Crime

  • കൊല്‍ക്കത്ത സംഭവത്തില്‍ തൃണമൂലില്‍ ഭിന്നത; കമ്മിഷണറെ ചോദ്യംചെയ്യണമെന്ന് ങജ, പറ്റില്ലെന്ന് മുതിര്‍ന്ന നേതാവ്

    കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. സംഭവത്തില്‍ പോലീസ് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി തൃണമൂല്‍ നേതാവും രാജ്യസഭാ എം.പിയായ സുകേന്തു ശേഖര്‍ റേ രംഗത്തുവന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്തണമെങ്കില്‍ മുന്‍ പ്രിന്‍സിപ്പലിനേയും പോലീസ് കമ്മിഷണറേയും ചോദ്യംചെയ്യണം എന്ന് സുകേന്തു ശേഖര്‍ റേ എക്സില്‍ കുറിച്ചു. അന്വേഷണം ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണറായ വിനീത് ഗോയല്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് തൃണമൂല്‍ നേതാവ് തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, കമ്മിഷണര്‍ക്കെതിരായ ചോദ്യംചെയ്യല്‍ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് മറുപടിയുമായെത്തി. കമ്മിഷണര്‍ തന്റെ ജോലി കൃത്യമായി ചെയ്തെന്നും മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്നും പറഞ്ഞ കുണാല്‍ ഘോഷ്, ശേഖര്‍ റേയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും എക്സില്‍ കുറിച്ചു. എന്നാല്‍, ശേഖര്‍ റേ വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.…

    Read More »
  • ആടിനെ വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

    ലഖ്‌നൗ: ആടിനെ വില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അമ്മയെ മര്‍ദിച്ച ശേഷം തീകൊളുത്തി കൊന്ന് മകന്‍. സോനഭദ്രയിലെ ബച്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. 50 കാരിയായ കമലേഷ് ദേവിയെയാണ് മകന്‍ കിഷന്‍ ബിഹാരി യാദവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി കമലേഷ് ദേവിയുടെ തലയില്‍ മകന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചതായും തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി തീയണച്ചെങ്കിലും സ്ത്രീ മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കിഷന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മകനും മരുമകള്‍ക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്.  

    Read More »
  • മുണ്ടക്കയത്തെ ലോഡ്ജില്‍ വെളുത്തു മെലിഞ്ഞ യുവാവിനൊപ്പം മുറിയെടുത്തു; ജെസ്ന തിരോധാനക്കേസില്‍ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

    കൊച്ചി: പത്തനംതിട്ടയിലെ ജെസ്നാ തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ 102-ാം നമ്പര്‍ മുറിയില്‍ ജെസ്ന താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍. ഈ ലോഡ്ജിലെ ജീവനക്കാരിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഈ ലോഡ്ജിന് തിരോധാനവുമായി എന്തോ ബന്ധമുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. 2011 മുതല്‍ അടുത്തകാലം വരെ ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തല്‍ നടത്തുന്നത്. ലോഡ്ജ് ഉടമയുമായി ഈ സ്ത്രീ തെറ്റിപിരിഞ്ഞിരുന്നു. അവരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ രഹസ്യ ക്യാമറയ്ക്ക് മുന്നില്‍ ചിലത് പറഞ്ഞത്. ഒരു അജ്ഞാതനൊപ്പമാണ് ജെസ്ന ലോഡ്ജിലെത്തിയത്. വെളുത്തു മെലിഞ്ഞ പയ്യന്‍. എറണാകുളത്ത് പരീക്ഷയുണ്ടെന്നു പറഞ്ഞാണ് റൂം എടുത്തത്. ജെസ്നയുടെ പല്ലിലെ കമ്പിയും ഇട്ടിരുന്ന വസ്ത്രങ്ങളുമെല്ലാം നല്ല ഓര്‍മ്മയുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ ലോഡ്ജിനെ കുറിച്ച് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. മുണ്ടക്കയത്തെ ഈ ലോഡ്ജിന് സമീപമുള്ള സിസിടിവിയിലാണ് അവസാനമായി ജെസ്ന പതിഞ്ഞത്. ഈ തരത്തിലെ അന്വേഷണമാണ് ജെസ്നയിലേക്കുള്ള സൂചനകള്‍ കിട്ടിയത്. സിബിഐ ഇക്കാര്യത്തില്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. നേരത്തെ…

    Read More »
  • ലണ്ടനില്‍ എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; ആക്രമണം ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ

    ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ക്യാബിന്‍ക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയര്‍ ഹോസ്റ്റസ് ഉണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. ‘പുലര്‍ച്ചെ 1.30ഓടെ യുവതിയുടെ മുറിയില്‍ ഒരാള്‍ അതിക്രമിച്ചു കടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന ജീവനക്കാരി സഹായത്തിനായി നിലവിളിച്ചു. വാതിലിനടുത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പിന്തുടര്‍ന്ന് പിടികൂടുകയും തറയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു’- ബന്ധപ്പെട്ട വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയര്‍ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

    Read More »
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപസംഘത്തിന്റെ അതിക്രമം, പ്രതികള്‍ ഓടിരക്ഷപ്പെട്ടു

    മുംബൈ: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ മുംബൈയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. രോഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോഗിയും അക്രമിസംഘവും ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊല്‍ക്കത്ത കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശചെയ്യാന്‍ ഉന്നതസമിതിക്ക് രൂപംനല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

    Read More »
  • വാരിയെല്ലിനു പൊട്ടല്‍, കഴുത്തില്‍ പാടുകള്‍; മൂന്നു വര്‍ഷം പിന്നിട്ടിട്ടും ശ്രുതിയുടെ മരണത്തില്‍ ഒഴിയാതെ ദുരൂഹത

    തൃശൂര്‍: വലപ്പാട് എടമുട്ടം സ്വദേശിനിയും എല്‍എല്‍ബി വിദ്യാര്‍ഥിനിയുമായിരുന്ന ശ്രുതി കാര്‍ത്തികേയന്‍ (22) തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ബെംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ഥി ആയിരിക്കെ 2021 ഓഗസ്റ്റ് 17നാണ് ശ്രുതിയുടെ മരണം. വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. മൂന്നു വര്‍ഷമായി ശ്രുതിയുടെ അമ്മ കൈരളി സമഗ്ര അന്വേഷണത്തിന് ശ്രമം തുടരുകയാണ്. വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. സുഹൃത്തുക്കളായ ചിലര്‍ക്ക് സത്യം അറിയാമെന്നാണ് ശ്രുതിയുടെ അമ്മ പറയുന്നത്. കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ ശ്രുതിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. ലഹരി മാഫിയയ്ക്കു ശ്രുതിയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം അറിയിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു. ശ്രുതിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കള്‍…

    Read More »
  • ഡോക്ടര്‍ ചമഞ്ഞ് അഞ്ചര ലക്ഷം തട്ടി; മാതാവും മകനും അറസ്റ്റില്‍

    ഇടുക്കി: ഡോക്ടര്‍ ചമഞ്ഞ് ഏലപ്പാറ സ്വദേശിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാതാവിനെയും മകനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഉഷ, മകന്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രതീഷിന്റെ പരാതിയിലാണ് നടപടി. മകന്റെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയ പ്രതീഷിനെ ഡോക്ടറുടെ വേഷത്തിലെത്തിയ വിഷ്ണു സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി . ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പില്‍നിന്ന് വാങ്ങി നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്. പല തവണയായി വിഷ്ണുവും ഉഷയും അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പ്രതീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന ഇവര്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സി.ഐ ഗോപിചന്ദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • മുക്കുപണ്ടം പകരംവച്ച് 17.20 കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി!

    കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുന്‍ മാനേജര്‍ 17.20 കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങി. പണയ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റില്‍ എസ് മധ ജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച് 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ കൈക്കലാക്കിയത്. ഇയാള്‍ക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ വി. ഇര്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ ആറ് വരെയുള്ള കാലയളവില്‍ പണയം വച്ച സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇടപാടുകാര്‍ ബാങ്കില്‍ പണയം വെച്ച 42 അക്കൗണ്ടുകളില്‍ നിന്ന് സ്വര്‍ണം നഷ്ടമായെന്നാണ് പരാതി. ജൂലൈയില്‍ ഇയാള്‍ക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാര്‍ജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓഗസ്റ്റ്…

    Read More »
  • കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ  ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

       കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു.  വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53),  മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇരുവരെയും വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകൻ 12 വയസുകാരനായ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ്  നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ദാരുണ സംഭവം.  ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ…

    Read More »
  • കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

        കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു.  വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53),  മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ്  നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലെടുത്ത…

    Read More »
Back to top button
error: