Crime

  • 91 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; അതിക്രമം വീടുകയറി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും

    തൃശൂര്‍: തൊണ്ണൂറ്റിയൊന്നുകാരിയോട് വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണമാല കവരുകയും ചെയ്ത കേസില്‍ ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂര്‍, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് മൂന്നിന് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍നിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയില്‍വെച്ച് പീഡിപ്പിക്കുകയും കഴുത്തിലെ രണ്ടരപ്പവനോളം തൂക്കമുള്ള മാല ബലമായി കവരുകയും ചെയ്തെന്ന കേസ് ഇരിങ്ങാലക്കുട പോലീസാണ് എടുത്തത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന അനീഷ് കരീമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിത സംഭവത്തിനുശേഷം എട്ടുമാസത്തിനകം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസില്‍ പ്രധാന തെളിവായി. സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും മറ്റും തെളിവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി…

    Read More »
  • വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു; മോഷണം മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍

    തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടില്‍ നിന്നും 90 പവന്‍ സ്വര്‍ണം മോഷണം പോയി. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയുമാണ് മോഷിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാര്‍ രാത്രി ഉറങ്ങാന്‍ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎല്‍എ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.

    Read More »
  • ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തില്‍ നാല് പ്രതികള്‍, പണം പങ്കിട്ടെടുത്തു

    തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ ‘ഒ ബൈ ഓസി’യിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ…

    Read More »
  • ‘വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ശരീരത്തിനു മുന്നില്‍വന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’; തിരുമല അനിലിന്റെ ആത്മഹത്യയില്‍ പോസ്റ്റുമായി ബിജെപി കൗണ്‍സിലര്‍; നേതൃത്വം ഇടപെട്ടതോടെ മുക്കി; ബിജെപിയെ വലച്ച് സഹകരണ സംഘം ക്രമക്കേട്

    തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിട്ട് വലിയവിള ഡിവിഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ്. നേതൃത്വത്തിന്റെ ശാസനയെത്തിയതോടെ കുറിപ്പ് മുക്കിയ ഇയാള്‍ പിന്നീട് തിരുത്തലുമായും രംഗത്തുവന്നു. വലിയവിള കൗണ്‍സിലര്‍ പി എസ് ദേവിമയുടെ ഭര്‍ത്താവ് സുനില്‍കുമാറാണ് നേതൃത്വത്തിനെതിരെ കുറിപ്പിട്ടത്. ‘വായ്പയെടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ ഭൗതികശരീരത്തിന് മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’എന്നാണ് സുനില്‍കുമാര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ‘കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ പാര്‍ടിയും സംഘവും തിരിച്ചറിയണം. സംഘം എന്നുദ്ദേശിച്ചത് കേരളത്തിലെ സംഘത്തിനെയാണ്’ എന്നും കുറിച്ചിരുന്നു. കേരളത്തിലെ സംഘത്തേക്കാള്‍ ഭേദമാണ് വടക്കരായ സംഘികളെന്നും ആദ്യത്തെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. എന്നാലിത് ചൊവ്വാഴ്ച പിന്‍വലിച്ചു. തന്റെ വാചകങ്ങളെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും മരണവാര്‍ത്ത അറിഞ്ഞപ്പോഴുള്ള വികാരത്തിലാണ് കുറിപ്പിട്ടതെന്നുമായി വിശദീകരണം. മണിക്കൂറുകള്‍ക്കുശേഷം ഈ കുറിപ്പും സമൂഹമാധ്യമത്തില്‍നിന്ന് നീക്കി. വായ്പയെടുത്തവരുടെ രാഷ്ട്രീയം താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി ഇട്ട പോസ്റ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പിട്ട് തടിതപ്പി. തിരുമല…

    Read More »
  • ചങ്ങലയില്‍ ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയിട്ട നിലയില്‍ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍, രണ്ടാഴ്ച പഴക്കം; സമീപം കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും

    കൊല്ലം: കയ്യും കാലും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയ നിലയില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം പുനലൂര്‍ മുക്കടവില്‍ കുന്നിന്‍ പ്രദേശത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ കാണപ്പെട്ടു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ മുക്കടവ് പാലത്തില്‍ നിന്നും 600 മീറ്ററോളം അകലെ കുന്നിന്‍ പ്രദേശത്താണ് മൃതദേഹം കണ്ടത് പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാര്‍ഡിന്റെ ഭാഗമാണ് ഇവിടം ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി ശേഖരിക്കാന്‍ തോട്ടത്തില്‍ എത്തിയ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്ത് പരക്കെ കാട് പടര്‍ന്ന് കിടക്കുകയുമായിരുന്നു. അതിനാല്‍ അല്‍പം ദൂരെ നിന്നാല്‍ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ജീര്‍ണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പൊലീസ് പറഞ്ഞു. കഴുത്തില്‍ സ്വര്‍ണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു. പുനലൂര്‍…

    Read More »
  • ഭാര്യയുടെ ബാഗ് പിടിച്ചുപറിക്കാന്‍ശ്രമം: മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട്ട് പിടിയില്‍

    മുംബൈ: ട്രെയിനിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്റ്റ് ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ സൈഫ് ചൗധരിയാണ് (40) മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതോടെ കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 4ന് എല്‍ടിടി നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതു പ്രതിരോധിച്ച അവര്‍ ബഹളംവച്ചതോടെ ഭര്‍ത്താവും ബര്‍ത്തില്‍ നിന്നിറങ്ങി. ബാഗ് തിരികെ വാങ്ങിക്കാന്‍ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു. അതിനിടെ, യോഗേഷിന്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറിയിറങ്ങി. പരുക്കേറ്റ ഭര്‍ത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിര്‍ത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയില്‍വേ പൊലീസാണു കല്യാണ്‍…

    Read More »
  • വാഹനക്കടത്ത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി; നടന്‍മാരെ ചോദ്യം ചെയ്യും; യൂസ്ഡ് കാറുകളുടെ ഇറക്കുമതി നിയമ വിരുദ്ധം; പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം; ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ വ്യാജ രേഖയുണ്ടാക്കി: കസ്റ്റംസിന്റേത് ഗുരുതര ആരോപണങ്ങള്‍

    കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്ത് കസ്റ്റംസ്. കഴിഞ്ഞ ആറുമാസമായി അന്വേഷണത്തിലായിരുന്നു. റജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും ഇല്ലായിരുന്നു. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നെന്നും കസ്റ്റംസ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല. പരിവാഹന്‍ വെബ്‌സൈറ്റിലും വ്യാപക കൃത്രിമം നടന്നെന്നു കസ്റ്റംസ് പറഞ്ഞു. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ കൃത്രിമ രേഖയുണ്ടാക്കി. നിയമ വിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പനയെന്നും കസ്റ്റംസ്. ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതേസമയം, കൊച്ചിയിലെ റെയ്ഡില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍…

    Read More »
  • ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള വര്‍ഗീയ പരിപാടിയായി മാറി; സംഘപരിവാറിന്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരേ പന്തളം കുടുംബാംഗം; ശാന്താനന്ദ മഹര്‍ഷിക്ക് എതിരേയും വിദ്വേഷ പ്രസംഗത്തിനു പരാതി നല്‍കി

    തിരുവനന്തപുരം: സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറി. മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടി ആയിപോയി പോയി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ ന്യൂസ്‌ മലയാളത്തോട് പറ‍ഞ്ഞു. മത സ്പർദയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വർമ പറഞ്ഞു. അതേസമയം, സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. നേരത്തെ മഹർഷിക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു. കോൺഗ്രസ്‌…

    Read More »
  • പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടി, വീട്ടിലേക്ക് പടക്കമേറ്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു: നാലു പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു. രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില്‍ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന്…

    Read More »
  • ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം, അരുംകൊല വിവാഹം കഴിഞ്ഞ് മൂന്നാം മാസം; ദൃക്‌സാക്ഷിയായി ആദ്യ വിവാഹത്തിലെ മകള്‍

    ബെംഗളൂരു: പട്ടാപ്പകല്‍ ഭാര്യയെ ബസ് സ്റ്റാന്‍ഡില്‍ വച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അരുംകൊല. രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ രേഖയുടെ രണ്ടാമത്തെ മകള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. കോള്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കേറ്റത്തിനു ശേഷം പിണങ്ങി മകളോടൊപ്പം ബസ്…

    Read More »
Back to top button
error: