Crime

  • എയര്‍ ഇന്ത്യ ജീവനക്കാരന്റെ കൊലപാതകം: ‘ലേഡി ഡോണ്‍’ കാജല്‍ കത്രി പിടിയില്‍

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ‘ലേഡി ഡോണ്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സ്ത്രീ പിടിയില്‍. ഗുണ്ടാനേതാവായ കാജല്‍ കത്രിയെ ആണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്. നോയിഡയിലെ ജിമ്മില്‍നിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവില്‍ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു. ജയില്‍ കഴിയുന്ന ഗുണ്ടാനേതാവ് കപില്‍ മന്നുമായി 2019-ല്‍ തന്റെ വിവാഹം കഴിഞ്ഞതായി കാജല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ഗുണ്ടാസംഘത്തിലെ സജീവ അംഗമായി കാജല്‍ മാറുകയായിരുന്നു. ജയിലിലുള്ള തന്റെ സഹോദരനും ഗുണ്ടാ നേതാവുമായ പര്‍വേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപില്‍ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പര്‍വേഷ് മന്‍ ജയിലില്‍ കഴിയുന്നത്. സൂരജിന്റെ കൊലപാതകത്തിന് മുന്‍പ് ജയിലുള്ള കപിലിനെ കാജല്‍ സന്ദര്‍ശിച്ചെന്നും ഗൂഡാലോചന ആസൂത്രണം ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ…

    Read More »
  • പതിനാലുകാരിയായ പാമ്പാടി സ്വദേശിനി പൂര്‍ണഗര്‍ഭിണി; പ്രതി പെണ്‍കുട്ടിയുടെ അടുത്ത ബന്ധു

    കോട്ടയം: 14 വയസ്സുകാരിയായ പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണിയെന്ന വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ആശുപത്രി അധികൃതര്‍ക്കും കാര്യം മനസ്സിലായത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറും ആശുപത്രി അധികൃതരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയ ശേഷം ബന്ധുക്കളേയും ഒപ്പമുണ്ടായിരുന്നവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍നിന്നു ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടികളിലേക്കും കടക്കുന്നതിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിക്കെതിരെ…

    Read More »
  • വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

    ആലപ്പുഴ: തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠന്‍ (75) ആണ് ജീവനൊടുക്കിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ശ്രീകണ്ഠന്‍ തലേന്ന് വാങ്ങി വെച്ച പെട്രോള്‍ പുലര്‍ച്ചെ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകന്‍ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശ്രീകണ്ഠന്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.  

    Read More »
  • വനിതാ ഉദ്യോഗസ്ഥ കിടക്ക പങ്കിട്ടത് 58 കീഴ്ജീവനക്കാര്‍ക്കൊപ്പം; ലൈംഗിക ചൂഷണത്തിന് പുറമേ പണവും തട്ടിയെടുത്തു

    ബീജിങ്: തന്റെ കീഴ്ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് തടവും പിഴയും വിധിച്ച് ചൈനീസ് കോടതി. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നടന്ന സംഭവത്തില്‍ 52 കാരിയായ സോങ് യാങിനെയാണ് 13 വര്‍ഷം തടവിനും 40000 ഡോളര്‍ പിഴ ശിക്ഷയും കോടതി വിധിച്ചത്. ജീവനക്കാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് പുറമേ 60 ദശലക്ഷം യുവാന്‍ (8.5 മില്യണ്‍ ഡോളര്‍)? കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനില്‍ പാര്‍ട്ടിയുടെ ഗവര്‍ണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ദരിദ്രകുടുംബത്തില്‍ പിറന്ന സോങ് യാങ് 22-ാമത്തെ വയസിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. പിന്നീട് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി റാങ്കിലേക്കുയര്‍ന്നു. സുന്ദരിയായ ഗവര്‍ണര്‍ എന്നു അവര്‍ അറിയപ്പെട്ടിരുന്നു. നിരവധി കമ്പനികളില്‍ നിന്ന് അവര്‍ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ചില പുരുഷന്‍മാര്‍ അവര്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ അവരുടെ…

    Read More »
  • കൊച്ചിയില്‍ വന്‍സെക്സ് റാക്കറ്റ്! ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

    കൊച്ചി: നഗരത്തില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

    Read More »
  • ഒപ്പം താമസിച്ച യുവാവിനെ വെട്ടി യുവതിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍; ആക്രമം ഭര്‍ത്താവെന്ന് അവകാശപ്പെട്ട്

    ആലപ്പുഴ: ഭര്‍ത്താവെന്ന് അവകാശപ്പെട്ട് യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ സുബിന്‍ (കുക്കു-31) ആണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് രാമങ്കരി പോലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവതിയെയും കണ്ടെത്തി. സുബിന്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള സുബിന്‍, കുറ്റം ചെയ്തശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങുക പതിവാണ്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യംചെയ്തതിലൂടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍പ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാള്‍ മര്‍ദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനില്‍ യുവതിനല്‍കിയ പരാതിയുണ്ട്. മര്‍ദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാള്‍ക്കൊപ്പമായിരുന്നു. ഇതറിഞ്ഞ സുബിന്‍ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയുംകൊണ്ട് പോകുകയായിരുന്നു. രാമങ്കരി സ്റ്റേഷനില്‍നിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്.…

    Read More »
  • ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടി; തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിയും; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍

    മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടിയ അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിലായി. കൗമാരക്കാര്‍ അടങ്ങിയ ഹണിട്രാപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുടുങ്ങിയത് അരീക്കോട് സ്വദേശിയായ ആളാണ്. ഇയാളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ സംഘം പിടിയിലായത്. കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്. അരീക്കോട് സ്വദേശിയാണ് മര്‍ദനമേറ്റയാള്‍. ഇയാളെ പിടിയിലായ 15 കാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. പരാതിക്കാരന്‍ അരീക്കോട്ടെത്തിയ സമയത്ത് പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതില്‍ 40,000 രൂപ…

    Read More »
  • ആലപ്പുഴയില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭാര്യയുമായി കടന്നു; സുബിനും യുവതിയും പിടിയില്‍

    ആലപ്പുഴ: രാമങ്കരി വേഴപ്രയില്‍ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമായി കടന്ന പ്രതി പിടിയിലായെന്നു വിവരം. ആലപ്പുഴ ആര്യാട് എഎന്‍ കോളനിയില്‍ സുബിനും യുവതിയുമാണ് പിടിയിലായത്. കോയമ്പത്തൂര്‍ തിരുപ്പൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. വേഴപ്ര സ്വദേശിയായ പുത്തന്‍പറമ്പില്‍ ബൈജുവിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ബൈജുവിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണു സുബിന്‍. സംഭവത്തിനു പിന്നാലെ യുവതിയെയും സുബിനെയും കാണാതായിരുന്നു. സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കുറച്ചു ദിവസമായി ബൈജുവിനൊപ്പമാണു താമസിച്ചിരുന്നത്. ഇവിടെ എത്തി സുബിന്‍ ബൈജുവിനെ വെട്ടിപ്പരുക്കേല്‍പിച്ചശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.

    Read More »
  • ശ്രീക്കുട്ടിയെയും അജ്മലിനേയും ഓടിച്ചിട്ട് പിടിച്ചു; കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

    Read More »
  • തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം

    തിരുവനന്തപുരം: ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ നോക്കിയതോടെയാണ് സീറ്റിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.

    Read More »
Back to top button
error: