CrimeNEWS

കുട്ടി ചെന്നൈ വണ്ടിയില്‍ കയറാനും സാധ്യത; തിരുനെല്‍വേലി റൂട്ടിലെ ട്രെയിനുകളെല്ലാം പരിശോധിക്കും; കന്യാകുമാരിയില്‍ തുമ്പില്ല

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായുള്ള അന്വേഷണം കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടിയിലേക്ക്. വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെ കുട്ടി ചെന്നൈയിലേക്കു പോയതായി സംശയം ഉയരുകയാണ്. കന്യാകുമാരിയില്‍നിന്ന് തിരുനെല്‍വേലി റൂട്ടില്‍ ചെന്നൈയിലേക്കു കുട്ടി പോയിരിക്കാനുള്ള സാധ്യതയുണ്ട്.

ഇങ്ങനെ തീവണ്ടിയില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ചെന്നൈയില്‍ എത്തുന്നതിനു മുന്‍പ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആര്‍പിഎഫിന്റെയും തമിഴ്നാട് റെയില്‍വേ പൊലീസിന്റെയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ചെന്നൈ ഭാഗത്തേക്കു പോകുന്ന ട്രെയിനുകളില്‍ വിശദമായ തിരച്ചില്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. കുട്ടി ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ ആയിരിക്കാനാണ് സാധ്യത കൂടുതല്‍. ലേഡീസ് കംപാര്‍ട്മെന്റ്, സ്ലീപ്പര്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് പരിശോധന.

Signature-ad

കന്യാകുമാരിയില്‍ കുട്ടിയെ കണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. കന്യാകുമാരിയില്‍ തീവണ്ടിയില്‍ കുട്ടിയെത്തിയതിനും തെളിവില്ല. ഇതും പോലീസിനെ കുഴക്കുന്നുണ്ട്. പാറശ്ശാല വരെ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമുണ്ട്. അതിന് അപ്പുറത്തേക്കുളള ഏത് തീവണ്ടി സ്റ്റേഷനില്‍ വേണമെങ്കിലും കുട്ടി ഇറങ്ങാം. ഈ സാഹചര്യവും പരിശോധിക്കുന്നുണ്ട്.

കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പൊലീസിന്റെ പരീശോധന നടത്തുന്നുണ്ട്. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയില്‍ പൊലീസ് പരിശോധന വ്യാപകമാക്കി.ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.

അന്വേഷണത്തില്‍ ശുഭപ്രതീക്ഷയെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. കന്യാകുമാരിയില്‍ കണ്ടെന്ന് മൊഴി ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഡിസിപി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു.

തമ്പാനൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുന്നത് കണ്ടാണ് യാത്രക്കാരിയായ ബവിത ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: