Crime
-
കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചു കയറി കേടുപാടുകള്‍ വരുത്തി; യുവാവ് പിടിയില്‍
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചുകയറി കേടുപാടുകള്‍ വരുത്തിയ കേസില്‍ യുവാവ് പിടിയില്‍. അരൂക്കുറ്റി തൊട്ടുചിറ വീട്ടില്‍ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ‘ടൗണ്‍ ടു ടൗണ്‍’ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.
Read More » -
സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റംചെയ്തു; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍
തിരുവനന്തപുരം: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പ്രതിക്കെതിരെ ആര്യനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും വീഡിയോയില്‍ കാണാം. കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി…
Read More » -
ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിയായ യുവതി
വയനാട്: കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പരാതി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.
Read More » -
”20 ലക്ഷവും സ്വര്‍ണവും അജ്മല്‍ തട്ടിയെടുത്തു, തിരിച്ച് കിട്ടാന്‍ സൗഹൃദം നിലനിര്‍ത്തി; മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു”
കൊല്ലം: മദ്യലഹരിയില്‍ കാര്‍ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27) മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിനത്തില്‍ വൈകിട്ട് 5.47നായിരുന്നു അപകടം. റോഡില്‍ വീണ കുഞ്ഞുമോളുടെ മേല്‍, കണ്ടു നിന്നവര്‍ തടഞ്ഞിട്ടും കാര്‍ കയറ്റിയിറക്കുകയായിരുന്നു. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി കുഞ്ഞുമോള്‍ ബന്ധുവായ ഫൗസിയ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് പാഞ്ഞെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. 20 ലക്ഷംരൂപയും സ്വര്‍ണാഭരണവും അജ്മല്‍ തട്ടിയെടുത്തെന്നും അത് തിരികെ കിട്ടാനാണ് സൗഹൃദം നിലനിര്‍ത്തിയതെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. തിരുവോണ ദിവസവും തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. കുഞ്ഞുമോള്‍ വീണതോ കാര്‍ ദേഹത്തു കയറിയതോ കണ്ടില്ല. താന്‍ നിരപരാധിയാണെന്നും കെണിയില്‍ വീണതാണെന്നും ശ്രീക്കുട്ടി…
Read More » -
വനിതകളുടെ ടോയ്ലറ്റിലേക്ക് വീഡിയോ ചിത്രീകരണം; ശ്രീകണ്ഠന്‍ നായരെ കുടുക്കിയത് ഫോണ്‍ പരിശോധന
ആലപ്പുഴ: സഹപ്രവര്‍ത്തക യൂണിഫോം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ പിടിയിലായത് ഫോണ്‍ പരിശോധനയില്‍. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായരെയാണ് (54) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിരിച്ചുവിടും. ഈ വിരുതന്റെ ഫോണില്‍നിന്നും നിരവധി വീഡിയോകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വനിതകളുടെ ടോയ്‌ലെറ്റില്‍ കയറി യൂണിഫോം മാറുന്നതിനിടെയാണ് ജീവനക്കാരി അടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഉടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കി ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറോട് വിവരം പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍നിന്ന് വീഡിയോ ലഭിച്ചത്. ഉടന്‍ സൗത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഏറെ കാലമായി ഈ വീഡിയോ ചിത്രീകരണം ഇയാള്‍ തുടരുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി എന്‍ജിനിയര്‍ നടത്തിയ നീക്കമാണ് നിര്‍ണ്ണായകമായത്.
Read More » -
യുവതിയുടെ വീടിന് മുന്‍പില്‍ സ്വയം തീ കൊളുത്തി; ശക്തികുളങ്ങരയില്‍ യുവാവ് മരിച്ചു
കൊല്ലം: ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബി.ജെ.പി. MLA പീഡനക്കേസില്‍ അറസ്റ്റില്‍
ബംഗളൂരു: കോര്‍പ്പറേഷന്‍ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ മുനിരത്ന വീണ്ടും അറസ്റ്റില്‍. സാമൂഹികപ്രവര്‍ത്തകയായ 40-കാരി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് പുതിയ അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയയുടന്‍ സ്ഥലത്തുണ്ടായിരുന്ന കഗ്ഗദാസപുര പോലീസ് മുനിരത്നയെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി മുനിരത്നയുടെപേരില്‍ പോലീസില്‍ നല്‍കിയ പരാതി. ഇതുപ്രകാരം ബുധനാഴ്ച രാത്രിയാണ് പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. അതിനിടെ കരാറുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച വൈകീട്ട് ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി മുനിരത്നയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുനിരത്ന ജാമ്യത്തിലിറങ്ങുമ്പോള്‍ത്തന്നെ അറസ്റ്റുചെയ്യാന്‍ പോലീസ് ജയില്‍ പരിസരത്ത് കാത്തുനിന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോലാറിലെ മുള്‍ബാഗിലുവില്‍നിന്ന് മുനിരത്നയെ പോലീസ് അറസ്റ്റുചെയ്തത്. ഭീഷണിപ്പെടുത്തിയതിനുപുറമേ പട്ടികവിഭാഗങ്ങള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള വകുപ്പുകളും ചുമത്തിയാണ് ആദ്യത്തെ അറസ്റ്റ്.
Read More » -
കടം വാങ്ങിയ 14,000 രൂപ തിരിച്ചു കൊടുത്തില്ല; സുഹൃത്തിന്റെ 2 മക്കളെ കൊന്ന് യുവാവ്
ചെന്നൈ: തിരുപ്പത്തൂര്‍ ആമ്പൂരില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനു സുഹൃത്തിന്റെ 2 മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിലായി. വടിവേല്‍ നഗര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ യോഗരാജ് വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദര്‍ശന്‍ (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെല്ലൂര്‍ ഗുഡിയാത്തം സ്വദേശി വസന്തകുമാര്‍ (25) പിടിയിലായി. സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിര്‍മാണ കരാര്‍ ജോലികള്‍ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാള്‍ മുന്‍പു വസന്തകുമാറില്‍ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല. ഇതിന്റെ പേരില്‍ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാള്‍ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണു കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
Read More » -
മകളുടെ കാമുകനെ കുത്തിക്കൊന്നു, പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ; സംഭവം കൊല്ലത്ത്
മകളുടെ പ്രണയബന്ധത്തിലുള്ള എതിർപ്പുമൂലം കാമുകനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. ഇന്നലെ (വെള്ളി) സന്ധ്യക്ക് ആറരമണിയോടെ കൊല്ലം കുരീപ്പുഴ വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശി പ്രസാദിൻ്റെ മകളും അരുൺകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ പ്രസാദിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. മകളെ അരുൺകുമാർ ശല്യം ചെയ്യുന്നു എന്നാരോപിച്ച് പല തവണ പ്രസാദ് ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അരുൺകുമാറിനെ താക്കീതു ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു. പക്ഷേ ആ പ്രണയബന്ധത്തെ തകർക്കാൻ അതു കൊണ്ടൊന്നും കഴിഞ്ഞില്ല. ഒടുവിൽ സഹികെട്ട പ്രസാദ് കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേയ്ക്കു മാറ്റി. അരുൺ ഇവിടെ എത്തിയും പെൺകുട്ടിയെ കണ്ടു. കുപിതനായ പ്രസാദ് ഫോണിലൂടെ അരുണിനെ പുലഭ്യം പറഞ്ഞു. അഭിമാനക്ഷേതമേറ്റ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി.…
Read More » -
വിവാഹ ദിവസം മോഷണം പോയ ആഭരണങ്ങള്‍ അഞ്ച് ദിവസത്തിനു ശേഷം വീടിന് സമീപം കണ്ടെത്തി; ‘സന്‍മനസുള്ള കള്ളന്‍’ പരിചയക്കാരുമാകാമെന്ന് പോലീസ്
തിരുവനന്തപുരം: മാറനല്ലൂരില്‍ നിന്നും വിവാഹദിവസം വീട്ടില്‍നിന്ന് മോഷണം പോയ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിന്റെ ഗേറ്റിന് അടുത്തായി കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മോഷണം പോയി അഞ്ച് ദിവസത്തിനു ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പുന്നാവൂര്‍ കൈതയിലില്‍ സ്വദേശി ഗിലിന്‍ ദാസിന്റെ വീട്ടില്‍ നിന്നുമാണ് ഇക്കഴിഞ്ഞ 14-ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഏകദേശം 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഗിലിന്‍ ദാസിന്റെ വിവാഹമായിരുന്നു അന്ന്. രാത്രി ഒന്‍പത് മണിയോടുകൂടി വിവാഹസത്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഗിലിന്‍ദാസ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്ന് അറിയുന്നത്. പക്ഷെ മറ്റ് മോഷണശ്രമങ്ങളോ ഒന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. മോഷണം നടന്ന അന്ന് തന്നെ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോള്‍ തന്നെ വീടുമായി ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. മാറനല്ലൂര്‍ എസ്.എച്ച്.ഒ. ഷിബുവും, എസ്.ഐ. കിരണ്‍ ശ്യാമും ഇവരുടെ പതിനഞ്ചോളം ബന്ധുക്കളെ ചോദ്യം ചെയ്തു. ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ ഗിലിന്‍ ദാസിന്റെ…
Read More »