CrimeNEWS

വനിതകളുടെ ടോയ്ലറ്റിലേക്ക് വീഡിയോ ചിത്രീകരണം; ശ്രീകണ്ഠന്‍ നായരെ കുടുക്കിയത് ഫോണ്‍ പരിശോധന

ആലപ്പുഴ: സഹപ്രവര്‍ത്തക യൂണിഫോം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ പിടിയിലായത് ഫോണ്‍ പരിശോധനയില്‍. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായരെയാണ് (54) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിരിച്ചുവിടും. ഈ വിരുതന്റെ ഫോണില്‍നിന്നും നിരവധി വീഡിയോകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വനിതകളുടെ ടോയ്‌ലെറ്റില്‍ കയറി യൂണിഫോം മാറുന്നതിനിടെയാണ് ജീവനക്കാരി അടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഉടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കി ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറോട് വിവരം പറഞ്ഞു.

Signature-ad

മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍നിന്ന് വീഡിയോ ലഭിച്ചത്. ഉടന്‍ സൗത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഏറെ കാലമായി ഈ വീഡിയോ ചിത്രീകരണം ഇയാള്‍ തുടരുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി എന്‍ജിനിയര്‍ നടത്തിയ നീക്കമാണ് നിര്‍ണ്ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: