Crime

  • ട്രെയിന്‍യാത്രയ്ക്കിടെ വയോധികദമ്പതിമാരുടെ 14 പവന്‍ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി പിടിയില്‍

    കൊല്ലം: പാലരുവി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണനാ (55)നാണ് പിടിയിലായത്. തെന്മലയില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് പുനലൂര്‍ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിനില്‍ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലര്‍ച്ചെയായിരുന്നു മോഷണം. തിരുനെല്‍വേലിക്കടുത്ത് ചേരമഹാന്‍ദേവി സ്റ്റേഷനില്‍നിന്ന് ട്രെയിനിയില്‍ കയറിയ ദമ്പതിമാര്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്മല പിന്നിടുമ്പോള്‍ ഉണര്‍ന്ന് പരിശോധിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പുനലൂരിലിറങ്ങി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി. ട്രെയിനിയില്‍ യാത്രചെയ്തവരുമായി കൂടിക്കാഴ്ചയുള്‍പ്പടെ നടത്തിയാണ് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് പ്രതിയെ കഴിഞ്ഞദിവസം തെന്മലയില്‍ നിന്നും പിടികൂടുകയായിരുന്നു. ബസിലും മറ്റും തുളസിത്തൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

    Read More »
  • സ്വന്തം കുട്ടിയെ കൊന്നതിന് ജയില്‍വാസം; ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് കച്ചവടം, ശില്‍പ വീണ്ടും അകത്ത്

    കണ്ണൂര്‍: കരിവെള്ളൂര്‍ ആണൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ കൊല. ആ കേസില്‍ ജയിലിലായിരുന്നു ശില്‍പ്പ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് ഇടപാടുകള്‍ തുടങ്ങി. അതാണ് വീണ്ടും അറസ്റ്റിന് കാരണമായത്. ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയ്ക്ക് എതിരെ നിര്‍ണായക തെളിവായി വാട്‌സാപ്പ് ചാറ്റ് മാറിയിരുന്നു. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.’മോള്‍ മരിച്ചു,…

    Read More »
  • അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു: കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

    പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാര്‍ പരിസരത്തുവെച്ചുള്ള അടിപിടിയില്‍ അയല്‍വാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു. അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാഞ്ഞതിനാല്‍ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിനെ കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

    Read More »
  • ‘ചെകുത്താ’നെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹന്‍ലാല്‍ വിളിച്ചു; വരുന്നത് വമ്പന്‍ പണി

    പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്സ് എന്ന ചെകുത്താനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍. അജു അലക്സിനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന് പോകുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും, മോഹന്‍ലാല്‍ വിളിച്ചുവെന്നും സിഐ പ്രതികരിച്ചു. മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല, സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്സിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായാണ് വീട്ടില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് , മോഹന്‍ലാല്‍ അടക്കമുള്ളവരുടെ…

    Read More »
  • പണയംവെച്ച സ്വര്‍ണം തിരിച്ചെടുത്തു കൊടുത്തില്ല; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു

    തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഡഗാസ്‌കര്‍ ഹോട്ടല്‍ ഉടമ വാസുദേവന്‍ (56) നെയാണ് തൊഴിലാളിയായ നഗരൂര്‍ കടവിള സ്വദേശി വിജയന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയന്‍ ആക്രമിക്കുകയായിരുന്നു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഹോട്ടലിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. വിജയന്റെ സ്വര്‍ണ്ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തില്‍ വാസുദേവന്‍ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നുള്ള വാസുദേവന്റെ മകള്‍ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു. വയറിന് ആഴത്തില്‍ മുറിവേറ്റ വാസുദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • അനന്തപുരിയിൽ ചോരപ്പുഴ, ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊന്നു

    മന്ത്രിമാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമാണിമാരും പാർക്കുന്ന തലസ്ഥാന നഗരിയിൽ ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം പൗഡിക്കോണത്ത് ഇന്നലെ രാത്രി ഒമ്പതര മണിയോടെ മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ച ഗുണ്ടാ നേതാവ് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.   പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി 3 ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം. രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു മരണം. പ്രതികളെ പിടികൂടിയിട്ടില്ല. കൊലപാതകത്തിനു കാരണം ഗുണ്ടാ കുടിപ്പകയാകാം എന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ 3 മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 30 ലേറെ ഗുണ്ടാ…

    Read More »
  • ആലപ്പുഴ സ്‌കൂളില്‍ നടന്നത് വെടിവയ്പ്പല്ലെന്ന് പോലീസ്; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിടികൊണ്ടടിച്ചു

    ആലപ്പുഴ: കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂളിനു മുന്നില്‍ സഹപാഠിയെ തോക്കു കൊണ്ട് ആക്രമിച്ച വിദ്യാര്‍ഥികള്‍ വെടിവച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എയര്‍ഗണ്‍ വെടിയുതിര്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കിന്റെ പിടി കൊണ്ട് അടിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സുഹൃത്താണ് 0.177 ഇഞ്ച് കാലിബറുള്ള ഈ എയര്‍ഗണ്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ബന്ധുവിന്റെ തോക്കാണ് ഇയാള്‍ കൈക്കലാക്കിയത്. മുന്‍പ് ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതിയായിരുന്ന ഈ ബന്ധു പൊലീസ് അന്വേഷിച്ചെത്തുമ്പോഴാണു തോക്ക് ‘മോഷണം’ പോയ വിവരം അറിയുന്നത്. ലൈസന്‍സില്ലാതെ ഉപയോഗിക്കാവുന്ന എയര്‍ഗണ്‍ ആണിത്. 6ന് വൈകിട്ടാണു നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 3 വിദ്യാര്‍ഥികള്‍ ചേര്‍ന്നു തോക്ക് ഉപയോഗിച്ചു സഹപാഠിയെ ആക്രമിച്ചത്. പിറ്റേന്നു പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. വെടിയുതിര്‍ത്തെന്നും കൊണ്ടില്ലെന്നുമാണ് എല്ലാവരും കരുതിയത്. തോക്ക് കൈവശമുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് എയര്‍ഗണ്‍ കണ്ടെടുത്തു. ഇന്നലെ ജില്ലാ പൊലീസ് ആര്‍മര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതു…

    Read More »
  • അച്ഛന്റെ മരണത്തില്‍ സംശയമുണ്ട്, അന്വേഷിക്കണം; പാപ്പച്ചന്‍ കൊലക്കേസില്‍ നിര്‍ണായകമായത് മകളുടെ പരാതി

    കൊല്ലം: കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരനായ ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷനല്‍ എന്‍ജിനീയര്‍ സി പാപ്പച്ചന്റെ മരണം കൊലപാതകമെന്ന് തെളിയാന്‍ കാരണം മകളുടെ പരാതി. ‘എന്റെ അച്ഛന്റെ മരണത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം’- എന്ന മകളുടെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്. അപകട മരണമെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. പാപ്പച്ചന് ബാങ്കില്‍ നിക്ഷേപം ഉണ്ടെന്ന് അറിയാമായിരുന്ന കുടുംബം പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്നാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് വനിതാ ബാങ്ക് മാനേജര്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്. കൊല്ലം പോളയത്തോട് സ്വദേശി അനിമോനും ഹാസിഫും കടപ്പാക്കട സ്വദേശി മാഹീന്‍, തേവള്ളി സ്വദേശിനി സരിത, മരുത്തടി സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. സരിത ബാങ്ക് മാനേജരും അനൂപ് ജീവനക്കാരനുമാണ്. മേയിലാണ് അപകടം നടന്നത്. പാപ്പച്ചന്റെ മകള്‍ തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറിലധികം സിസിടിവികള്‍ പരിശോധിച്ച് വാഹനാപകടം നടന്ന…

    Read More »
  • പ്രണയം സര്‍ക്കാരിനോട് മാത്രം! സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കോഴിക്കോട് സ്വദേശി പടിയില്‍; കുടുങ്ങിയത് അങ്കമാലിയില്‍, കേസ് കാസര്‍കോട്ട്

    കാസര്‍കോട്: കോടതി, തപാല്‍ ഓഫീസ്, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം കാവിലമ്പാറ നാലോന്നുകാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജിനെ (44) ആണ് കാസര്‍കോട് ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊക്ലി പടന്നക്കരയിലാണ് ഇയാള്‍ താമസിക്കുന്നത്. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്. കോടതിയുടെ ഗ്രില്‍ പൊളിച്ച അതേദിവസം കാസര്‍കോട് ചെങ്കളയിലെ മരമില്ലില്‍ കയറി 1.84 ലക്ഷം കവര്‍ന്നത് താനാണെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കോടതിയില്‍നിന്ന് ഒന്നും കിട്ടാത്തതിനാല്‍ സമീപത്തെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാല്‍ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെര്‍ക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോള്‍ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ മുഖംമൂടി…

    Read More »
  • അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; ചാടിപ്പോയ പ്രതിക്കായി ഊര്‍ജിത അന്വേഷണം

    പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് ചാടിപ്പോയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ മുമ്പ് സുബിന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കേസുകളില്‍ സുബിന്റെ കൂട്ടുപ്രതികളായിട്ടുള്ളവരുടെ സഹായത്താലാണോ ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച രാത്രി ബാര്‍ പരിസരത്ത് നടന്ന അടിപിടിക്കിടെ അയല്‍വാസിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്. അടിപിടിയില്‍ സുബിനും പരിക്കേറ്റു. അടിപിടിയറിഞ്ഞ് പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, രാത്രിയില്‍ സ്റ്റേഷനില്‍നിന്നും ഇയാള്‍ കടന്നു. സുബിന്‍ രക്ഷപ്പെട്ടശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാറാവ് ജോലിയില്‍ ഉണ്ടായിരുന്നയാള്‍ക്കടക്കം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം അച്ചടക്കനടപടി ഉണ്ടാകും.  

    Read More »
Back to top button
error: