CrimeNEWS

അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു: കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

പത്തനംതിട്ട: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് പിടിയിലായത്. കോട്ടയത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

ചൊവ്വാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാര്‍ പരിസരത്തുവെച്ചുള്ള അടിപിടിയില്‍ അയല്‍വാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് സുബിന്‍ കടിച്ചുമുറിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു.

Signature-ad

അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു. ഈസമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാഞ്ഞതിനാല്‍ സുബിനെ ലോക്കപ്പിലിട്ടിരുന്നില്ല. ഇതോടെയാണ് പ്രതി സ്റ്റേഷനില്‍ നിന്നും മുങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിനെ കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: