CrimeNEWS

നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി; സംഭവം ഡോക്ടറുടെ കൊലപാതകത്തില്‍ പോസ്റ്റിട്ടതിന്

കൊല്‍ക്കത്ത: തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ അംഗവും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തി. സാമൂഹിക മാധ്യമത്തിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിനെ അവര്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് മിമിക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഒപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാര്‍ ബലാത്സംഗ ഭീഷണികള്‍ സാധാരണമാക്കുന്നിടത്താണ് തങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സില്‍ പോസ്റ്റ് ചെയ്തു. എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവര്‍ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്‌ക്രീന്‍ഷോട്ടുകളും അവര്‍ ചേര്‍ത്തിട്ടുണ്ട്.

Signature-ad

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം റിദ്ധി സെന്‍, അരിന്ദം സില്‍, മധുമിത സര്‍ക്കാര്‍ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു.

അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലെ അന്വേഷണപുരോഗതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: