CrimeNEWS

പരാതി പിന്‍വലിച്ചതിന് പിന്നാലെ കടയിലെ ശുചിമുറിയില്‍ വച്ച് വീണ്ടും പീഡനം, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: മുന്‍ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുന്‍പരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു.

ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടര്‍ന്നു. ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവര്‍ഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു.

Signature-ad

അതേസമയം, ബലാത്സംഗ കേസ് എടുത്തതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി സ്വദേശി ലിജുവാണ് അറസ്റ്റിലായത്. നാലു മാസം മുന്‍പാണ് ലിജുവിനെതിരെ ഇലവുംതിട്ട പൊലീസ് കേസെടുത്തത്. അന്ന് മുങ്ങിയ പ്രതിയെ പിന്നീട് പിടികൂടാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി കോട്ട എന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ലിജുവിനെ ആറന്മുള പൊലീസ് കസ്റ്റിഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ബലാത്സംഗ കേസ് പ്രതിയാണെന്ന് മനസ്സിലായത്. കേസ് എടുത്ത് മാസങ്ങള്‍ കഴിഞ്ഞും പ്രതിയെ പിടികൂടാത്തതില്‍ ഇലവുംതിട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി മറ്റൊരു സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: