CrimeNEWS

ബലാത്സംഗക്കൊലയില്‍ മുന്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; നുണപരിശോധന നടത്താന്‍ സിബിഐ

കൊല്‍ത്തക്ക: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.

കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചുെവന്നാണ് വിവരം. മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിര്‍ത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചു.

Signature-ad

‘ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ട്. അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാണ് തീരുമാനം’സിബിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

Back to top button
error: