CrimeNEWS

രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; തൊട്ടുമുന്‍പ് മകന്റെ കാമുകിക്ക് ഫോണ്‍കോള്‍

ബംഗളൂരു: രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മഹേഷ്‌കുമാറിനെ വീട്ടില്‍ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

ക്രെയിന്‍ ഓപ്പറേറ്ററാണ് മഹേഷ്‌കുമാര്‍. ഏറെക്കാലമായി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇതിനിടെയാണ് ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായത്.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭര്‍ത്താവിനോട് സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല.

ഭാര്യയെ കൊല്ലാന്‍ കരുതിയിരുന്നതായി മഹേഷ്‌കുമാര്‍ നേരത്തെ മകനോടും പറഞ്ഞിരുന്നു. മകന്റെ ഭാവിയെ ആലോചിച്ചാണ് ഇത് വേണ്ടെന്നുവെച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ പ്രതി ഭാര്യയെ ആയുധം ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കൊലപാതകത്തിന് തൊട്ടുമുന്‍പ് മഹേഷ്‌കുമാര്‍ മകനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതോടെ മകന്റെ പെണ്‍സുഹൃത്തിനെ ഫോണില്‍വിളിച്ച് മകനെ ശ്രദ്ധിക്കണമെന്നും അവനെ നന്നായി പരിചരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: