CrimeNEWS

അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; ചാടിപ്പോയ പ്രതിക്കായി ഊര്‍ജിത അന്വേഷണം

പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് ചാടിപ്പോയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ മുമ്പ് സുബിന്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ കേസുകളില്‍ സുബിന്റെ കൂട്ടുപ്രതികളായിട്ടുള്ളവരുടെ സഹായത്താലാണോ ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച രാത്രി ബാര്‍ പരിസരത്ത് നടന്ന അടിപിടിക്കിടെ അയല്‍വാസിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്.

Signature-ad

അടിപിടിയില്‍ സുബിനും പരിക്കേറ്റു. അടിപിടിയറിഞ്ഞ് പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, രാത്രിയില്‍ സ്റ്റേഷനില്‍നിന്നും ഇയാള്‍ കടന്നു. സുബിന്‍ രക്ഷപ്പെട്ടശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാറാവ് ജോലിയില്‍ ഉണ്ടായിരുന്നയാള്‍ക്കടക്കം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം അച്ചടക്കനടപടി ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: