഴിയാണ് അമാന്‍ ഗ്രൂപ്പിനെ ബന്ധപ്പെട്ടതെന്നാണ് ഫൈസല്‍ പറയുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എയടക്കം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ പങ്ക് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » -
കളിസ്ഥലത്തുനിന്ന് വിദ്യാര്‍ഥിയെ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; പ്രതിക്ക് 37 വര്‍ഷം തടവ്
കോഴിക്കോട്: ഫുട്ബോള്‍ കളിക്കാനെത്തിയ ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്നു മദ്യവും നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവ്. കൊല്ലം പരവൂര്‍ തൊടിയില്‍ വീട്ടില്‍ അന്‍സാര്‍ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്. തടവിനു പുറമേ, 85,000 രൂപ പിഴയും അടയ്ക്കണം. ഈ തുകയില്‍ 50,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം 11 മാസംകൂടി തടവനുഭവിക്കണം. 2022 ജനുവരി മുതല്‍ പലതവണയായി കളിസ്ഥലത്തുനിന്ന് പ്രതി താമസിച്ചിരുന്ന വാടകമുറിയിലേക്ക് കൊണ്ടുപോയി സിഗററ്റും മദ്യവും മയക്കുമരുന്നും നല്‍കിയാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെയായി ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയിലാണ് കുട്ടി. പ്രതി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടതോടെ രക്ഷിതാക്കളുടെ പരാതിയില്‍ കസബ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
ഉറക്കമില്ലാതായിട്ട് 45 ദിവസം! ജോലി സമ്മര്‍ദം മൂലം ബജാജ് ഫിനാന്‍സ് മാനേജര്‍ ജീവനൊടുക്കി
ലക്നൗ: കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്സേന (42) ആത്മഹത്യ ചെയ്തു. 45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് 5 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി. ബജാജ് ഫിനാന്‍സ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാര്ഥ്, പിഹു എന്നിവരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുണ്‍ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കര്‍ഷകരാണ്. കാര്‍ഷിക വിള നാശം മൂലം പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ പറയുന്നു. ‘ഞാന്‍ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാന്‍ വയ്യാതായി. കടുത്ത സമ്മര്‍ദമാണ്. ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്. എനിക്ക് ചിന്തിക്കാന്‍ പോലും…
Read More » -
കൊച്ചിയില്‍ കാമുകനെതിരെ പരാതി നല്കിയ യുവതി മരിച്ചനിലയില്‍; മുങ്ങിയ വയനാട് സ്വദേശിയെ തപ്പി പൊലീസ്
കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജ് (22) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ താമസിക്കുന്ന കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയനിലയിലായിരുന്നു. യുവതിയുടെ കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയാണ് യുവതി വനിതാസ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 10ന് യുവാവിനോടും അനീഷയോടും സ്റ്റേഷനില്‍ ഹാജരാകാന്‍ വനിതാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ ഏഴരയോടെ അയല്‍വീട്ടുകാരാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. വീട്ടുടമ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം…
Read More » -
വീട്ടമ്മയെ മരത്തില്‍കെട്ടിയിട്ട് ചുട്ടുകൊന്നത് അവിഹിതം ആരോപിച്ച്; മക്കളും മരുമകളും പിടിയില്‍
അഗര്‍ത്തല: വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്നത് അവിഹിത ബന്ധമാരോപിച്ച്. സംഭവത്തില്‍ ഇവരുടെ ആണ്മക്കളും മരുമകളും പോലീസ് പിടിയില്‍. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലെ ചമ്പക്നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 55 കാരിയായ മിനാട്ടി ആണ് കൊല്ലപ്പെട്ടത്. കുടുംബതര്‍ക്കമാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മിനാട്ടിയുടെ മക്കളായ രണബിര്‍, ബിപ്ലബ്, രണബിറിന്റെ ഭാര്യ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ മൂവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചമ്പക്നഗറിലെ വീടിനു പിന്നിലെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ആണ്മക്കളാണ് മിനാട്ടിക്കുള്ളത്. 2022ല്‍ ഭര്‍ത്താവ് മരിച്ച ഇവര്‍ ഇളയ മക്കള്‍ക്കൊപ്പം ചമ്പക്നഗറിലെ വീട്ടിലാണ് താമസം. മൂത്ത മകന് അഗര്‍ത്തലയിലാണ് കഴിയുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതികളായ ആണ്മക്കള് സംശയിച്ചിരുന്നതായും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Read More » -
ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന് ഓടിരക്ഷപ്പെട്ടു
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന് രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന് എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന് പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചു. കണ്ട്രോള് റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി.
Read More »