CrimeNEWS

പണയംവെച്ച സ്വര്‍ണം തിരിച്ചെടുത്തു കൊടുത്തില്ല; വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിപ്പരിക്കേല്‍പിച്ചു. വട്ടപ്ലാമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഡഗാസ്‌കര്‍ ഹോട്ടല്‍ ഉടമ വാസുദേവന്‍ (56) നെയാണ് തൊഴിലാളിയായ നഗരൂര്‍ കടവിള സ്വദേശി വിജയന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിന്‍ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ചു കയറിയ വിജയന്‍ ആക്രമിക്കുകയായിരുന്നു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഹോട്ടലിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി.

Signature-ad

വിജയന്റെ സ്വര്‍ണ്ണ ഏലസ് ഒരു അത്യാവശ്യ ഘട്ടത്തില്‍ വാസുദേവന്‍ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്ത് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നുള്ള വാസുദേവന്റെ മകള്‍ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു. വയറിന് ആഴത്തില്‍ മുറിവേറ്റ വാസുദേവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: