CrimeNEWS

വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ വിനോദയാത്ര; ഒടുവില്‍ സസ്‌പെന്‍ഷന്‍

ആലപ്പുഴ: കൊലപാതകശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ ശ്രീനിവാസനെയാണ് എസ്.പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡു ചെയ്തത്.
11 വര്‍ഷം മുന്‍പ് നഗരത്തില്‍ നടന്ന കൊലപാതകശ്രമത്തില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും ആട്ടവും പാട്ടുമായി സംഘം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വധശ്രമക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി പതിനൊന്നരവര്‍ഷം ശിക്ഷിച്ച ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു ആഘോഷം.

Signature-ad

സംഭവത്തില്‍ എ.എസ്.ഐയുടെ മൊഴിയെടുത്തിരുന്നു. ആവര്‍ത്തിക്കരുതെന്ന മുന്നറിപ്പുനല്‍കി വിട്ടശേഷമാണ് ആഘോഷത്തിന്റെ വീഡിയോ പരന്നത്. ഇതോടെയാണ് സസ്‌പെന്‍ഡു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: