CrimeNEWS

17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയെന്ന പരാതി; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

കോഴിക്കോട്:  ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര എടോടി ശാഖയിലെ സ്വര്‍ണ തട്ടിപ്പില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുന്‍ മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ ജയകുമാര്‍ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 17 കോടിരൂപവരുന്ന 26 കിലോ സ്വര്‍ണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങള്‍ നിഷേധിച്ച ജയകുമാര്‍, ബാങ്ക് അധികൃതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു.

ജയകുമാറിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയില്‍ പുതുതായി വന്ന മാനേജര്‍ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ വിവരം പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണമാണ് മുക്കുപണ്ടംവച്ച് തട്ടിയെടുത്തത്. 2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയില്‍ ജയകുമാര്‍ മാനേജറായി എത്തിയത്. ജൂലൈയിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

Signature-ad

കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തില്‍ ആരോപണങ്ങള്‍ ജയകുമാര്‍ നിഷേധിച്ചിരുന്നു. ഒളിവില്‍ പോയിട്ടില്ലെന്നും അവധിയില്‍ പ്രവേശിച്ചതാണെന്നും ഇയാള്‍ വ്യക്തമാക്കി. അവധിയെടുക്കുന്ന വിവരം ഇ മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേസില്‍ തനിക്ക് ബന്ധമില്ലെന്നും പറഞ്ഞു.

Back to top button
error: