Crime

  • വയര്‍കീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍; കോളജ് അധ്യാപകന്റേത് ആത്മഹത്യയെന്ന് പൊലീസ്

    എറണാകുളം: മഴുവന്നൂരില്‍ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു. ഉച്ചയോടെ ചന്ദ്രലാല്‍ പറമ്പിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വൈകിട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാല്‍ എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം. ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാല്‍ രണ്ടാഴ്ചയായി കോളജില്‍നിന്ന് അവധിയെടുത്തിരുന്നു. മൂന്നു മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേര്‍പാടില്‍ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. ഭാര്യ: വിനയ (ഗെസ്റ്റ് അധ്യാപിക, കൂത്താട്ടുകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: മീരജ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി), മിരവ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥി). റൂറല്‍ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍…

    Read More »
  • സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; പാലക്കാട്ട് കര്‍ഷകന്‍ ജീവനൊടുക്കി

    പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ സോമന്‍ (59) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങി എന്ന ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം ബാങ്കില്‍ നിന്നും താന്‍ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയതായും മാനഹാനി സംഭവിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നെല്‍ കര്‍ഷകനായ സോമന്‍ സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത്. എന്നാല്‍, കൃഷി നശിച്ചതോടെയാണ് പ്രതിസന്ധിയായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പിതാവ്: പരേതനായ പഴനിയാണ്ടി. അമ്മ: വിലാസിനി. ഭാര്യ: മഞ്ജു. മക്കള്‍: വീണ, സൂര്യ.

    Read More »
  • കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു, ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

    തൃശൂര്‍: ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പിടിച്ചുപറിക്കേസില്‍ കുറ്റം സമ്മതിക്കാന്‍ വിനായകനെ പൊലീസ് മര്‍ദിച്ചിരുന്നുവെന്നും ഇത് ആത്മഹത്യാ പ്രേരണ അല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ തുടരന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വി.എ. ഉല്ലാസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു,ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 2017 ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് പിന്നീട് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിനായകന് ജനനേന്ദ്രയത്തിലടക്കം മര്‍ദനമേറ്റതായി വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.  

    Read More »
  • യുവാവിനെ കൊല്ലാന്‍ കാമുകിയുടെ ക്വട്ടേഷന്‍; കലിപ്പായത് കടം വാങ്ങിയ പണം മടിക്കിച്ചോദിച്ചത്

    തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ പൊലീസിന്റെ പിടിയില്‍. ആക്രമണത്തിന് ശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞ പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. കേസില്‍ തിരുവനന്തപുരം വെമ്പായം സ്വദേശി ദീപക് (31), കവടിയാര്‍ സ്വദേശി അല്‍ അമീന്‍ (34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ് (30) എന്നിവരാണ് പിടിയിലായത്. ചെന്നൈ സ്വദേശി അരുണ്‍കുമാറിനും സുഹൃത്ത് അനൂപിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മാറനല്ലൂര്‍ ഗോവിന്ദപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അരുണ്‍ കുമാറും സഹോദര്‍ മാര്‍ട്ടിനും. മാര്‍ട്ടിന്റെ കാമുകി പ്രീതിക്ക് 50,000 രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതിലെ പ്രതികാരത്തെത്തുടര്‍ന്നാണ് മാര്‍ട്ടിനേയും സഹോദരന്‍ അരുണിനേയും കൊലപ്പെടുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയത്. പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രീതി ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ചത്. അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച് അരുണ്‍കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്. മാറനല്ലൂര്‍ എസ്.എച്ച്.ഒയുടെ…

    Read More »
  • സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് അസഭ്യം പറച്ചില്‍ പതിവ്: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം, അറസ്റ്റ്

    ആലപ്പുഴ: വെണ്‍മണിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്തല മേലാപറമ്പില്‍ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു. ചെങ്ങന്നൂരിനു സമീപം വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണില്‍ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പെപ്പര്‍ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവര്‍ക്കു നേരെയായിരുന്നു പെപ്പര്‍ സ്‌പ്രേ ആക്രമണം. തുടര്‍ന്നു മറ്റു പൊലീസുകാര്‍ ചേര്‍ന്നു വിനീഷിനെ കീഴ്‌പ്പെടുത്തി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • 29 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു; അച്ഛന്‍ അറസ്റ്റില്‍

    പത്തനംതിട്ട: 29 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അടൂര്‍ ഏഴംകുളം നെടുമണ്‍ പത്മവിലാസം വീട്ടില്‍ അനന്തകൃഷ്ണ(26)നെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക്പടിയിലുള്ള വാടകവീട്ടില്‍വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാവിന്റെയും മുന്‍പില്‍വെച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇതുകണ്ട് നിലവിളിച്ച കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഈ സമയം ഇയാള്‍ പോലീസിനെ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി ജീപ്പില്‍ കയറ്റി.സ്റ്റേഷനിലേക്ക് വരുംവഴിയാണ് അനന്തകൃഷ്ണന്‍ പോലീസ് ജീപ്പിന്റെ പുറകിലെ ചില്ല് തല വെച്ചും കൈകൊണ്ടും ഇടിച്ചുപൊട്ടിച്ചത്. അനന്തകൃഷ്ണന്‍ പതിവായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍പും അനന്തകൃഷ്ണന്റെ ഉപദ്രവം സംബന്ധിച്ച് ഭാര്യയും മാതാപിതാക്കളും…

    Read More »
  • മുന്‍ ഭര്‍ത്താവിനെതിരേ ഓണ്‍ലൈന്‍ അപവാദ പ്രചാരണം; വീട്ടമ്മ 15 ലക്ഷം നല്‍കണം

    ന്യൂഡല്‍ഹി: മുന്‍ ഭര്‍ത്താവിനെതിരെ ഓണ്‍ലൈനില്‍ നിരന്തരം അപവാദം പ്രചരിപ്പിച്ചെന്ന മാനനഷ്ടക്കേസില്‍ വീട്ടമ്മ 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ഡല്‍ഹി സാകേത് ജില്ലാകോടതി. വിവാഹമോചനത്തിന് ശേഷവും മുന്‍ഭാര്യ ഇമെയില്‍ തുടങ്ങിയവയിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നാണ് ഡല്‍ഹി സ്വദേശിയായ മുന്‍ ഭര്‍ത്താവിന്റെ പരാതി. വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളില്‍ ഹര്‍ജികളും നല്‍കുന്നു. മുന്‍ഭാര്യ സുഹൃത്തുക്കളോട് ഇമെയിലില്‍ തനിക്കും അമ്മയ്ക്കുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ അറിയിക്കുന്നു. ജോലിസ്ഥലത്തേക്കും ഇമെയില്‍ അയയ്ക്കുന്നു. നിരന്തരമായ മാനസിക പീഡനത്തില്‍ രോഗബാധിതനായെന്നും, ശസ്ത്രക്രിയക്ക് വേണ്ടി വന്നെന്നും മുന്‍ഭര്‍ത്താവ് വ്യക്തമാക്കി. ആറുലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു. തന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കാനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് വീട്ടമ്മ വാദിച്ചു. രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച ജഡ്ജി സുനില്‍ ബേനിവാളിന് മുന്‍ഭര്‍ത്താവിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. 15 ലക്ഷം രൂപയും, ഒന്‍പത് ശതമാനം പലിശയും സഹിതം നല്‍കണമെന്നും ഉത്തരവിട്ടും.    

    Read More »
  • ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തോക്കുമായി സ്‌കൂളിലെത്തി; സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

    ആലപ്പുഴ: തോക്കുമായി സ്‌കൂളില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെപ്പില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയോടെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ വച്ചായിരുന്നു വെടിവെപ്പ്. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തിറങ്ങിയ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.  

    Read More »
  • കള്ളപ്പണക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണി: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ 15 ലക്ഷം തട്ടി

    പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. സിബിഐയില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ടിനാണ് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരുന്നത്. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. വ്യാജ രേഖകള്‍ കാണിക്കുകയും ചെയ്തു. മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് ഒഴിവാക്കാന്‍ 15 ലക്ഷം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്.…

    Read More »
  • കോട്ടയത്തെ പെന്‍ഷന്‍ ഫണ്ടില്‍നിന്ന് 3 കോടി തട്ടി; വൈക്കം നഗരസഭാ ഉദ്യോഗസ്ഥനെതിരേ കേസ്

    കോട്ടയം: നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നു 3 കോടി രൂപ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തതായി കണ്ടെത്തല്‍. കോട്ടയം നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കുമായ കൊല്ലം മങ്ങാട് ആന്‍സി ഭവന്‍ അഖില്‍ സി.വര്‍ഗീസിനെതിരെയാണ് പരാതി. കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനില്‍ കുമാര്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്തു. വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരില്‍ ഒരാള്‍ക്ക് നഗരസഭയില്‍ നിന്നു പെന്‍ഷന്‍ തുക അയച്ചിരുന്നതിനാല്‍ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. യഥാര്‍ഥ പെന്‍ഷന്‍കാരി മരിച്ചപ്പോള്‍ വിവരം റജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നു സ്ഥലം മാറി 2020 മാര്‍ച്ച് 12 നാണ് അഖില്‍ കോട്ടയത്ത് എത്തിയത്. 2023 നവംബറില്‍ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അഖിലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും…

    Read More »
Back to top button
error: