Crime
-
കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലെടുത്ത…
Read More » -
കുറിയറില്‍ ‘സ്‌ക്രാച്ച് ആന്‍ഡ് വിന്‍’, കാര്‍ഡ് ഉരച്ചപ്പോള്‍ കിട്ടിയത് എട്ടുലക്ഷത്തിന്റെ സമ്മാനം; യുവതിക്ക് നഷ്ടമായത് 22.90 ലക്ഷം
തിരുവനന്തപുരം: കുറിയറില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയച്ചുകൊടുത്ത് തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു 22.90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കക്കമൂല സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപയുടെ സമ്മാനം കിട്ടാനായാണ് യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത് എന്ന് പൊലീസ് പറയുന്നു. 2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്. എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്‍കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ്…
Read More » -
പിടിഎ യോഗത്തിനിടെ പ്രഥമാധ്യാപികയെ മര്‍ദ്ദിച്ചു പൂര്‍വവിദ്യാര്‍ഥി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: മലയാലപ്പുഴ കോഴിക്കുന്നം ഗവ.എല്‍.പി.എസിലെ പ്രധാന അധ്യാപിക ഗീതയെ പൂര്‍വ വിദ്യാര്‍ഥി മര്‍ദിച്ചത് സമനില തെറ്റിയ രീതിയില്‍. സ്ത്രീകളായ അധ്യാപകരും രക്ഷിതാക്കളും ഉള്ള പിടിഎ പൊതുയോഗം നടക്കുന്നതിനിടെയാണ് പൂര്‍വ വിദ്യാര്‍ഥി വിഷ്ണു എസ്. നായര്‍ ആക്രമിച്ചത്. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന തന്റെ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ വിഷ്ണു ശ്രമിച്ചുവെന്നും അത് തടയാന്‍ നോക്കിയപ്പോള്‍ മുഖത്ത് അടിക്കുകയായിരുന്നുവെന്നും പ്രധാന അധ്യാപിക ഗീത പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇയാള്‍ റോഡിലൂടെ അക്രമാസക്തനായി നടക്കുന്നതും സ്‌കൂളില്‍ വന്നു കയറി ആക്രമണം നടത്തുന്നതുമായ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ‘എന്റെ ജീവിതം തകര്‍ത്തു, നീയിവിടെ വാഴില്ല, കണ്ണടിച്ചു പൊട്ടിക്കും എന്നു ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇയാള്‍ അധ്യാപികയെ മര്‍ദ്ദിച്ചത്. ഇയാള്‍ ഈ സ്‌കൂളില്‍ മുന്‍പ് വിദ്യാര്‍ഥിയായിരുന്നുവെന്ന് പ്രധാന അധ്യാപിക ഗീത പറഞ്ഞു. ആ ക്ലാസുകളില്‍ ഗീത ഇയാളെ പഠിപ്പിച്ചിവട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് സമനില തെറ്റിയ നിലയിലാണ് വിഷ്ണു സ്‌കൂളില്‍ വന്നു കയറിയത്. അതിന് മുന്‍പ് പുറത്തും ഇയാള്‍ അക്രമം…
Read More » -
ആലപ്പുഴയില്‍ ദലിത് യുവതിയെ ജോലിക്കായി വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ചു; ഭരണങ്ങാനം സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: നഗരത്തില്‍ ദലിത് യുവതിയെ ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി സബിന്‍ മാത്യുവിനെ ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഭരണങ്ങാനം സ്വദേശി സബിന്‍ മാത്യുവിനെയാണ് നഗരത്തിലെ ഹോം സ്റ്റേയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് . ഓണ്‍ലൈന്‍ വഴി സെയില്‍സ് എക്‌സിക്യൂട്ടീവിനെ അവശ്യം ഉണ്ടെന്ന് പരസ്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് സ്വദേശിനിയുമായി സെബിന്‍ ഫോണില്‍ സംസാരിച്ചു. വീടുകള്‍ തോറും കയറി സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയാണെന്ന് പറഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്നു യുവതി അറിയിച്ചു. തുടര്‍ന്ന് മറ്റൊരു യുവതിയെ കൊണ്ട് വിളിപ്പിച്ചു. ആലപ്പുഴയില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകിട്ട് 5 മണിയോടെ യുവതി എത്തി. ഇന്റര്‍വ്യൂ സമയം കഴിഞ്ഞെന്നും രാത്രിയില്‍ ആലപ്പുഴയില്‍ തുടര്‍ന്ന് പിറ്റേദിവസം പങ്കെടുക്കാമെന്നും സെബിന്‍ പറഞ്ഞു. മദ്യവുമായി ഇയാള്‍ പിന്നീട് മടങ്ങി എത്തി. യുവതി എതിര്‍ത്തതോടെ ആക്രമിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ആണ്‍ സുഹൃത്തിനെ…
Read More » -
ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 9 ദിവസത്തിനുശേഷം
ലഖ്‌നൗ: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുര്‍ കോളനിയില്‍ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ജൂലൈയ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കാണാതായ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ…
Read More » -
ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍; തൊട്ടടുത്ത് അമ്മൂമ്മ അവശനിലയില്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ്…
Read More » -
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊല; പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതി ഒളിവില്‍
തിരുവനന്തപുരം: പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു. ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുപത്തിരണ്ടുകാരനായ ഹിജാസ് ആണ് കൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിജാസും ഷിബിലിയും പരിചയക്കാരായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ബീമാപള്ളിക്ക് സമീപമുള്ള ഇടവഴിയില്‍ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. ഇയാള്‍ നിരവധി മോഷണക്കേസുകളിലും പ്രതിയാണെന്നാണ് വിവരം.
Read More » -
പോക്കറ്റിലെ സ്വര്‍ണാഭരണങ്ങള്‍ കണ്ടു; സൗഹൃദം സ്ഥാപിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി മോഷണം; കൊല്ലത്ത് യുവാവ് പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയ 52 കാരനായ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പൊതി രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഡേവിഡ് ചാക്കോയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സൗഹൃദം സ്ഥാപിച്ച ശേഷം ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. ഇതിന് പിന്നാലെ വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതി മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ശേഷം ബാറില്‍ നിന്ന് കടന്നുകളഞ്ഞു. ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » -
പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ചത് ‘ഷെയറിലിട്ടു’; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി
തൊടുപുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒന്നേകാല്‍ കോടി നഷ്ടമായതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ അന്‍പത്താറുകാരനാണ് തട്ടിപ്പിനിരയായത്. പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ബംഗാള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. ഓഹരി ഇടപാടില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 20 % ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് അറിയിച്ചാണ് ബിസിനസ് തുടങ്ങിയത്. തുടര്‍ന്നു തുടക്കത്തില്‍ നിക്ഷേപത്തിനനുസരിച്ച് ലാഭമെത്തി. ലാഭം കിട്ടിയ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. 1.23 കോടി രൂപയാണു നഷ്ടപ്പെട്ടത്. സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു
തിരുവനന്തപുരം: പൂവാറില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടുടമയെ മര്‍ദിച്ചതായി പരാതി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന വിക്രമനാണ് (64) മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു വിക്രമന്‍. മതില്‍ചാടിയെത്തിയാണ് സംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയതെന്നാണ് പറയുന്നത്. വീടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ തടിക്കഷണംകൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. പത്ത് മിനിറ്റോളം മര്‍ദിച്ചുവെന്നാണ് പരാതി. അദ്ദേഹത്തിന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. സമീപത്ത് വീടുകളില്ലാത്തതിനാല്‍ അക്രമവിവരം ആരും അറിഞ്ഞില്ല. വിക്രമന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സംഭവത്തില്‍, പൂവാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »